Posted: 05 Jun 2017 08:41 AM PDT പരിസ്ഥിതി ദിനാഘോഷം മനുഷ്യരെ പ്രകൃതിയുമായി ചേർത്ത് നിർത്താം എന്ന സന്ദേശം കുട്ടികൾക്കു പകർന്നു നല്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനത്തെ വരവേറ്റു .ഡി .വൈ .എഫ് .ഐ കിഴക്കുംകര യൂണിറ്റിന്റെ സഹകരണത്തോടെ സ്കൂളിൽ നിർമിക്കുന്ന ഓക്സി ജൻ പാർക്കിന്റെ ഉദ്‌ഘാടനം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ദാമോദരൻസ്കൂൾ ലീഡർ സജിത്തിന് വൃക്ഷത്തൈ നൽകിക്കൊണ്ട് നിർവഹിച്ചു. ആര്യവേപ്പ്, ആൽ തുടങ്ങിയ പത്തോളം മരങ്ങൾ സ്കൂൾ വളപ്പിൽ നട്ടു .അവയുടെ സംരക്ഷണം വിവിധ വ്യക്തികൾ ഏറ്റെടുത്തു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ എം വി രാഘവൻ, വാർഡ് മെമ്പർ എം വി മോഹനൻ, നാളികേരവികസന ബോർഡ് അംഗം ശ്രീ വിശ്വനാഥനാണ്,ഡി യു ഫ് ഐ കിഴക്കൻകര യൂണിറ്റ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മെട്രോ മണലിന്റെ 25 ആം വാര്ഷികാഘോഷങ്ങളെ അനുബന്ധിച്ചു 25 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങിനിടെ ഉൽഘാടനം പി ടി എ വൈസ് പ്രേസിടെന്റും മെട്രോ മണലിന്റെ അംഗങ്ങളും ചേർന്ന് നിർവഹിച്ചു . തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ചുവർമാസിക നിർമിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.പരിസ്ഥിതിദിന പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ചൊല്ലി കൊടുത്തു.        |
No comments:
Post a Comment