ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ക്ലസ്റ്റര്‍ ഡി ആര്‍ ജി

Posted: 16 Jul 2015 10:31 AM PDT

2015 ജൂലൈ 21 മുതല്‍ 28 വരെ നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഹൈസ്കൂള്‍ വിഭാഗം ഡി ആര്‍ ജി തയ്യാറെടുപ്പ് കാസര്‍ഗോഡ് ജി യു പി എസ് ഹാളില്‍ രണ്ടുദിവസമായി നടന്നു. ഒന്നാം ദിവസത്തെ പരിശീലനം കാസര്‍ഗോഡ് ഡിഇഒ ഇ വേണുഗോപാലനും രണ്ടാം ദിവസത്തേത് ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍ വി വി യും ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഡയറ്റ് ഫാക്കല്‍ട്ടികളായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ടി എം രാമനാഥന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍, ഡോ. രഘുറാം ഭട്ട്, എസ് ആര്‍ ജിമാരായ സതികുമാര്‍, പ്രമോദ് അടുത്തില എന്നിവര്‍ നേതൃത്വം നല്‍കി.




സംസ്ഥാന തലത്തില്‍ ലഭിച്ച മൊഡ്യൂളിനെ പ്രാദേശിക ആവശ്യങ്ങള്‍ക്കമുസരിച്ച് ഭേദഗതി വരുത്തി മെച്ചപ്പെടുത്തി. സ്കൂള്‍ ബ്ലോഗുകളെ സജീവമാക്കാനും ബ്ലോഗ് വഴിയുള്ള റിസോഴ്സ് ഷെയറിങ്ങ് ശക്തമാക്കാനും STEPS മായി ബന്ധപ്പെട്ട ഗൃഹസര്‍വേ ജൂലൈ 31 നകം പൂര്‍ത്തീകരിക്കാനുമുള്ള തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ അധ്യാപകരുടെ സഹകരണം തേടും. ദിനാചരണങ്ങ‍ള്‍, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, യൂണിറ്റ് മൂല്യനിര്‍ണയം തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ക്ലസ്റ്ററില്‍ നടക്കും. ഒപ്പം അടുത്ത മാസത്തേക്കുള്ള സമഗ്രാസൂത്രണം, യൂണിറ്റ് ടെസ്റ്റിന്റെ ഒരുക്കം, സാമ്പിള്‍ ടീച്ചിങ്ങ് മാനുവല്‍ തയ്യാറാക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കാനും തീരുമാനിച്ചു. ക്ലസ്റ്ററിന് വരുന്ന അധ്യാപകര്‍ TB, HB.TM,  ഉത്പന്നങ്ങളുടെ സാമ്പിളുകള്‍  തുടങ്ങിയവ കൊണ്ടുവരണം.

റിസോഴ്സ് ഷെയറിങ്ങ് ശക്തിപ്പെടുത്താന്‍ വിഷയാധിഷ്ഠിത റിസോഴ്സ് ബ്ലോഗുകള്‍ തയ്യാറാക്കുന്ന പദ്ധതിയെ കുറിച്ചുള്ള വിവരവും അധ്യാപകര്‍ക്ക് ക്ലസ്റ്ററില്‍ നല്‍കാന്‍ തീരുമാനിച്ചു.

No comments:

Post a Comment

Previous Page Next Page Home