G.H.S.S. ADOOR |
കുട്ടിപ്പൊലീസുകാരുടെ പുതുവത്സരാഘോഷം സ്‌നേഹമോള്‍ക്കൊപ്പം Posted: 01 Jan 2017 03:02 AM PST
അഡൂര്‍: എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവി തന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പുതുവത്സരാഘോഷം ഭിന്നശേഷിക്കാരിയായ അഡൂര്‍ അടുക്കയില്‍ താമസിക്കുന്ന രാജന്‍-പദ്മാവതി ദമ്പതികളുടെ മകള്‍ സ്‌നേഹമോള്‍ക്കൊപ്പമായിരുന്നു. മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന ആല്‍ബിനിസം ബാധിച്ച കുട്ടിയാണ് പതിനഞ്ചുകാരിയായ സ്‌നേഹ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ സ്‌നേഹമോള്‍ക്കൊപ്പമുള്ള പുതുവത്സരാഘോഷം. ആഘോഷപരിപാടികള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. സ്‌നേഹമോള്‍ക്ക് കുട്ടിപ്പൊലീസുകാരുടെ പുതുവത്സരസമ്മാനം പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി നല്‍കി. കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍സ്പെക്‌ടര്‍ സന്തോഷ്‌കുമാര്‍ പതാക ഉയര്‍ത്തുകയും പുതുവത്സരസന്ദേശം നല്‍കുകയും ചെയ്‌തു. മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, ജിബിനാറോയ്, ലതീഷന്‍ മാസ്‌റ്റര്‍ ആശംസകളര്‍പ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്രിസ്‌മസ് അവധിക്കാലക്യാമ്പിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പരിപാടി. കേഡറ്റുകളായ സുരാജ്, ദീക്ഷ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യാപകന്‍ എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും എസ്.പി.സി. സി.പി.ഒ. എ. ഗംഗാധരന്‍ നന്ദിയും പറഞ്ഞു. |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment