ഫോക്കസ് 2015-വിദ്യാലയ വികസന സെമിനാര്‍ Posted: 05 Dec 2014 02:08 AM PST സ്കൂളിനെക്കുറിച്ച് 59 വര്‍ഷത്തെ പാരമ്പര്യമുള്ള വിദ്യാലയമാണ് ജി എല്‍ പി എസ് പെരിയങ്ങാനം.ഞങ്ങളുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് വേങ്ങയില്‍ അമ്പുനായര്‍ എന്ന മഹത് വ്യക്തി ദാനം നല്‍കിയ മൂന്നരയേക്കര്‍ സ്ഥലത്താണ്.2005 വരെ നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയമായിരുന്നു ഇത്.ഇംഗ്ലീഷ് മീഡിയംസ്കൂളുകളോടുള്ള രക്ഷിതാക്കളുടെ അമിതമായ താല്‍പര്യം ഇന്ന് ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം കുറച്ചിരിക്കുന്നു.എങ്കിലും സമീപകാലത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുമുണ്ട്.58 കുട്ടികളുമായി പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഞങ്ങള്‍. കേവലം 2 കുട്ടികളുടെ കുറവ് കൊണ്ട് ഇന്ന് ഈ വിദ്യാലയം അനാദായകരം എന്ന പട്ടികയില്‍പ്പെട്ടിരിക്കുകയാണ്.സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് എ നടപ്പാക്കുന്ന ഫോക്കസ്2015-വിദ്യാലയ വികസന സെമിനാര്‍ സബ്ജില്ലാതലത്തില്‍ 25-11-2014 ചൊവ്വാഴ്ച നടത്തുകയുണ്ടായി.രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ എസ് ആര്‍ ജി കണ്‍വീനര്‍ മോഹനന്‍ എം പി സ്വാഗതം പറഞ്ഞു.റിട്ടയേഡ് ഹെഡ്മിസ്ട്രസ് പുഷ്പവല്ലി ടീച്ചറെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി മറിയാമ്മ ചാക്കോ പൊന്നാടയണിയിച്ച് ആദരിച്ചു.ബി ആര്‍ സി ട്രെയിനര്‍ ശ്രീ അലോഷ്യസ് ജോര്‍ജ് വികസന സെമിനാര്‍ അവതരിപ്പിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ യതീഷ് കുമാര്‍ മോഡറേറ്ററായി.ശ്രീജയം ടീച്ചര്‍ നന്ദി പറഞ്ഞു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ഉദ്ഘാടനസമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് കെ എം ഉസൈമുത്ത് ടീച്ചര്‍ സ്വാഗതം പറഞ്ഞു.യോഗത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ബാബു കോഹിനൂര്‍ അധ്യക്ഷനായി.കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ ഇ ചന്ദ്രശേഖരന്‍ ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ശ്രീ പി കെ സണ്ണി(ബി പി ഒ,ചിറ്റാരിക്കാല്‍)കുഞ്ഞിരാമന്‍ മാസ്റ്റര്‍,പുഷ്പമണി,കെ വി കണ്ണന്‍,ലിസി വര്‍ക്കി,കെ രാധാകൃഷ്ണന്‍,സുധീരന്‍ ടി,ദിനേശന്‍,സിബി വി വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എസ് എം സി ചെയര്‍മാന്‍ എം പി പ്രസന്നകുമാര്‍ നന്ദി പറഞ്ഞു. | ഈശ്വരപ്രാര്‍ത്ഥന |
 | സെമിനാറിന് മോഹനന്‍ സാര്‍ സ്വാഗതം പറയുന്നു |
 | ജില്ല പ്രോഗ്രാം ഓഫീസര്‍ യതീഷ് കുമാര്‍ സംസാരിക്കുന്നു |
 | മുന്‍ പ്രധാനാധാപിക പുഷ്പവല്ലി ടീച്ചറെ ശ്രീമതി മറിയാമ്മ ചാക്കോ പൊന്നാടയണിയിക്കുന്നു |
 | ടീച്ചറില്‍ നിന്ന് വികസമന ഫണ്ട് ഏറ്റു വാങ്ങുന്നു |
 | സദസ്സ് | |
സെമിനാറിനിടയിലെ ചര്‍ച്ച  | കെ രാഘവന്‍ സംസാരിക്കുന്നു |
 | കുഞ്ഞിരാമന്‍ മാസ്റ്റര്‍ സംസാരിക്കുന്നു |
 | ടി സുധീരന്‍ സംസാരിക്കുന്നു |
 | ഷോബി സംസാരിക്കുന്നു |
 | അലോഷ്യസ് സാര്‍ സെമിനാര്‍ അവതരിപ്പിക്കുന്നു |
|
|
|
|
|
|
 | ഉദ്ഘാടനസമ്മേളനത്തിന് ഉസൈമുത്ത് ടീച്ചര്‍ സ്വാഗതം പറയുന്നു
സ്വീകരണങ്ങളിലൂടെ.... |
ചടങ്ങുകളിലൂടെ...
വികസനസെമിനാറിന്റെ ഭാഗമായി കിട്ടിയ സൈക്കിളും കമ്പ്യൂട്ടറും
 |
No comments:
Post a Comment