റിപ്പബ്ലിക്ക് ദിനാഘോഷം Posted: 27 Jan 2016 10:21 PM PST
രാജ്യത്തിന്റെ 67-ാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജിവിഎച്ച്എസ്സ് എസ്സ് പോര്‍ ഗേള്‍സില്‍ ആഘോഷിച്ചു.രാവിലെ നടന്ന ചടങ്ങില്‍ പ്രധാനധ്യാപിക ശ്രീമതി വിശാലാക്ഷി ടീച്ചര്‍ പതാകയുയര്‍ത്തി .റിപ്പബ്ലിക്ക് ദിനസന്ദേശവും ആശംസയും അര്‍പ്പിച്ച് സംസാരിച്ചു.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍,വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,സീനിയര്‍ അധ്യാപകന്‍ ശ്രീ.കൃഷ്ണന്‍ നമ്പൂതിരി ,സ്റ്റാഫ് സിക്രട്ടറി ശ്രീ.അനില്‍ കുമാര്‍.കെ,ഗൈഡ് ലീഡര്‍ ശ്രീമതി രമ എകെ എന്നിവരും വിദ്യാര്‍ഥികളും സംസാരിച്ചു.കായികാധ്യാപകന്‍ ശ്രീ.മറിയയ്യ ബല്ലാളും മറ്റ് അധ്യാപകരും നേതൃത്വം നല്കി. ശ്രീ കുട്ടികളും അധ്യാപകരും വിവിധകലാപരിപാടികള്‍ അവതരിപ്പിച്ച് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മിഴിവേകികുട്ടികള്‍ക്ക്. പായസവിതരണവും നടത്തി.  |
സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തില്‍ ഗേള്‍സ് സ്ക്കൂളിന്റെ അഭിമാനം Posted: 28 Jan 2016 12:15 AM PST
അമ്പത്തറാമത് സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തില്‍ അറബിക് വിഭാഗത്തില്‍ മുശാഹ്റ ,അറബിക് പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ മത്സരിച്ച ആസിയത്ത് സഹല എ ഗ്രേഡോടെ മികച്ച വിജയം കൈവരിച്ചു.അതുപോലെ സംസ്ഥാനതലത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം ഗാനമേളയില്‍ പങ്കെടുത്ത ഗാനമേള സംഘത്തിലുണ്ടായ അഞ്ജലി,സൂര്യ,സ്നേഹ, ആയിഷത്ത് ഷെറിന്‍,, ശ്രീലക്ഷ്മി, അനഘ,സനിക പ്രശാന്ത് എന്നീ കുട്ടികളെയും സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസും അധ്യാപകരും അഭിനന്ദിച്ചു.സഹല മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാകണമെന്ന് ഹെഡ്മിസ്ട്രസ് അനുമോദനത്തില്‍ സൂചിപ്പിച്ചു.  |
No comments:
Post a Comment