G.H.S.S. ADOOR |
ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാമിന് അഡൂര്‍ സ്‌കൂളിന്റെ യാത്രാമൊഴി Posted: 29 Jul 2015 11:24 PM PDT കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്ന മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് അഡൂര്‍ ഗവ.ഹയര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ആദരാഞ്ജലിയര്‍പ്പിച്ചു. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരംനടക്കുന്ന സമയത്ത് തന്നെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ.കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ ആയിരത്തിഇരുന്നൂറില്‍പരം കുട്ടികളും അമ്പതില്‍പരം അധ്യാപകരും പൂക്കളും സന്ദേശവാക്യങ്ങളും സമര്‍പ്പിച്ച് പ്രിയനേതാവിന് വിടനല്‍കി.അദ്ദേഹത്തിന്റെ പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളുടെ ശബ്‌ദരേഖയുടെ പശ്ചാത്തലവും ഒരുക്കിയിരുന്നു.കലാമിന്റെ ജീവചരിത്രവും സന്ദേശങ്ങളും അപൂര്‍വചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകളുടെ ക്ലാസടിസ്ഥാനത്തിലുള്ള പ്രദര്‍ശനവും നടന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ഉപന്യാസരചനാമത്സരവും സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിഎ.എം.അബ്‌ദുല്‍ സലാം, മാധവ തെക്കേക്കര, ബി.കൃഷ്‌ണപ്പ, സ്‌കൂള്‍ ലീഡര്‍ മുനാസിയ എന്നിവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from G.H.S.S. ADOOR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment