കക്കാട്ട്

കക്കാട്ട്


പരീക്ഷ / പരിശീലനം

Posted: 18 Dec 2015 09:26 AM PST

എൽ . എസ് എസ്, യു എസ് എസ്പരീക്ഷകൾക്കുള്ള  സ്കൂൾ തല പരിശീലനം ഡിസംബർ 19 ന് രാവിലെ ആരംഭിക്കും .മുൻകാല അദ്ധ്യാപകരുടെ കൂട്ടായ്മയായ 'കക്കാട്ട്  ഫ്രന്റ്സ് '  പരിശീലനവുമായി  സഹകരിക്കുന്നുണ്ട് .

sept @ kakkat

Posted: 18 Dec 2015 09:00 AM PST

sept @ kakkat : സ്കൂളിൽ  തുടങ്ങുന്ന ഫുട്ബോൾ  പരിശീലനകേന്ദ്രത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കുട്ടികളുടെ  രക്ഷിതാക്കളുടെ ആദ്യയോഗം ഇന്ന് നടന്നു . 3,4 ക്ലാസുകളിലെ 30 കുട്ടികൾക്ക് ഏഴു കൊല്ലം നീളുന്ന  പരിശീലനം : ഇതാണ് ഉദ്ദേശിക്കുന്നത് .കോഴിക്കോട്ടെ sept  എന്ന സംഘവുമായി ചേർന്നാണ്ഇത് നടത്തുക . കേന്ദ്രത്തിന്റെ  ഉദ്ഘാടനം  
ഡിസംബർ 30 ന് രാവിലെ 
 മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി .പ്രഭാകരൻ നിർവഹിക്കും 

അദ്ധ്യാപക --രക്ഷാകർതൃസമിതി

Posted: 18 Dec 2015 08:15 AM PST

അദ്ധ്യാപക --രക്ഷാകർതൃസമിതിയുടെ വാർഷിക പൊതുയോഗം ഇന്ന് നടന്നു . വി രാജൻ അദ്ധ്യക്ഷനായിരുന്നു .ഡോ .എം കെ രാജശേഖരൻ പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ചു . ചർച്ച നടന്നു .ഇ പി  രാജഗോപാലൻ സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു .പ്രസിഡണ്ടായി വി . രാജൻ ,വൈസ് പ്രസിഡണ്ടായി കെ  സുധാകരൻ  എന്നിവർ  വീണ്ടും  തെരഞ്ഞെടുക്കപ്പെട്ടു 

No comments:

Post a Comment

Previous Page Next Page Home