ഹരിതം അരയി
വിഷം തീണ്ടാത്ത പച്ചക്കറി എന്നലക്ഷ്യവുമായി ഹരിതം അരയി പദ്ധതിക്ക് തുടക്കമായി.MPTA,വനിതാവേദി. എന്നിവരുടെ
നേതൃത്വത്തില്‍ കണ്ടംകുട്ടിച്ചാലിലെ 30സെന്റ് പാടത്തിലാണ്
പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചത്
വീട്ടുമുറ്റ പച്ചക്കറി,സ്ക്കൂള്‍
മുറ്റ പച്ചക്കറി മട്ടുപ്പാവിലെ പച്ചക്കറികൃഷി,എന്നീപ്രവര്‍ത്തനങ്ങളുടെ
വിജയത്തിന്റെ തുടര്‍ച്ചയായാണ് നാലാം ഘട്ട പ്രവര്‍ത്തനമായി പാടത്ത് നൂറുമേനി
വിളയിക്കാന്‍
ഹരിതംഅരയിആരംഭിച്ചത്.ചീര,പയര്‍വെണ്ട,വഴുതിന,പച്ചപ്പറങ്കി,കക്കരി,വെള്ളരി,കുമ്പളം,മത്തന്‍,കയ്പ,നരമ്പന്‍,എന്നിവയാണ്
പാടത്ത് വിളയിക്കാന്‍ ഒരുക്കം ആരംഭിച്ചിരിക്കുന്നത്
കൃഷിക്കാവശ്യമായ നിലം
ഒരുക്കുന്നതിന് വട്ടത്തോട്,പാലക്കാല്‍,അരയി
സെന്റര്‍,കണ്ടംകുട്ടിച്ചാല്‍,അരയി സ്ക്കൂള്‍ എന്നീ അറിവുത്സവ
കേന്ദ്രങ്ങളിലെ അമ്മമാരും വനിതാവേദി പ്രവര്‍ത്തകരുമാണ് നേതൃത്വം
കൊടുക്കുന്നത്.സഹായത്തിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും PTA
പ്രസിഡണ്ട് പി.രാജനും,വികസനസമിതി ചെയര്‍മാന്‍ കെ. അമ്പാടിയും,PTAഅംഗങ്ങളായ
ദേവദാസ്,സുകുമാരന്‍,രാഘവന്‍,സ്വാമി കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു...
No comments:
Post a Comment