പെണ്മ

പെണ്മ


വിദ്യാരംഗം -വായനവാരമത്സരങ്ങള്‍

Posted: 08 Jul 2015 10:15 PM PDT

          കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന്നായി രൂപം കൊണ്ടതാണ് വിദ്യാരംഗം.ഈ വര്‍ഷത്തെ വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലും വിവിധ പരിപാടികളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തുന്നതിന്നും അവ പ്രോത്സാഹിപ്പിക്കുന്നതിന്നുമുള്ള പരിപാടികള്‍ ആസൂത്രണംചെയ്തിട്ടുണ്ട് .അതിന്റ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികള്‍ നടത്തുകയും ചെയ്തുതരത്തില്‍ എട്ടാം തരം കുട്ടികള്‍ക്ക് വേണ്ടി വായനമത്സരവും ഒമ്പതാം തരം കുട്ടികളുടെ വായനക്കുറിപ്പ്
അവതരണവും പത്താം തരക്കാര്‍ക്കായി സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.
ചില മത്സരങ്ങളുടെ ചിത്രങ്ങളിലൂടെ..........

അഭിനന്ദനങ്ങള്‍ ..........സ്നേഹാശംസകള്‍

Posted: 08 Jul 2015 10:37 PM PDT


ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ സീനിയര്‍ അസിസ്റ്റന്റും ഇപ്പോള്‍ ഫെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിക്കുകയും ചെയ്യുന്ന ശ്രീ.സുരേഷ് കുമാര്‍ സാറിന് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചതില്‍ സ്റ്റാഫ് ആശംകള്‍ നേര്‍ന്നു.സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപകനാണ് സുരേഷ് സാര്‍.കാസര്‍ഗോഡ് ജില്ലയിലെ തങ്കമണി വാര ജിഎച്ച്എച്ച്എസ്സ് സ്ക്കൂളിലേക്കാണ് ഇദ്ദഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചിരിക്കുന്നത്.മികച്ച അധ്യാപകനും സംഘാടകനും നല്ല സഹൃദയനും സഹപ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തുമായ ശ്രീ സുരേഷ് സാറിന്റെ സ്ഥാനക്കയറ്റത്തില്‍ ​എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനം നേര്‍ന്നു.
ആശംസകള്‍.........അഭനന്ദനങ്ങള്‍........ആശംസകള്‍..........അഭിനന്ദനങ്ങള്‍......ആശംസകള്‍......

No comments:

Post a Comment

Previous Page Next Page Home