Udayanagar High School

Udayanagar High School


Independence day

Posted: 16 Aug 2015 05:51 AM PDT

Independence day celebration




bekal12214

bekal12214


HIROSHIMA DAY

Posted: 15 Aug 2015 04:09 AM PDT

AUGUST 6,HIROSHIMA DAY,ಹಿರೋಶಿಮಾ ದಿನ



ಹಿರೋಶಿಮ ದಿನವನ್ನು 6-8-2015ಕ್ಕೆ  ಶಾಲೆಯಲ್ಲಿ ವಿಜೃಂಭಣೆಯಿಂದ ಆಚರಿಸಲಾಯಿತು.ಅಂದು 2.30ಕ್ಕೆ ಮಧ್ಯಾಹ್ನ ಮಕ್ಕಳು ಯುದ್ಧ ವಿರುದ್ಧದ ಪ್ಲಕ್ಕಾರ್ಡನ್ನು ಹಿಡಿದು ಯುದ್ಧ ವಿರುದ್ಧ ಘೋಷಣೆಗಳನ್ನು ಕೂಗುತ್ತಾ ಬೀದಿಯಲ್ಲಿ ರಾಲಿ ನಡೆಸಿದರು.ನಾಲ್ಕನೇ ಕ್ಲಾಸ್ಸಿನ ವಿಷ್ಣುಪ್ರಸಾದನನ್ನು ಲಿಟ್ಲ್ ಬೋಯಿ ಹಾಗಿ ಹೆಸರಿಸಿ ಅವನನ್ನು ಯುದ್ಧ ವಿರುದ್ಧ ಬರೆದ ಘೋಷಣಾ ಚಾರ್ಟಿನಿಂದ ಆವೃತ ಮಾಡಿ ರಾಲಿಯ ಮುಂದೆ ನಿಲ್ಲಿಸಲಾಯಿತು.ರಾಲಿಯ ಕೊನೆಯಲ್ಲಿ ಶಾಲಾ ಮುಖ್ಯೋಪಾದ್ಯಾಯಿನಿ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಷಾಂತಿಯ ಅಗತ್ಯದ ಬಗ್ಗೆ ಮಾತನಾಡಿದರು.ಶ್ರಿಯುತ ಗುರುವಯ್ಯ ಮಾಸ್ತರರು ಹಿರೋಶಿಮಾ ದಿನದ ಬಗ್ಗೆ ಮಾತನಾಡಿದರು.ಪವಿ 4ಎಂ,ವಿದ್ಯಾರ್ಥಿಗಳಿಗೆ ಬೇಕಾಗಿ ಒಂದೆರಡು ಮಾತುಗಳನ್ನಾಡಿದನು.

ഹിരോശിമാ ദിനം

ഹിരോശിമാ ദിനമായ 6-8-2015ന് ഉച്ചയ്ക്ക് 2-30ന് സ്ക്കൂള്‍ കുട്ടികള്‍ യുദ്ധ വിരുദ്ധ പ്ലക്കാര്‍ഡുകളേന്തി റ്യാലി നടത്തി.എല്ലാം കുട്ടികള്‍ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി.നാലാം കന്നട  ക്ലാസ്സിലെ വിഷ്ണു പ്രസാദ് എന്ന കുട്ടിക്ക് ലിറ്റില്‍ ബോയി എന്ന് നാമകരണം ചെയ്ത് അവനെ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയ ചാര്‍ട്ട് പേപരില്‍ ആവരണം ചെയ്യിപ്പിച്  റാലിയുടെ മുന്നില്‍ നിരുത്തി.റാലിയുടെ അവസാനം ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി വനജാക്ഷി കെ.എന്‍ ശാന്തിയുടെ ആവശ്യകതെയെ പറ്റി സംസാരിച്ചു.ശ്രീ ഗുരുവയ്യ മാശ് ഹിരോഷിമാ ദിനത്തെ പറ്റി സംസാരിച്ചു.കുട്ടികള്‍ക്ക് വേണ്ടി നാലാം ക്ലാസ്സ എമ്ലെ പവി രണ്ട് വാക്ക് സംസാരിച്ചു.


കക്കാട്ട്

കക്കാട്ട്


സ്വാതന്ത്രദിനാഘോഷം

Posted: 15 Aug 2015 10:23 AM PDT

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എച്ച്.എം പതാക ഉയര്‍ത്തി.പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റ് എന്നിവര്‍ സ്വാതന്ത്രദിന സന്ദേശം നല്കി. തുടര്‍ന്ന് കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനങ്ങള്‍ എന്നിവ അരങ്ങേറി. മധുര പലഹാര വിതരണവും നടന്നു. ചടങ്ങില്‍ വച്ച് ഹിമാലയ വുഡ് ബാഡ്ജ് നേടിയ സ്കൗട്ട് മാസ്റ്റര്‍ കുഞ്ഞികൃഷ്ണ പിഷാരടിയ്ക്കുള്ള ഉപഹാരം പി.ടി.എ പ്രസിഡന്റ് വിതരണം ചെയ്തു.തുടര്‍ന്ന് സ്കൗട്ട്&ഗൈഡ്സ് അവതരിപ്പിച്ച് ഡിസ് പ്ലേ നടന്നു.




JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 14 Aug 2015 11:34 PM PDT

HAPPY INDEPENDENCE DAY

CHITTARIKKAL 12435

CHITTARIKKAL 12435


Posted: 15 Aug 2015 05:41 AM PDT

സ്വാതന്ത്ര്യ ദിനാഘോഷം 2015
 












G.H.S.S. ADOOR

G.H.S.S. ADOOR


ദക്ഷിണ കന്നഡ ഡെപ്യൂട്ടികമ്മീഷണര്‍ എ.ബി.ഇബ്രാഹിം ഐഎഎസിന് മാതൃവിദ്യാലയത്തില്‍ സ്വീകരണം

Posted: 15 Aug 2015 08:30 AM PDT

.ബി. ഇബ്രാഹിം ഐഎഎസസംസാരിക്കുന്നു
അഡൂര്‍: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടികമ്മീഷണറായ എ.ബി. ഇബ്രാഹിം ഐഎഎസിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. 1975-76 ബാച്ചില്‍ അഡൂര്‍ സ്കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്.എസ്.എല്‍.സി. പാസായ വ്യക്തിയാണ് അഡൂര്‍ ബളക്കില സ്വദേശിയായ അദ്ദേഹം. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടുക്കുംശ്രദ്ധപിടിച്ചുപറ്റിയ ഇബ്രാഹിമിന് 2005ല്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധി പരിസ്ഥിതി അവാര്‍ഡ് നല്‍കുകയും ചെയ്‌തു. വിശിഷ്‌ടസേവനത്തിനുള്ള അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ കമ്മീഷണറായും അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു. പൊതുജന പങ്കാളിത്തത്തോടെയും പരിസ്ഥിതി സൗഹൃദവുമായ പുതിയ വികസനമാതൃക സൃഷ്‌ടിച്ചുകൊണ്ട് അന്താരാഷ്‌ട്രതലത്തില്‍ വരെ ശ്രദ്ധപിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളാണ് മംഗലാപുരം മെട്രോനഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ്, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ മാതൃവിദ്യാലയത്തിലേക്ക് വരവേറ്റു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സ്ക്കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറിയും ഇബ്രാഹിമിന്റെ സഹപാഠിയുമായ ഡി. വെങ്കട്ടരാജ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ അദ്ദേഹത്തെ ഷാളും ഫലപുഷ്‌പങ്ങളും നല്‍കി ആദരിച്ചു.
കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ്, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം എന്നിവര്‍ ഉപഹാരം നല്‍കി. ഡോ. പി.ജനാര്‍ദ്ദന, കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.പി. മൊയ്‌തീന്‍ കുഞ്ഞി,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ. ധനഞ്ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. .ബി. ഇബ്രാഹിം ഐഎഎസ് സ്‌കൂള്‍പഠനകാലസ്‌മരണകള്‍ അയവിറക്കി. അദ്ദേഹത്തെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകരെയും പേരെടുത്തുപറഞ്ഞ് അനുസ്‌മരിച്ചു. ലക്ഷ്യബോധവും കഠിനാദ്ധ്വാനവും ജീവിതവിജയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന മറുപടി നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.
പൂര്‍വ്വവിദ്യാര്‍ത്ഥിസംഘത്തിന്റെ ഉപഹാരം ഡോ.പി.ജനാര്‍ദ്ദനയും പ്രസിഡന്റ് എ.ധനഞ്ജയനും ചേര്‍ന്ന് നല്‍കുന്നു.
റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ ഷാളും ഫലപുഷ്‌പങ്ങളും നല്‍കി ഡി.സി. യെ ആദരിക്കുന്നു
അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ഉപഹാരം പ്രസിഡന്റ് സി.കെ.കുമാരനും ഹെഡ്മാസ്റ്ററും ചേര്‍ന്ന് നല്‍കുന്നു.
വ്യാപാരികളുടെ ഉപഹാരം പ്രസിഡന്റ് എം.പി.മൊയ്‌തീന്‍ കുഞ്ഞിയും സെക്രട്ടറി ഡി.വെങ്കട്ടരാജും ചേര്‍ന്ന് നല്‍കുന്നു

പെണ്മ

പെണ്മ


ജവഹര്‍ലാല്‍ നെഹ്റു -ഫോട്ടോ പ്രദര്‍ശനം

Posted: 15 Aug 2015 01:24 AM PDT

                ജവഹര്‍ ലാല്‍ നെഹ്രുവിന്റെ അപൂര്‍വ്വഫോട്ടോകള്‍ കാസര്‍ഗോഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ പ്രദര്‍ശിപ്പിച്ചു.ഫോട്ടോ പ്രദര്‍ശനം കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതത്തിന്റെ അപൂര്‍വതകളിലൂടെ............

പ്രഥമപ്രധാനമത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125ാം ജന്മദിനാഘോഷവും ഫോട്ടാ പ്രദര്‍ശനവും

Posted: 15 Aug 2015 12:54 AM PDT

             ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുമായ ശ്രീ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാറിന്റെ ഉദ്ഘാടനവും ജിവിഎച്ച്എസ്സ് ഫോര്‍ ഗേള്‍സില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ നടന്നു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയര ക്ടര്‍ ശ്രീ .സി രാഘ വന്‍ ജന്മദിനാഘോഷവും അതിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദര്‍ശനവും ഉദ്ഘാ ടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ കെടി ശേഖര്‍ അധ്യക്ഷനായിരുന്നു.റിട്ടയേര്‍ഡ് എഇഒ ശ്രീ കെ വി രാഘവന്‍,പിടിഎ പ്രസി ഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട്,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത പി വി,വിഎച്ച്എസ് ഇ പ്രിന്‍സി പ്പാള്‍ ഇന്‍ ചാര്‍ജ്ജ് ശ്രീമതി ബിന്‍സി പിഎസ് എന്നിവര്‍ ആശംസകളര്‍ പ്പിച്ച്സംസാരിച്ചു.സ്റ്റാഫ് പ്രതിനിധിയും ഇത്തരം ഒരു പരിപാടി സ്ക്കൂളില്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ശ്രീ.അനില്‍ കുമാര്‍ കെ നന്ദിയും പറഞ്ഞു.
ഉദ്ഘാടനപരിപാടികളുടെ ചിത്രങ്ങളിലൂടെ........................

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 14 Aug 2015 11:38 PM PDT

AUGUST 15 CELEBRATION






SCOUTS AND GUIDES RASTRAPATHI PURASKAR WINNERS OF OUR SCHOOL


G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


Posted: 15 Aug 2015 10:42 AM PDT


69ന്റെ ഒളിമങ്ങാത്ത തിളക്കം
ന്ത്യ തിളങ്ങുകയാണ്.69 വയസ്സിലെത്തിയ പക്വമതിയായ ഒരു രാഷ്ട്രത്തിന്റെ ഒളിമങ്ങാത്ത തിളക്കം.ഭാരതത്തിനൊപ്പം പിറവികൊണ്ട പല രാജ്യങ്ങളും ആഭ്യന്തര കലഹങ്ങള്‍,ഭീകരവാദം,വിഘടനവാദം എന്നിവ കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഒരൊറ്റമനസ്സോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് നമ്മള്‍.വികസന പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളുമുണ്ടെങ്കിലും ദേശീയഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കാകെ മാതൃകയാകാന്‍ നമുക്ക് കഴിയുന്നുണ്ട്.എല്ലാഭിന്നതകളും മാറ്റിവെച്ച് രാജ്യത്തെമ്പാടും ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഈ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതായി.
സ്വതന്ത്ര ഭാരതത്തില്‍ കര്‍മ്മരംഗത്തേക്ക് കടന്നുവന്ന ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി..രാധാകൃഷ്ണന്‍ ദേശീയപതാക ഉയര്‍ത്തി.പി.ടി.എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത്,കുമാരി ശ്രീധന്യ എന്നിവര്‍ സംസാരിച്ചു.എസ് എസ് എല്‍ സി-ഹയര്‍ സെക്കണ്ടറി പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കും മറ്റ് ക്ലാസുകളിലെ മിടുക്കര്‍ക്കും ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്മെന്റുകള്‍,സമ്മാനങ്ങള്‍ എന്നിവ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി.പി.ടി.എയുടെ വക മധുരപലഹാര വിതരണവും നടന്നു.

G H S S Patla

G H S S Patla


Posted: 14 Aug 2015 10:44 PM PDT

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഹെഡ് മിസ്ട്രസ് കുമാരി റാണി പതാക ഉയര്‍ത്തുന്നു.ചടങ്ങില്‍ റീഡേഴ് സ് തീയേറ്റര്‍ വാട്സ് ആപ്പ് ഗ്രൂപ്പ് പട് ല മധുരം വിതരണം ചെയ്തു.


നാരായണന്‍ മാസ്ററര്‍ക്ക് അനുമോദനം

Posted: 14 Aug 2015 09:57 PM PDT

മംഗലാപുരം യൂണിവേഴ്സിറ്റി എം എ‍ഡ് പരീക്ഷയില്‍രണ്ടാം റാ‌‌ങ്ക് നേടിയ നാരായണന്‍ മാസ്ററര്‍ക്ക് ജി.എച്ച്. എസ്.എസ് പട് ല സ്ററാഫ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ അനുമോദനം കാസര്‍കോട് ഡി.ഇ.ഒ. 

ശ്രീ. വേണുഗോപാല്‍ ഉദ്ഘാ‍ടനം ചെയ്യുന്നു.
Previous Page Next Page Home