തറകല്ലിടല്‍ Posted: 23 May 2018 12:13 AM PDT കക്കാട്ട് സ്കൂളിന്റെ പുതിയ അക്കാദമിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ബഹുമാനപെട്ട റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ പാര്‍ക്കിന്റെ ഉത്ഘാടനം ബഹുമാനപെട്ട കാസര്‍ഗോഡ് എം പി പി കരുണാകരന്‍ നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് വി രാജന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിരമിക്കുന്ന പ്രഥമാധ്യാപകന്‍ ഇ പി രാജഗാപാലന്‍, അധ്യാപകരായ കെ ചന്ദ്രന്‍ പി സീത എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ്, യു എസ് എസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ പൊളിച്ച് മാറ്റുുന്ന പഴയ കെട്ടിടങ്ങള്‍ക്ക് പ്രതീകാത്മക യാത്രയയപ്പ് നല്‍കി.
 |
No comments:
Post a Comment