ഡയറ്റ് കാസര്‍ഗോഡ് |
Posted: 04 Aug 2014 01:46 AM PDT 3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി നിര്‍വഹിച്ചു. ജി യു പി എസ് കാസര്‍ഗോഡ് അനക്സില്‍ നടന്ന ചടങ്ങില്‍ ഡി ഡി ഇ രാഘവന് സി അധ്യക്ഷനായിരുന്നു. അടിസ്ഥാനഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി വിജയത്തിലെത്തിക്കാന്‍ അധ്യാപകമൂഹത്തിന്റെ ആത്മാര്‍ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ഡയറ്റ് മുന്‍വര്‍ഷം നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി ജില്ലയില്‍ നടപ്പിലാക്കാനുള്ള കരുത്ത് നമുക്ക് നല്‍കുന്നതെന്ന് ഡി ഡി ഇ പറഞ്ഞു. പ്രസ്തുത പദ്ധതിയിലൂടെ അടിസ്ഥാന ഭാഷാശേഷി ഇല്ലാത്ത കുട്ടികളുടെ എണ്ണം പദ്ധതി നടന്ന വിദ്യാലയങ്ങളില്‍ വെറും 3% ആയി കുറക്കാന്‍ കഴിഞ്ഞിരുന്നു. ഇത് ഇതരവിദ്യാലയങ്ങള്‍ക്കും നേടിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. തുടര്‍ന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ സംസാരിച്ചു. പ്രീ ടെസ്റ്റിലൂടെ പിന്നാക്കക്കാരെന്ന് കണ്ടെത്തിയ കുട്ടികളുടെ എണ്ണം 14496 ആണെന്നും ഇത് മൊത്തം കുട്ടികളുടെ 20% ല്‍ താഴെയേ വരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാസര്‍ഗോഡ് എ ഇ ഒ രവീന്ദ്രറാവു, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന് സ്വാഗതവും ഡയറ്റ് ലക്ചറര്‍ രാമചന്ദ്രന് നായര്‍ നന്ദിയും പറഞ്ഞു. പദ്ധതിക്കാവശ്യമായ കൈപ്പുസ്തകം ഡയറ്റും വര്‍ക്ക് ഷീറ്റുകള്‍ എസ് എസ് എ യുമാണ് അച്ചടിച്ച് നല്‍കുന്നത്. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment