GHS PULLUR ERIYA

GHS PULLUR ERIYA


Posted: 06 Nov 2019 09:52 AM PST

കേരളപ്പിറവി ദിനം

01/11/2019
കേരളപ്പിറവി ദിനം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആഘോഷിച്ചു. അതിജീവനത്തിന്റെ പുതിയ മാത‍ൃക ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചുകൊണ്ട് കേരളീയരായ നമുക്ക് സാധിച്ചു. ഇതിന്റെ പ്രതീകമായ ചേക്കുടി പാവകളെ പരിചയപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
 


Posted: 06 Nov 2019 07:09 AM PST

'സ്മാര്‍ട്ട് അമ്മ ' പരിശീലനവും QR Code ഉദ്ഘാടനവും

29/10/2019





ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ ക്ലാസുകളിലെ കുട്ടികളുടെ അമ്മമാര്‍ക്കായി QR Code,സമഗ്ര,സമേതം,സൈബര്‍ സുരക്ഷാനിയമങ്ങള്‍ എന്നിവയില്‍ പരിശീലനം സംഘടിപ്പിച്ചു. കൈറ്റ് മിസ്ട്രസ് ധന്യ ടീച്ചര്‍ ക്ലാസെടുത്തു. 46 അമ്മമാര്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പരിശീലനത്തില്‍ സഹായിച്ചു.

Posted: 06 Nov 2019 07:08 AM PST

ഗാന്ധിജയന്തി ദിനത്തില്‍ ഫലവൃക്ഷത്തൈ നടീല്‍, പരിസരശുചീകരണം

02/10/2019







ക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഗൈഡ്സ് യൂണിറ്റിന്റെയും റെഡ്ക്രോസിന്റെയും നേത‍ൃത്വത്തില്‍ സ്കൂള്‍ കോമ്പൗണ്ടില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. ജോസ് മാസ്റ്ററോടൊപ്പം അധ്യാപികമാരായ ജയ, ദീപ,ബീന എന്നിവര്‍ നേതൃത്വം നല്‍കി.

Posted: 06 Nov 2019 07:06 AM PST

ലോക നാട്ടറിവു ദിനത്തില്‍ ഇലക്കറി മേള

22/08/2019





ലോക നാട്ടറിവു ദിനത്തില്‍ കറിക്കുപയോഗിക്കുന്ന ഇലകള്‍ ശേഖരിച്ച് പ്രദര്‍ശനമൊരുക്കി ഇരിയ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ഓരോ ഇലയും പേരു പറഞ്ഞ് കുട്ടികള്‍ തിരിച്ചറിഞ്ഞു പഠിച്ചു. മദര്‍ പി ടി എ യുടെ നേതൃത്വത്തില്‍ പത്തിലക്കറി തയ്യാറാക്കി എല്ലാ കുട്ടികള്‍ക്കും ഉച്ചയൂണിനൊപ്പം നല്‍കുകയും ചെയ്തു.

Posted: 06 Nov 2019 06:55 AM PST

കെട്ടിടോദ്ഘാടനവും വിജയോത്സവവും

15/08/2019
























RMSA പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പ‍ഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ 7 ക്ലാസ് മുറികളുള്ള ഇരു നില കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം ബഹു. കേരള റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബഹു.ഉദുമ എം എല്‍ എ ശ്രീ.കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+നേടിയ 7 പേരെയും USS, LSS സ്കോളര്‍ഷിപ്പ് ജേതാക്കളെയും ചടങ്ങില്‍ അനുമോദിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്തു.കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഏ ജി സി ബഷീര്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാരദ എസ് നായര്‍, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശ്രീമതി ഉഷ പി എല്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കോര്‍ഡിനേറ്റര്‍ ദിലീപ് മാസ്റ്റര്‍ എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.

No comments:

Post a Comment

Previous Page Next Page Home