പരിസ്ഥിതിദിനാഘോഷം Posted: 30 Jun 2015 12:48 AM PDT ഈ വര്‍ഷത്തെ പരിസ്ഥിതിദിനാഘോഷവും ഇക്കോക്ലബ്,സ്മൃതിവനം പദ്ധതി എന്നിവയുടെ ഉദ്ഘാടനവും കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ലക്ഷ്മണന്‍ അവര്‍കള്‍ ജൂണ്‍ 5ന് നിര്‍വഹിച്ചു.യോഗത്തില്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍, എം.പി.പ്രസന്നകുമാര്‍, എം.രാജന്‍, ടി.വി.സുരേശന്‍,ടി.നാരായണി എന്നിവര്‍ സംസാരിച്ചു.സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 300 വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.വൃക്ഷത്തൈ നടല്‍  | പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മണന്‍ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു |
 | മെമ്പര്‍ മനോജ് തോമസ് വൃക്ഷത്തൈ നടുന്നു |
 |
No comments:
Post a Comment