എ യു പി എസ് ബിരിക്കുളം. |
Posted: 05 Mar 2015 11:03 PM PST കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തുകയെന്ന ഉദ്ദേശ ലക്ഷ്യത്തോടെ എസ് .എസ് .എ നടപ്പിലാക്കിയ ബാല ശാസ്ത്ര കോണ്‍ഗ്രസ് സ്കൂൾ തല സെമിനാർ 24.02.2015 ന് നടന്നു.ബി .ആർ .സി.ട്രെയിനെർ അലോഷ്യസ് ജോർജ് ,ജെസ്ന ,ജോത്സ്ന എന്നിവർ വിധികർത്താക്കളായി .7 VII -ആം ക്ലാസ്സിലെ കുട്ടികളെ 5 ഗ്രൂപ്പുകളാക്കി തിരിച്ച് മനുഷ്യനിലെ ശ്വസന വ്യവസ്ഥ എന്ന നൽകി .കുട്ടികൾ തന്നെ സെമിനറിനുള്ള തയ്യാറെടുപ്പുകൾ നടത്തി.ഒരു ഗ്രൂപ്പിൽ നിന്നും 2 കുട്ടികൾ വീതം സെമിനാർ അവതരിപ്പിച്ചു .പവർ പോയിന്റ് പ്രസന്റേഷൻ ,ചാർട്ടുകൾ,മോഡൽ എന്നിവ സെമിനാറിന്റെ അവതരണത്തിനു കുട്ടികൾ ഉപയോഗിച്ചു .ഒന്നും,രണ്ടും,സ്ഥാനം കിട്ടിയ ഗ്രൂപുകൾക്ക് സയൻസ് അധ്യാപകൻ കാഷ് അവാർഡ് സ്പോണ്‍സർ ചെയ്തു. ഗ്രൂപ്പ് 3 ,ഗ്രൂപ്പ് 2 എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .ഓരോ ഗ്രൂപ്പിൽ നിന്നും നന്നായി അവതരണം നടത്തിയ ഓരോരുത്തരെ തെരഞ്ഞെടുത്ത് സബ് ജില്ലാ മത്സരത്തിന് തയ്യാറാക്കി . |
Posted: 05 Mar 2015 10:17 PM PST 21 -02-2015 ന് ബിരിക്കുളം സ്കൂളിൽ 2014-15 വര്ഷത്തെ മെട്രിക് മേള സംഘടിപ്പിച്ചു .3,4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട ദൂരം,സമയം,തൂക്കം.എന്നീ മേഖലകളിലെ പ്രായോഗിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എസ് .എസ് .എ തയ്യാറാക്കിയ പരിപാടിയാണ് മെട്രിക് മേള .കുട്ടികൾ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗ്രൂപ്പ് തിരിഞ്ഞു പ്രവർത്തനാധിഷ്ടിതമായി പൂർത്തിയാക്കി .മേളയുടെ ഉത്ഖാടനംഅനൂപ് കല്ലത്ത് നിർവഹിച്ചു .റീന വി.കെ ,ജോത്സ്ന.കെ.വി ,ശൈലജ ഇ.വി.,ജിജോ.പി.ജോസഫ്,ശ്രീവിദ്യ.പി.എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . |
Posted: 05 Mar 2015 09:08 PM PST |
Posted: 05 Mar 2015 09:18 PM PST |
Posted: 05 Mar 2015 09:18 PM PST |
You are subscribed to email updates from എ യു പി എസ് ബിരിക്കുളം. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment