ക്ലാസ്സ് ലൈബ്രറികളിലൂടെ പുതിയ വായനാ സംസ്കാരത്തിലേക്ക്

'നല്ല വായന
നല്ല പoനം
നല്ല ജീവിതം'
ക്യാമ്പെയിനിന്റെ ഭാഗമായി ബിആർസിയുടെ നേതൃത്വത്തിൽ നടന്ന പുസ്തകയാത്ര,
അമ്മ വായന കുഞ്ഞു വായന, കുട്ടികളുടെ വായനാ കുറിപ്പുകളുടെ പതിപ്പ്,
മലയാളത്തിളക്കം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെട്ട
കുട്ടികളുടെ രചനകൾ ,രക്ഷിതാക്കളുടെ പ്രബന്ധരചനാ മത്സരം എന്നിവയുടെ
തുടർച്ചയായാണ് സെമിനാർ ഒരുക്കപ്പെട്ടത്.
എം രാജഗോപാലൻ എം എൽഎ സെമിനാറിന്റെ ഉദ്ഘാടനവും ബി ആർ സി വാർത്താപത്രികയായ 'നേർവഴി'യുടെ പ്രകാശനവും നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു.മലയാളത്തിളക്കം ഉപജില്ലാതല വിജയപ്രഖ്യാപനം എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ

ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം വി ഗംഗാധരൻ ( വായനാ ക്കളരിക്കായ് ക്ലാസ് ലൈബ്രറികൾ) എന്നിവർ വിഷയാവതരണം നടത്തി.
രക്ഷിതാക്കൾക്കുള്ള പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി കെ
രമയുടെ പ്രബന്ധാവതരണം, മലയാളത്തിളക്കം നേടിയ ഉദിനൂർ സെൻട്രൽ എ യു പി
സ്കൂളിലെ നിവേദ്യയുടെ കഥാവതരണം എന്നിവയും ശ്രദ്ധേയമായി.തുടർന്ന് അക്കാദമിക് മാസ്റ്റർ പ്ലാനും രക്ഷാകർതൃവിദ്യാഭ്യാസവും വിഷയത്തിൽ നടന്ന ചർച്ചാ ക്ലാസ് ഡയറ്റ് സീനിയർ ലക്ചറർ
ടി വി ഗോപകുമാർ നയിച്ചു.ബി പി ഒ കെ നാരായണൻ സ്വാഗതവും ബി ആർ സി പരിശീലകൻ പി വേണുഗോപാലൻ നന്ദിയും പറഞ്ഞു.
*_രക്ഷിതാക്കൾക്കുള്ള പ്രബന്ധരചനാ മത്സര വിജയികൾ :_*
( ഒന്നും രണ്ടും മൂന്നും സ്ഥാനക്രമത്തിൽ)
പി കെ രമ ( എ എൽ പി സ്കൂൾ കാരിയിൽ)
പി പി ജയശ്രീ ( എ യു പി സ്കൂൾ ഉദിനൂർ സെൻട്രൽ)
No comments:
Post a Comment