G.H.S.S. ADOOR |
രാമണ്ണമാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് Posted: 16 Oct 2018 11:18 AM PDT
അഡൂര്‍: എച്ച്.എസ്.എ.(കന്നഡ)യായുള്ള ദീര്‍ഘകാലത്തെ സേവനത്തിന്ശേഷം ആദൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ച രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി. ഫലപുഷ്‌പം, ഷാള്‍, മെമെന്റോ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് പി.ശാരദ, അധ്യാപകരായ കെ.ശശിധരന്‍, കെ.ഗീതാസാവിത്രി, കെ. നാരായണ ബള്ളുള്ളായ, എ.എം. അബ്‌ദുല്‍ സലാം, ബി.കൃഷ്‌ണപ്പ, ടി.മാധവ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സംഗീതാധ്യാപിക നിഷ ഗാനമാലപിച്ചു. രാമണ്ണ മാസ്‌റ്റര്‍ മറുപടിപ്രസംഗം നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.രാജാറാമ സ്വാഗതവും ജോ.സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് കൂട്ടികള്‍ അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കി ആദരിക്കുകയും ഗുരുവന്ദനഗീതം ആലപിക്കുകയുംചെയ്‌തു. | ||||||||||||
സ്പോർട്സിലും തിളങ്ങി ജീ.എച്ച്.എസ്.എസ് അഡൂരിലെ താരങ്ങൾ... Posted: 16 Oct 2018 10:57 AM PDT
കുമ്പള സബ്‌ജില്ലാതല സ്പോർട്സ് മീറ്റിൽ അഡൂർ ഗവ.ഹയര്‍ സെക്കന്ററിസ്ക്കൂളിന് ചില മിന്നും വിജയങ്ങൾ. മാസങ്ങളായി പരിശീലനവും മറ്റും ലഭിച്ച് വരുന്ന മികച്ച താരങ്ങളെ മലർത്തിയടിച്ച് അഡൂര്‍ സ്‌കൂളിലെ ചുണക്കുട്ടികള്‍ ചില മികച്ച വിജയങ്ങൾ നേടിയിരിക്കുന്നു. ജൂനിയർ വിഭാഗത്തിലെ ഗ്ലാമർ ഇനങ്ങളായ 3000 മീറ്ററിലും 800 മീറ്ററിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജുനൈദും ലോങ്ജംപിൽ ഫയാസും ട്രിപ്പിൾജംപിൽ അൻഷിഫും സബ്‌ജൂനിയർ വിഭാഗം ഷോർട്പുട്ടിൽ മുദസിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു നിരവധി സമ്മാനങ്ങളും അഡൂര്‍ സ്‌കൂളിലെ കുട്ടികൾ നേടുകയുണ്ടായി. പരിമിതികൾക്കിടയിൽ നിന്നും ഇവർ നേടിയ ഈ വിജയങ്ങൾ ചില പ്രതീക്ഷകൾ നൽകുന്നു. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment