AUPS MULLERIYA



മുള്ളേരിയ  എ യു പി സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്യം നിന്ന് പോകുന്ന  നാടൻ  കളികളെയും കലകളെയും നാട്ടറിവുകളേയും കുട്ടികളിലൂടെ   വരും തലമുറകൾക്കു പകർന്നു നൽകുവാൻ വേണ്ടി കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .അഞ്ഞൂറിൽ പരം വരുന്ന പാഴ്വസ്തുക്കളിൽനിന്നും ,ഈർക്കിൽ ,ചേരി ,ചിരട്ട ,ഓല തുടങ്ങിയവയിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ കുട്ടികൾ കൗതുകത്തോടെ നോക്കി മനസ്സിലാക്കി .

സ്കൂളിൽ നടന്ന പ്രദർശനത്തിൽ സീഡ് കോ ഓർഡിനേറ്റർ നേതൃത്വം നൽകി.കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സ്വപ്‍ന .ജി ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,ഡോക്ടർ വി വി രമണ ,ശ്രീധരൻ ബേങ്ങത്തടുക്ക , സിന്ധു ,സീഡ് റിപ്പോർട്ടർ  നിഗില  എന്നിവർ സംസാരിച്ചു .




No comments:

Post a Comment

Previous Page Next Page Home