G H S S Patla

G H S S Patla


Posted: 01 Jun 2017 05:49 PM PDT





പത്രവാർത്ത 

പൊടിമക്കള്‍ അക്ഷരതൊപ്പി ചൂടി ചടങ്ങിന് മാറ്റുകൂട്ടി; പട്‌ള സ്‌കൂള്‍ പ്രവേശനോത്സവം ഉമ്മമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

അസ്ലം മാവില 

വേനലവധി കഴിഞ്ഞ് കുട്ടികള്‍ നേരത്തെ സ്‌കൂളിലെത്തിയിരുന്നു. സൗഹൃദം പുതുക്കുന്ന തിരക്കിലാണ് അധികം പേരും. അതൊന്നും ഇന്നും നാളെയും തീരുന്നതല്ലല്ലോ. അവധി ദിനങ്ങളിലെ വീര വാദങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അവര്‍ക്കിനി ഓണപ്പരീക്ഷ വരെ സമയവുമുണ്ട്. അധ്യാപകര്‍ പലരും തിരക്കിലാണ്, പി ടി എ ഭാരവാഹികളും. അവര്‍ക്ക് സ്‌കൂള്‍ മുറ്റത്തെത്തിയ രക്ഷിതാക്കളെ സ്വീകരിക്കണം. കൂടെ വന്ന പൊടിമക്കള്‍ക്കും സൗകര്യമൊരുക്കണം.

പ്രീസ്‌കൂളിലെത്തിയ 35 മക്കള്‍, ഒന്നിലേക്ക് വന്ന 55 കുട്ടികള്‍, എല്ലാവരും നല്ല സന്തോഷത്തിലാണ്. പരിപാടിയുടെ സംഘാടക നേതൃത്വം ഏറ്റെടുത്ത് റാണി ടീച്ചറും നാരായണന്‍ മാഷും സൈദും സി എച്ചും പിടി മാഷും, അവരെ സഹായിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും.  പത്തര കഴിഞ്ഞതോടെ മുറ്റം നിറഞ്ഞു തുടങ്ങി. ആദ്യം തന്നെ സ്ത്രീകളാണ് ഷീറ്റ് കൊണ്ട് തണല്‍ വിരിച്ച സ്‌കൂളങ്കണത്തിലെ കസേരകള്‍ കൈവശപ്പെടുത്തിയത്. ആണുങ്ങള്‍ പതുക്കെപ്പതുക്കെ വന്നുനിറയാന്‍ തുടങ്ങി.

പിന്നെ പ്രോഗ്രാം തുടങ്ങാത്തതിന്റെ ആശങ്കയായി എല്ലാവര്‍ക്കും. അതിഥിയെ കാത്തിരിക്കുകയാണെന്ന് അധികൃതര്‍. അതിനിടയില്‍ കുഞ്ഞുമക്കളുടെ സംഘഗാനം സദസ്സിന്റെ ശ്രദ്ധ മാറ്റി. പഠിച്ചു മറന്ന പാട്ടുകള്‍ പാടിക്കൊണ്ടിരിക്കെ ലക്ഷണമാഷും ഇന്ദു ടീച്ചറും സൈദും അക്ഷര തൊപ്പികളുമായെത്തി, പ്രീസ്‌കൂള്‍ മക്കളും ഒന്നിലെ കുട്ടികളും അനുസരണയോടെ അവര്‍ക്ക് തല കാട്ടിക്കൊടുത്തു.

പ്രവേശനോത്സവത്തിന്റെ തുടക്കമായെന്ന് റാണി ടീച്ചറുടെ ധൃതി പിടിച്ച നടത്തത്തില്‍ നിന്ന് മനസ്സിലായി, പ്രോഗ്രാം അവതാരകനായി നാരായണന്‍ മാഷുമെത്തി. ജില്ലാ ഡിവിഷന്‍ മെമ്പര്‍ മുംതാസാണ് ഉദ്ഘാടക. അധ്യക്ഷന്‍ സൈദ്. വാര്‍ഡ് മെമ്പര്‍ മജീദ്, സി എച്ച് അബ്ദുബക്കര്‍, എച്ച് കെ മാഷ്, അസ്ലം മാവില തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി നന്ദിയും. ആരും അധികം പറഞ്ഞില്ല. രക്ഷിതാകള്‍ക്ക് ഉപകാരപ്പെടേണ്ടത് മാത്രം, അതും ചുരുങ്ങിയ വാക്കുകളില്‍.

മധുരം നല്‍കുന്ന തിരക്കായി പിന്നെ. ലഡുവും ഈന്തപ്പഴവുമടങ്ങിയ പാക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കി. പ്രീസ്‌കൂള്‍, ഒന്നാം ക്ലാസ് കുട്ടികള്‍ക്കുളള പി ടി എയുടെ സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവയുടെ വിതരണോദ്്ഘാടനങ്ങള്‍ അതേ വേദിയില്‍ വെച്ച് തന്നെ നടന്നു.

ഈസ്റ്റ് ലൈന്‍ കൂട്ടായ്മയുടെ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായുളള ടൂള്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അതിന്റെ ഭാരവാഹികള്‍ സ്‌കൂളധികൃതരെ ഏല്‍പിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് സക്കിനയും പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കറും വേദിയില്‍ സന്നിഹിതരായിരുന്നു.

''ഒത്തൊരുമിച്ചാല്‍
മലയും പോരും
ഒത്തില്ലെങ്കില്‍
മലര്‍ന്നു വീഴും
ഒത്താലൊത്തതുതന്നെ''

അക്ഷരക്കൂട് തലയില്‍ ചൂടിയ കുട്ടികള്‍ ആ ഈരടികള്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരോടൊപ്പം ഈണത്തില്‍ ഉറക്കെ ചൊല്ലി. അതോടെ വര്‍ണ്ണശബളമായ പ്രവേശനോത്സവത്തിന് വിരാമവുമായി. പിഞ്ചുമക്കളെ അധ്യാപകരുടെ സംരക്ഷണവലയത്തില്‍ ഏല്‍പിച്ച് മാതാപിതാക്കള്‍  സ്‌കൂള്‍ അങ്കണം വിടുമ്പോഴും കുഞ്ഞുമക്കള്‍ പാടിയ ഈരടികളുടെ മറ്റൊലി അന്തരീക്ഷത്തില്‍ നിന്ന് മാറിയിരുന്നില്ല.

ITSCHOOL KASARGOD

ITSCHOOL KASARGOD


.

Posted: 18 Nov 2015 11:08 PM PST


KASARAGOD REVENUE DISTRICT SASTROLSAVAM 2015-16
Venue : VPPMKPS GVHSS Trikarpur
2015 November 19,20
IT MELA - 20th November 2015
PROGRAMME SCHEDULE
Time Item Section Venue
10.00 AM Digital Painting UP LAB 1
11.00 AM Digital Painting HS LAB 1
12.00 AM Digital Painting HSS LAB 1
10.00 AM Malayalam Typing UP LAB 1
11.00 AM Malayalam Typing HS LAB 1
12.00 AM Malayalam Typing HSS LAB 1
1.00 PM Kannada Typing UP/HS/HSS LAB 1
10.00 AM Multimedia Presentation HS LAB 2
11.00 AM Multimedia Presentation HSS LAB 2
10.00 AM Web Page Designing HS LAB 2
11.00 AM Web Page Designing HSS LAB 2
10.30 AM IT Quiz UP HALL 1
11.00 AM IT Quiz HS HALL 1
11.00 AM IT Quiz HSS HALL 1
10.30 AM IT Project HS HALL 2

IT Training for Probation completion

Posted: 27 Jul 2015 06:40 PM PDT

             See the  circular ( order  No. NEP ( 3 ) 47546 / 2015 of DPI, Tvm Dt 23/06/2015) . The newly appointed teachers  ( H.S.A only ) who are to complete 45 Hours IT Training for completing probation may register here ON OR BEFORE FRIDAY 31 JULY 2015. The training will be conducted in the next week itself.
Pls note that no other batch will be there during this academic year in this regard.
            Teachers attended 10th /  9th / 8th standard ICT training earlier need not attend this course. They can use that attendance certificate itself for this purpose.


               Click Here to Register

( Posted by: Vijayan V K, MT, ITSchool, Ksd )

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 02 Jun 2017 11:21 AM PDT

2016-17 വര്‍ഷത്തെ
യു എസ് എസ്  Result ന് താഴെ
ക്ലിക്ക് ചെയ്യൂ

MANJESHWAR SUB DIST. No list

GHSS BELLURU

GHSS BELLURU


Posted: 01 Jun 2017 10:50 AM PDT

Praveshanolsavam 2017

Inaugurated by: Adv. A. P. Usha








New academic year news papers contribution

New academic year bag contribution


11027 GHSS BANDADKA

11027 GHSS BANDADKA


SPC

Posted: 01 Jun 2017 07:32 AM PDT

SPC SCHOOL ADVISORY COMMITTEE MEETING 31.05.2017





Praveshanotsavam 2017-18

Posted: 01 Jun 2017 07:06 AM PDT

School Praveshanotsavam june 1 2017











Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL PRAVESHANOLSAVAM 1-6-2017

Posted: 01 Jun 2017 06:23 AM PDT

പുതിയ കൂട്ടുകാരെ സ്വീകരിച്ചു സ്‌കൂള് പ്രവേശനോത്സവം രാവിലെ നടന്നു. നഗരസഭാ കൗണ്സിലര് ഖദീജാ ഹമീദ്,  PTA പ്രസിഡന്റ് P.A.റഹിമാന്  ഹാജി , വൈസ് പ്രസിഡെന്റ H.K.അബ്ദുള്ള, PTA എക്സി.മെമ്പര് M K.മുഹമ്മദ് കുഞ്ഞി , എന്നിവരും രക്ഷിതാക്കളും പരിപാടിക്കു മികവേകി.മധുര പലഹാര വിതരണം PTA പ്രസിഡന്റും,യൂണിഫോം വിതരണം ഹെഡ്മാസ്റ്ററും ടെക്സ്റ്റ് ബുക്ക് വിതരണം ഉദ്‌ഘാടനം കൗണ്സിലറും നിർവഹിച്ചു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സി.രാമചന്ദ്രൻ മാസ്‌റ്റെർ ചടങ്ങില് വായിച്ചു. MK.മുഹമ്മദ് കുഞ്ഞി,ടി.സുധാകരന് മാസ്റ്റർ എന്നിവര് ആശംസയർ പ്പിച്ചു.
യൂണിഫോം  വിതരണം  ഹെഡ്‌മാസ്റ്റർ എഎം.നാരായണന് നമ്പൂതിരി 
മധുരപലഹാരം വിതരണം PTA പ്രസിഡണ്ട് PA.റഹിമാന് ഹാജി 
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം സി.രാമചന്ദ്രന് മാസ്റ്റര് നല്കുന്നു.
ടെക്സ്റ്റ് ബുക്ക് വിതരണം കൗണ്സിലര് ഖദീജാ ഹമീദ് നിർവ്വഹിക്കുന്നു.

Gupshosdurgkadappuram

Gupshosdurgkadappuram


WELCOME 2017-18

Posted: 31 May 2017 08:15 AM PDT

പുതിയ അധ്യയന വര്ഷത്തില് പുത്തൻ കൂട്ടുകാരെ വരവേല്ക്കാനായി സ്‌കൂൾ തയ്യാറെടുത്തു.ഇന്റർലോക്ക് പതിച്ച പ്രവേശന കവാടം, അലങ്കരിച്ച സ്‌കൂള് പരിസരം.സ്വാഗതം .

St Marys A U P School Malakkallu

St Marys A U P School Malakkallu


ഞങ്ങൾ എഴുപതിന്റെ നിറവിൽ ................

Posted: 30 May 2017 10:30 PM PDT

                         2017 - 18 അധ്യയനവർഷത്തിൽ  ഞങ്ങൾ വളരെ സന്തോഷത്തിലാണ് . ഞങ്ങളുടെ വിദ്യാലയത്തിന്റെ എഴുപതാം പിറന്നാളിലേക്കു കടക്കുന്നത് ഒന്നാം ക്‌ളാസിൽ എഴുപതു കുട്ടികളുമായിരിക്കണം എന്ന സ്വപ്നം യാഥാർഥ്യമായിരിക്കുന്നു .ഒന്നാം ക്‌ളാസിൽ എൺപതിൽ കൂടുതലും ഇതര ക്‌ളാസ്സുകളിൽ അനേകം പുതിയ കുട്ടികളും.ഇവരെ സ്വീകരിക്കാൻ എഴുപതിന്റെ സൗന്ദര്യവുമായി ഈ വിദ്യാലയം അണിഞ്ഞൊരുങ്ങി നിൽക്കുന്നു.നാളത്തെ പ്രവേശനോത്സവം ഒരു ഉത്സവം തന്നെ ആക്കി മാറ്റുവാൻ പ്രധാനാധ്യാപികയുടെ നേതൃത്ത്വത്തിൽ മാനേജുമെന്റും അധ്യാപരും പി ടി എ യും ആഞ്ഞുപരിശ്രമിക്കുകയാണ്.നിങ്ങളുടെ അനുഗ്രഹവും സഹകരണവും ഞങ്ങൾക്കൊപ്പം ഉണ്ടാകേണമേ.......

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 26 May 2017 10:42 PM PDT

Previous Page Next Page Home