അരങ്ങ്

അരങ്ങ്


Posted: 28 Jun 2015 11:49 PM PDT


2014-15 വര്‍ഷത്തെ പ്രതിഭകള്‍ക്കുള്ള അനുമോദനവും
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
മഹാകവി പി സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് നേട്ടങ്ങളുടെ വര്‍ഷമാണ് 2014-15. സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം നേടി 9 കുട്ടികള്‍ക്ക് എല്ലാവിഷയങ്ങളിലും A+ ലഭിച്ചു. 5 കുട്ടികള്‍ 9 വിഷയങ്ങളില്‍ A+ നേടി. സ്കൂളിന് അഭിമാനകരമായ വിജയം സമ്മാനിച്ച ഈ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് ജൂണ്‍ 25 ന് സ്കൂളില്‍ വെച്ച് നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ വി വി ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുതു. തുടര്‍ന്ന് കാസറഗോഡ് ഡി ഡി ഇ ശ്രീ സി രാഘവന്‍ കുട്ടികള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത സീഹത്യകാരന്‍ ശ്രീ പ്രകാശന്‍ കരിവെള്ളൂര്‍ നിര്‍വഹിച്ചു.

No comments:

Post a Comment

Previous Page Next Page Home