12218glpsudma

12218glpsudma

പരിസ്ഥിതി ദിനാചരണം

Posted: 16 Jun 2015 04:43 AM PDT

          700 കോടി സ്വപ്നങ്ങള്‍ 
          ഒരേ ഒരു ഭൂമി
          ഉപഭോഗം കരുതലോടെ
ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം . കുട്ടികളില്‍ പരിസ്ഥിതി ചിന്ത വളര്‍ത്തുന്നതിനും നാം ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ഓര്‍ക്കുന്നതിനും വേണ്ടി ലോകപരിസ്ഥിതി ദിനത്തില്‍ സ്കൂളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
          സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തു. മുന്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി യശോദ ടീച്ചര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
        കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതി തിരിച്ചറിയുന്ന വിധത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ക്വിസ് ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി. പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം , ചിത്രംവര, പരിസ്ഥിതി പ്രഭാഷണങ്ങള്‍ എന്നിവ ക്ലാസ്സുതലത്തില്‍ സംഘടിപ്പിച്ചു.

എല്ലാവര്‍ക്കും വിദ്യാഭ്യാസം ഹരികൃഷ്ണകായര്‍ത്തായ സ്കൂള്‍ പ്രവേശനം നേടി

Posted: 16 Jun 2015 04:34 AM PDT

         ഹരികൃഷ്ണന് കൂട്ടുകാരില്ല.വീടുമാത്രമേ അവനറിയാവൂ. വീടുവിട്ട് മറ്റൊരിടത്തും സഞ്ചരിക്കാന്‍ വയ്യ . സ്കൂള്‍ പ്രവേശനം നേടിയപ്പോള്‍ ഓട്ടിസം ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക്  പ്രതീക്ഷയുടെ പുതുവെളിച്ചം കണികാണാനായി.
        ഭരണഘടന അനുശാസിക്കുന്നത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നാണ് . നമ്മുടെ നാടിന്റെ പലഭാഗത്തും ഇന്നും ആ അവകാശം ലഭിക്കാത്ത കുട്ടികള്‍ ഉണ്ട്. മാനസീകമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പലപ്പോഴും ഈ പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് ഉദുമ ഗവ എല്‍ പിസ്കൂളിന്റെ പ്രവര്‍ത്തനപരിധിക്കുമപ്പുറത്തുള്ള കുട്ടിയെ ക്കൂടി സ്കൂളില്‍ പ്രവേശനം നല്‍കി സ്കൂള്‍ മാതൃകയായി.
        കുട്ടിയെ ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ തയ്യാറായ സ്കൂള്‍ എസ് എം സി, ബി ആര്‍ സി റിസോഴ്സ് ടീച്ചര്‍ ശ്രീകല ബി എന്നിവരുടെ അശ്രാന്തപരിശ്രമമാണ് ഹരികൃഷ്ണന് പ്രതീക്ഷയുടെ നാമ്പുകള്‍ സമ്മാനിച്ചത്.

എല്‍ എസ് എസ് പരീക്ഷയില്‍ വിജയത്തിളക്കം

Posted: 16 Jun 2015 04:25 AM PDT

2015-16 വര്‍ഷം സ്കൂളിന് അഭിമാനത്തിളക്കം.
         ഈവര്‍ഷത്തെ എല്‍ എസ് എസ് പരീക്ഷയില്‍ ഉദുമ ഗവ എല്‍ പിയിലെ ശ്രേയ ശ്രീധരന്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി അഭിമാനത്തിന്റെ സുവര്‍ണ്ണശോഭയില്‍. തുടര്‍ച്ചയായ ഈ നേട്ടം കൈവരിക്കുകവഴി  ജില്ലയ്ക്ക് തന്നെ മാതൃകയാവുകയാണ് ഉദുമ  ഗവ എല്‍ പിസ്കൂള്‍. കഴിഞ്ഞവര്‍ഷം ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്   ഈവിദ്യാലയത്തിലെ നന്ദന കെ ആണ്.
         ഈ വര്‍ഷത്തെ എല്‍ എസ് എസ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളില്‍ ആദ്യസ്ഥാനക്കാരും ഇവിടുത്തെ കുട്ടികളാണ്. നാലാം സ്ഥാനം കരസ്ഥമാക്കിയ ശിവരാജ് , അഷിത, ശരണ്യ, ലാവണ്യ എന്നിവരടക്കം  5 പേര്‍  എല്‍ എസ് എസ് നേടി ജില്ലയ്ക്ക് തന്നെ അഭിമാനമായി

ഉദുമ ഗവ എല്‍ പി സ്കൂളില്‍ പ്രവേശത്തില്‍ വര്‍ദ്ധന

Posted: 16 Jun 2015 04:02 AM PDT

പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച് നാടിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് ഉദുമ ഗവ എല്‍ പി സ്കൂള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിസ്സീമസഹകരണമാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നത്. ഇതിന്റെ അണുരണനങ്ങള്‍ പുതിയപ്രവേശനത്തിലൂടെ വെണ്‍നുരകള്‍‌ തീര്‍ക്കുകയാണ്. കഴിഞ്ഞവര്‍ഷം ഒന്നാം തരത്തില്‍ 27 കുട്ടികളാണ് പ്രവേശനം നേടിയതെങ്കില്‍ ഈ വര്‍ഷം അത് 43 കുട്ടികളായി വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ എസ് എം സി യുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്.

.

എല്ലാവര്‍ക്കും വിദ്യാഭ്യാസം
ഹരികൃഷ്ണകായര്‍ത്തായ സ്കൂള്‍ പ്രവേശനം നേടി
ഭരണഘടന അനുശാസിക്കുന്നത് എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്നാണ് . നമ്മുടെ നാടിന്റെ പലഭാഗത്തും ഇന്നും ആ അവകാശം ലഭിക്കാത്ത കുട്ടികള്‍ ഉണ്ട് മാനസീകമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പലപ്പോഴും ഈ പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് ഉദുമ ഗവ എല്‍ പിസ്കൂളിന്റെ പ്രവര്‍ത്തനപരിധിക്കുമപ്പുറത്തുള്ള കുട്ടിയെ ക്കൂടി സ്കൂളില്‍ പ്രവേശനം നല്‍കി സ്കൂള്‍ മാതൃകയായി.
ഓട്ടിസം ലക്ഷണങ്ങള്‍ കാണിക്കുന്ന ഹരികൃഷ്ണന് കൂട്ടുകാരില്ല.വീടുമാത്രമേ അവനറിയാവൂ. വീടുവിട്ട് മറ്റൊരിടത്തും സഞ്ചരിക്കാന്‍ വയ്യ . സ്കൂള്‍ പ്രവേശനം നേടിയപ്പോള്‍ ഈ കുട്ടിയുടെ അച്ഛനമ്മമാര്‍ക്ക് ഈ കുട്ടിയിലൂടെ പ്രതീക്ഷയുടെ പുതുവെളിച്ചം കണികാണാനായി.
ബി ആര്‍ സി റിസോഴ്സ് ടീച്ചര്‍ ശ്രീകല ബി ഇത്തരം കുട്ടികളെക്കൂടി ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ തയ്യാറായ സ്കൂള്‍ എസ് എം സി അശ്രാദ്ധപരിശ്രമമാണ് ഹരികൃഷ്ണന് പ്രതീക്ഷയുടെ നാമ്പുകള്‍ സമ്മാനിച്ചത്.
പരിസ്ഥിതി ദിനം
700 കോടി സ്വപ്നങ്ങള്‍ ഒരേ ഒരു ഭൂമി
ഉപഭോഗം കരുതലോടെ
ഈ വര്‍‍ത്തെ പരിസ്ഥിതി ദിന സന്ദേശം . കുട്ടികളില്‍ പരിസ്ഥിതി ചിന്ത വളര്‍ത്തുന്നതിനും നാം ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ച് ഓര്‍ക്കുന്നതിനും വേണ്ടി ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കേരളത്തിന്റെ സവിശേഷമായ പരിസ്ഥിതി തിരിച്ചറിയുന്ന വിധത്തില്‍ മുന്‍കൂട്ടി ക്വിസ് ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം , ചിത്രംവര, പരിസ്ഥിതി പ്രഭാഷണങ്ങള്‍ എന്നിവ ക്ലാസ്സുതലത്തില്‍ സംഘടിപ്പിച്ചു.
മുഴുവന്‍ കുട്ടികള്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തും മുന്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി യശോദ ടീച്ചര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രതിവാര പ്രശ്നോത്തരിക്കു തുടക്കമായി.
പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച പ്രതിവാരപ്രശ്നോത്തരികള്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി ആദ്യഘട്ടത്തില്‍ 25 ചോദ്യങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്.

No comments:

Post a Comment

Previous Page Next Page Home