Posted: 16 Jul 2017 09:10 AM PDT ജൂലായ് -11 ലോക ജനസംഖ്യാ ദിനം സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.  |
Posted: 16 Jul 2017 09:06 AM PDT ജൂലായ് 5 ബഷീര്‍ ചരമദിനം വൈക്കം മൂഹമ്മദ് ബഷീറിന്റെ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കള്‍ അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം നടത്തി. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം ഒരുക്കി. ക്വിസ് മല്‍സരം, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. എല്‍.സി.ഡി. പ്രൊജക്ടര്‍ ഉപയോഗിച്ച് "ഇമ്മിണി ബല്യരാള്‍" , "ബഷീര്‍ ദ മാന്‍ " , "ഒരു മനുഷ്യന്‍" എന്നീ ഹ്രസ്വ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.  |
No comments:
Post a Comment