ശിശുദിനം Posted: 14 Nov 2014 05:36 AM PST സ്കൂളിലെ ശിശുദിനപരിപാടികള്‍ ഉദുമ ഗ്രാമപഞ്ചായത്തുപ്രസിഡണ്ട് ശ്രീമതി കസ്തൂരിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് റിസര്‍ച്ച് വിഭാഗം അംഗമായ ശ്രീ ജിജേഷ് നെഹ്റുവിന്റെ അനുസ്മരിച്ചു. വര്‍ണാഭമായ ചുറ്റുപാട് എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ ചിത്രം വരച്ചു.  |
ബാലസഭ Posted: 14 Nov 2014 05:35 AM PST സാക്ഷരം കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാലസഭ അവതരണമികവുകൊണ്ട് ശ്രദ്ധേയമായി. കവിതകള്‍ക്ക് വിവിധ ഈണങ്ങള്‍ നല്കുന്നതില്‍ കുട്ടികള്‍ അവരുടെ പ്രാവീണ്യം തെളിയിച്ചു. നാടന്‍പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, കഥപറയല്‍, വായ്ത്താരികള്‍ തുടങ്ങിയവ കൊണ്ട് പരിപാടി മികവു പുലര്‍ത്തി.  |
രക്ഷാകര്‍തൃയോഗം Posted: 14 Nov 2014 07:59 AM PST സംസ്ഥാനവ്യാപകമായി നടക്കുന്ന രക്ഷാകര്‍തൃയോഗം സ്കൂളില്‍ സമുചിതമായി സംഘടിപ്പിച്ചു.  | ഉദ്ഘാടനം :ശ്രീമതി സുകുമാരി | ഉദുമ ഗ്രാമപഞ്ചായത്തുമെമ്പര്‍ ശ്രീമതി സുകുമാരി രക്ഷാകര്‍തൃയോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി പത്മകുമാരിടീച്ചര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ എസ് എം ശി ചെയര്‍മാന്‍ ശ്രീ അനില്‍കുമാര്‍, ബി ആര്‍ സി ട്രയിനര്‍ ശ്രീ ശശിമാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി രജനിടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.ശ്രമതി സുശീലടീച്ചര്‍ ക്ലാസ്സ് നയിച്ചു |
No comments:
Post a Comment