ഓണാഘോഷം Posted: 01 Sep 2015 04:22 AM PDT ഓണാഘോഷംഓണാഘോഷം വൈവിധ്യമായ പരിപാടികളോടെ 21-08-2015 വെള്ളിയാഴ്ച്ച നടന്നു. പൂക്കളമല്‍സരം, ബലൂണ്‍ ഫൈറ്റിംഗ്, കുപ്പിയില്‍, വെള്ളം നിറയ്ക്കല്‍,ചാക്ക് റെയ്സ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. പി.ടി.എ.യുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.   |
ബാലസഭ Posted: 01 Sep 2015 03:50 AM PDT ബാലസഭ ഉദ്ഘാടനം ചെയ്ത 2015-16 വര്‍ഷത്തെ ബാലസഭ 2015 ആഗസ്ത് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും, യുവ കവയത്രിയുമായ വഹീദ. എ.എം ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. എം.പി.ടി.എ. പ്രസിഡണ്ട് സജിത.പി.പി.പി. അദ്ധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ റഫീഖ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.  |
No comments:
Post a Comment