പാസിങ് ഔട്ട് കഴിഞ്ഞു...കുട്ടിപ്പൊലീസുകാര്‍ ഇനി സമൂഹത്തിലേക്ക്... Posted: 02 Mar 2017 05:38 AM PST
 | ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് പരേഡ് പരിശോധിക്കുന്നു |
|  | പരേഡ് കമാന്‍ഡര്‍ ദീക്ഷയുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ പരേഡില്‍ അണിനിരക്കുന്നു |
|
 | ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സിബി തോമസ് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നു |
|  | പരേഡ് കമാന്‍ഡര്‍ ദീക്ഷ ഇന്‍സ്‌പെക്‌ടര്‍ സിബി തോമസില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു |
|
 | പ്ലറ്റൂണ്‍ കമാന്‍ഡര്‍ മഞ്ജുഷ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ.പി. ഉഷയില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു |
|  | പ്ലറ്റൂണ്‍ കമാന്‍ഡര്‍ പല്ലവി പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫയില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു |
| |
|
അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സീനിയര്‍ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡ് നടന്നു. ഇന്‍ഡോര്‍-ഔട്ട് ഡോര്‍ ക്ലാസുകള്‍, ആഴ്‌ചയില്‍ രണ്ടുവീതം പരേഡുകള്‍, റോഡ് വാക്ക് ആന്റ് റണ്‍, ക്രോസ് കണ്‍ട്രി, യോഗ, ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകള്‍, ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, റാലി, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഓണം-ക്രിസ്‌മസ്-സമ്മര്‍ അവധിക്കാല ക്യാമ്പുകള്‍, ട്രക്കിങ് തുടങ്ങിയവ ഉള്‍പ്പെടുന്ന രണ്ടു വര്‍ഷത്തെ പരിശീലനത്തിന് ശേഷം നടന്ന എഴുത്ത് പരീക്ഷയിലും പ്രായോഗികപരീക്ഷയിലും വിജയിച്ച 44 കേഡറ്റുകളാണ് പരേഡില്‍ പങ്കെടുത്തത്. വിദ്യാലയത്തിലെ മൂന്നാം ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ആദൂര്‍ പോലീസിന്റെ കീഴിലാണ് കേഡറ്റുകള്‍ പരിശീലനം നേടിയത്. ആദൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ (സി.ഐ) സിബി തോമസ് പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്‌തു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായ മഞ്ജുഷ, പല്ലവി പരേഡ് കമാന്‍ഡര്‍ കെ.പി. ദീക്ഷ എന്നിവര്‍ക്കുള്ള ട്രോഫികള്‍ കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ വിതരണം ചെയ്‌തു. സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍, സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി.ശാരദ, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ എന്നിവര്‍ നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയ വലിയ ഒരു ജനസഞ്ചയം പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ നന്ദിയും പറഞ്ഞു.  |
No comments:
Post a Comment