കക്കാട്ട്

കക്കാട്ട്


2016-ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായിട്ടാണ്

Posted: 29 Dec 2015 07:44 AM PST

2016ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായാണ്.കട്ടിക്കാര്‍ഡില്‍ അച്ചടിച്ച ഇരുപത്തഞ്ചു തരം വര്‍ണ്ണകാര്‍ഡുകള്‍- എല്ലാറ്റിലും കക്കാട്ടുകല.ഡിസംബര്‍31 ന് രാവിലെ കാര്‍ഡില്‍ സ്കൂള്‍ സ്റ്റാമ്പ്‌ ഒട്ടിച്ച്,മേല്‍വിലാസമെഴുതിയശേഷം പ്രത്യേകം ഒരുക്കിയതപാല്‍പ്പെട്ടിയില്‍
നിക്ഷേപിക്കണം. വൈകുന്നേരം മുദ്ര പതിപ്പിച്ച് സോര്‍ട്ട്ചെയ്യും, ജനുവരി ഒന്നിന് രാവിലെ സ്കൂള്‍ അസംബ്ലിചേരും. കുട്ടികള്‍ അധ്യാപകര്‍ക്ക് കാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന്>>>>കുട്ടിപോസ്റ്റുമാന്‍മാര്‍ ക്ലാസുകളില്‍ എത്തി മേല്‍വിലാസക്കാരെ കണ്ട് കാര്‍ഡുകള്‍ നേരിട്ടേല്‍പ്പിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് തപാലാപ്പീസിന്‍റെ പ്രവര്‍ത്തനം എങ്ങനെയെന്നു നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയാണ് ഈ നവവത്സരവേള.





No comments:

Post a Comment

Previous Page Next Page Home