Udayanagar High School

Udayanagar High School


യാത്രയയപ്പ്

Posted: 01 Dec 2014 01:56 AM PST


36 വര്‍ഷത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് അംഗം ശ്രീ.എം.സത്യനാരായണന്‍ അവര്‍കള്‍ക്ക് യാത്രാമംഗളങ്ങള്‍.

36 വര്‍ഷത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് അംഗം ശ്രീ.എം.സത്യനാരായണന് 29/11/14 ന് സ്ക്കൂളില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും , രക്ഷിതാക്കളുടേയും , അദ്ധ്യാപകരുടേയും ആഭിമുഖ്യത്തില്‍ വിപുലമായ യാത്രയയപ്പു യോഗം സംഘടിപ്പിക്കുകയുണ്ടായി.പ്രസ്തുത യോഗത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ച് മംഗളഗാനവും.യോഗത്തില്‍
ഹെഡ്മാസ്റ്റര്‍ ശ്രീ.ബെന്നി ഫ്രാന്‍സിസ് , റവ.ഫാദര്‍ മാര്‍ട്ടിന്‍ രായപ്പന്‍ , റവ.ഫാദര്‍ ജോസഫ് പള്ളിര്രുന്നേല്‍
പി.ടി.എ അംഗങ്ങളായ ശ്രീ. ശ്രീധരന്‍ നമ്പ്യാര്‍ , ശ്രീമതി. യമുന.കെ,മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വസന്തഷേണായി എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വക ഉപഹാരങ്ങള്‍ നല്‍കുകയുണ്ടായി.

No comments:

Post a Comment

Previous Page Next Page Home