അനഘയുടെ ഡയറി


അനഘയുടെ ഡയറി അതു വായിക്കേണ്ടതു തന്നെ കാസറഗോഡ്, ചെറുവത്തൂർ    ഉപ ജില്ലയിലെ വെള്ളാട്ട് ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സുകാരിയാണ് ഈ കൊച്ചു മിടുക്കി.അനഘയുടെ ഡയറി എത്രവായിച്ചാലും മതിവരില്ല. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങളും, പദസമ്പത്തും നിറഞ്ഞ ഡയറി ആരെയും ആകർഷിക്കും. പ്രകൃതി സ്നേഹവും, കാര്യങ്ങളെ ഗഹനമായി അവതരിപ്പിക്കാനുള്ള കഴിവും, ആത്മാംശം നിറഞ്ഞതുമായ ഡയറിക്കുറിപ്പുകൾ മികവിന്റെ നേർസാക്ഷ്യങ്ങളാണ് വളരെ ചെറിയ സംഭവങ്ങൾ പോലും പൊലിപ്പിച്ച് എഴുതാനുള്ള അനഘയുടെ കഴിവ് ഡയറി വായിക്കുന്ന ആർക്കും മനസ്സിലാകും. ദിവസവും രണ്ടും മൂന്നും പേജുകളിൽ ഡയറിയെഴുതുന്ന അനഘയെ അധ്യാപകരും രക്ഷിതാക്കളും നന്നായി പ്രോത്സാഹിപ്പിക്കുന്നു. എഴുത്തിന്റെ പുതിയ ലോകം തുറക്കാൻ ഈ കൊച്ചു മിടുക്കിക്ക് ആവും എന്ന് നിസ്സംശയം പറയാം.
 
 
 
No comments:

Post a Comment

Previous Page Next Page Home