അരങ്ങ്

അരങ്ങ്


Posted: 30 Jun 2015 07:26 AM PDT


വായനവാരാഘോഷം
19/06/15മുതല്‍ 25/06/15 വരെയുള്ള വായനവാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു . 19 ന് നടന്ന അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .വായനയുടെയും ഗ്രന്ഥശാലകളുടെയും പ്രാധാന്യത്തെക്കുറിച്ചു് ഹെഡ്മാസ്റ്റര്‍,സൗമിനിടീച്ചര്‍,വിദ്യാരംഗം കണ്‍വീനര്‍ സജിത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു .വിവിധ സാഹിത്യപ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രസ്ഥാന പരിചയം എന്ന പേരില്‍ പ്രതിദിന പരിപാടി നടത്തി .നോവല്‍,ആത്മകഥ,സഞ്ചാര സാഹിത്യം,കവിത,കഥ എന്നീ വിഭാഗങ്ങളാണ് പരിചയപ്പെടുത്തിയത്.അധ്യാപകരില്‍ ചിലര്‍ അവരുടെ വായനാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു.നെഹ്രു ബാലവേദി വെള്ളിക്കോത്ത് സദഘടിപ്പിച്ച പുസ്തക പ്രദര്‍ശനം കുട്ടികള്‍ കാണുകയുണ്ടായി.ക്ലാസ് തല വായനക്കുറിപ്പുകള്‍ ശേഖരിച്ചു കയ്യെഴുത്തു മാസികയാക്കാനും തീരുമാനിച്ചു

No comments:

Post a Comment

Previous Page Next Page Home