Posted: 29 Aug 2015 07:55 AM PDT SCHOOL PARLIAMENT ELECTION 2015-16 സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 13/08/2015ന് നടന്നു.സ്കൂള്‍ ലീഡര്‍ ആയി ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു. | HM സ്കൂള്‍ലീഡര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു |
 | ക്ലാസ് ലീഡര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു |
 |
Posted: 29 Aug 2015 07:55 AM PDT സ്വാതന്ത്ര്യദിനാഘോഷം  | എന്‍ഡോവ്മെന്റ് വിതരണം |
സ്വാതന്ത്ര്യദിനാഘോഷത്തിന് സ്കൂളില്‍ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരചരിത്ര ക്വിസ്,ദേശഭക്തിഗാനമല്‍സരം,ചുവര്‍പത്രിക നിര്‍മ്മാണം,പ്രസംഗം,സ്കിറ്റ് എന്നാ പരിപാടികള്‍ സംഘടിപ്പിച്ചു.അതിനോടനുബന്ധിച്ച പൊതുസമ്മേളനം മെമ്പര്‍ ശ്രീ.ബാലകൃഷ്ണന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് വിവിധ എന്‍ഡോവ്മെന്റ് വിതരണം നടന്നു.മധുരപലഹാരവിതരണം ചെയ്തു.പി.ടി.എയുടെ നേതൃത്വത്തില്‍ പായസവിതരണം നടന്നു  |
Posted: 29 Aug 2015 07:54 AM PDT ജൂനിയര്‍ റെഡ്ക്രോസ് 2015-16 ജൂനിയര്‍ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ജി.എച്ച്.എസ്.കൊളത്തൂരില്‍ ആരംഭിച്ചു. പത്ത് ആണ്‍കുട്ടികളും പത്ത് പെണ്‍ കുട്ടികളുമായി മൊത്തം ഇരുപത് കുട്ടികള്‍ അംഗങ്ങളായി.യൂണിറ്റ് ഉദ്ഘാടനം 13/08/2015 വ്യാഴാഴ്ച ബേഡഡുക്ക ഗ്രാമപഞ്ചായ്ത് മെമ്പര്‍ ശ്രീ കെ. ബാലകൃഷ്ണന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.ജൂനിയര്‍ റെഡ്ക്രോസ് കാസറഗോഡ് ഉപജില്ല പ്രസിഡണ്ട് ശ്രീ നാരായണന്‍ മാസ്റ്റര്‍ ക്ലബ്ബംഗങ്ങള്‍ക്ക് ക്ലാസെടുത്തു  |
Posted: 29 Aug 2015 05:54 AM PDT ഹിരോഷിമ നാഗസാക്കി ദിനാചരണംഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂളില്‍ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.പോസ്റ്റര്‍ രചനയും അതിന്റെ പ്രദര്‍ശനവും നടന്നു.  |
Posted: 29 Aug 2015 07:56 AM PDT സ്കൂളില്‍ ബയോഗ്യാസ്ജൈവമാലിന്യനിര്മ്മാര്ജ്ജനപ്രവര്ത്തനത്തിന്റെ ഭാഗമായികൃഷിവകുപ്പ് അനുവദിച്ച ബയോഗ്യാസ് പ്ലാന്റ്ജില്ലാപഞ്ചായത്ത് സ്ഥിരം വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഓമനാ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  |
Posted: 29 Aug 2015 07:57 AM PDT സ്കൂള്‍ ലൈബ്രറി ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ജന്മദിനസമ്മാനമായി കുട്ടികള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്ന പദ്ധതി തടര്‍ന്നു വരുന്നു.മിഠായി മധുരത്തിന് പകരം അക്ഷരമധുരമാണ് കുട്ടികള്‍ വിദ്യാലയത്തിന് നല്‍കുന്നത്.  |
Posted: 29 Aug 2015 07:57 AM PDT സാന്ത്വനം ക്ലബ് സാന്ത്വനം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒന്‍പതാം ക്ലാസിലെ കുട്ടികള്‍ സഹപാഠികളെ സഹായിക്കാന്‍ തീരുമാനിച്ചു.അതേ ക്ലാസിലെ ശരണ്യക്ക് ബാഗ്,പുസ്തകം,യൂണിഫോം എന്നിവ നല്‍കി സഫായിച്ചു  |
Posted: 29 Aug 2015 05:12 AM PDT ആനിമല്‍ വെല്‍ഫയര്‍ ക്ളബ്ബ്2010-11 ല്‍ പത്ത് ആട്ടിന്‍കുട്ടിയുമായ് പ്രവര്‍ത്തനമാരംഭിച്ച ക്ളബ്ബ് ഇന്ന് 40 ാമത്തെ ആട്ടിന്‍കുട്ടിയെയാണ് ക്ളബ്ബ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.അതേപോലെ സ്കൂളിലെ 100 കുട്ടികള്‍ക്ക് 5 വീതം കോഴികളെയും ലഭ്യമാക്കിയിരുന്നു.അവയില്‍ നിന്നും ലഭിക്കുന്ന മുട്ട സ്കൂളില്‍ എത്തിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദ്യവും ഉറപ്പു വരുത്തി പ്രതിഫലവും നല്‍കുന്നു.മുട്ട സ്കൂള്‍ പോഷകാഹാരപദ്ധതിയില്‍ ഉള്‍പ്പഎടുത്തി കുട്ടികള്‍ക്ക് വിതരണം ചെയ്ത് വരുന്നു.മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് അംഗീകാരമായി മൃഗസംരക്ഷണവകുപ്പ് കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച വിദ്യാലയമായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുക്കുകയും 10000/- രൂപയുടെ കാഷ് അവാര്‍ഡ് വിദ്യാലയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്.  | 40ാമത്തെ ആട്ടിന്‍കുട്ടിയെ HM കൃപേഷിന് കൈമാറുന്നു |
 |
Posted: 29 Aug 2015 07:58 AM PDT വായനാവാരം വായനാവാരത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരനും കഥകളി,നാടക കലാകാരനുമായ ശ്രീ. സന്തോഷ് പനയാല്‍ നിര്‍വഹിച്ചു.വിദ്യാലയം സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഹെഡ്മിസ്ട്രസ് ശ്രീമതി ദാക്ഷായണി ടീച്ചര്‍, ശ്രീ.സന്തോഷ് പനയാലും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.വായനാവാരത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യക്വിസിന്റെ സമ്മാനം ശ്രീ. സന്തോഷ് പനയാല്‍ വിതരണം ചെയ്തു.  | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനംAശ്രീ. സന്തോഷ് പനയാല്‍ നിര്‍വഹിക്കുന്നു |
 | സാഹിത്യക്വിസിന്റെ സമ്മാനം ശ്രീ. സന്തോഷ് പനയാല്‍ വിതരണം ചെയ്യുന്നു. |
 |
No comments:
Post a Comment