ലോക മണ്ണറിവ് ദിനം

മണ്ണിനെ  പുതപ്പിക്കാൻ കുഞ്ഞുങ്ങൾക്ക് വൃക്ഷത്തൈകൾ സമ്മാനം. മേലാങ്കോട്ട് എ. സി .കണ്ണൻ നായർ സ്മാരക ഗവ:യു .പി .സ്ക്കൂളിലാണ് ജൈവ മണ്ണിന്റെ സമ്പത്ത് കൂട്ടാൻ ലോക മണ്ണ് ദിനത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം വൃക്ഷ തൈകൾ സമ്മാനിച്ചത്. മണ്ണിന്റെ ഘടന, ജലാംശം, മണ്ണിലെ ജീവിതങ്ങൾ തുടങ്ങി മണ്ണറിവിന്റെ സൂക്ഷ്മ പാഠങ്ങൾ പകർത്താൻ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ്  ഔഷധ സസ്യങ്ങൾ വിതരണം ചെയ്തതെന്ന്  ദിവാകരൻ നീലേശ്വരം പറഞ്ഞു.. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ്ല ചോലയിൽ സ്കൂൾ ലീഡർ എ.വി. അദൈ്വതിന് നൽകി ഉദ്ഘാടനം ചെയ്തു. ഡയറ്റ്പ്രിൻസിപ്പാൾ കെ.ജയദേവൻ, ഡി.പി.ഒ. പി.പി. വേണുഗോപാലൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, ആല്‍, അരയാല്‍, ത്രിഗന്ധങ്ങളായ ചന്ദനം, അഗില്‍, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്ബിള്‍, പാതിരി, കൂവളം, ഞെരിഞ്ഞില്‍, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയെ കൂടാതെ മുറി കൂട്ടി, ഗുല്‍ഗുലു, തൊഴുകണ്ണി, അശോകം, പൂവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം തുടങ്ങിയ അപൂർവങ്ങളായ ഔഷധസസ്യങ്ങളാണ് വിദ്യാലയത്തിലെ അഞ്ഞൂറ്റി ഏഴ്കു ട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്‌കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഔഷധസസ്യങ്ങൾ വിതരണം ചെയ്തത്.. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരന്‍ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്. 

ലോക മണ്ണ റിവ് ദിനത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പ സ്കൂൾ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ്ഷ ചോലയിൽ ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു



No comments:

Post a Comment

Previous Page Next Page Home