GHS KALICHANADUKKAM |
Posted: 18 Sep 2016 11:35 AM PDT നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര കാലിച്ചാനടുക്കം: ഓണാഘോഷത്തിലേക്ക് നാടുണര്‍ത്താന്‍ സ്കൂള്‍ കുട്ടികളുടെ ഘോഷയാത്ര. കാലിച്ചാനടുക്കം ഗവ.ഹൈസ്കൂളിലാണ് വേറിട്ട ഓണപ്പരിപാടി നടന്നത്. മാവേലിയുടെയും വാമനന്‍റെയും വേഷമിട്ട കുട്ടികളാണ് പുലിക്കളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നാടു ചുറ്റിയത്. കണ്ടവര്‍ക്കെല്ലാം ഓണം-ബക്രീദ് ആശംസാ കാര്‍ഡുകള്‍ കൈമാറി നേരിട്ട് ആശംസകള്‍ നേര്‍ന്നാണ് സംഘം സ്കൂളില്‍ തിരിച്ചെത്തിയത്. ഘോഷയാത്ര പിടിഎ പ്രസിഡന്‍റ് പി.വി.ശശിധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എംസി ചെയര്‍മാന്‍ അഷ്റഫ് കൊട്ടോടി അദ്ധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം.ഭാസ്ക്കരന്‍, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എന്‍.വി.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കളം, വടംവലി മല്‍സരങ്ങള്‍, ഓണക്കളികള്‍ എന്നിവയ്ക്ക് ശേഷം ഓണസദ്യയും ഒരുക്കി. |
Posted: 18 Sep 2016 11:39 AM PDT .....ചക്കരമുത്തശ്ശിയെ ആദരിച്ച് സീഡ് കുട്ടികൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടു നന്മകൾ നിലനിർത്താനായി കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ സീഡ് യൂണിറ്റ്നാട്ടു മാഞ്ചോട്ടിൽ പദ്ധതിയിലൂടെ മുത്തശ്ശിമാവിനെ ആദരിച്ചു. ചക്കര മുത്തശ്ശി എന്നു പേരു നൽകിയ നാട്ടു മാവിനെ ചന്ദനക്കുറിചാർത്തിയും ,പൂമാലയണിയിച്ചും, പൊന്നാടയണിച്ചുമാണ് ആദരിച്ചത്. മൺചരാതിൽ ദീപം കൊളുത്തി മരത്തിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം കൈമാറി.സ്കൂളിനടുത്തുള്ള പൊതുജന വായനശാലയ്ക്കു സമീപത്തെ ഏറ്റവും പ്രായമേറിയ മാവിനെയാണ് സീഡ് കുട്ടികൾ ചക്കര മുത്തശ്ശിയായി തെരഞ്ഞെടുത്തത്. ചക്കര മുത്തശ്ശിയെ പ്രകീർത്തിച്ചു കൊണ്ട് കവിതാ ല പനവും നടത്തി.നാട്ടു മാവിൻ ചുവട്ടിൽ വച്ചു നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ എം.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ ശ്രീ സി.വി.ബാലകൃഷ്ണൻ സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ശ്രീ പി.വി.ശശിധരൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സീഡ് സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അതുൽ രാജ് വൃക്ഷ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.അഷറഫ് എസ് എം സി ചെയര്‍മാന്‍ ശ്രീ അഷറഫ് കൊട്ടോടി, ശ്രീ പി.എം.മധു, ശ്രീ പി.രവി ,പി.സരോജിനി, എം.ശശിലേഖ എന്നിവർ സംസാരിച്ചു |
Posted: 18 Sep 2016 11:05 AM PDT |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment