കക്കാട്ട്

കക്കാട്ട്


സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു

Posted: 26 Dec 2021 10:04 AM PST

സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു.

പ്രഥമ ശുശ്രൂഷ ക്ലാസ്സ്

Posted: 26 Dec 2021 10:00 AM PST

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ അബ്ദുള്‍ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹ ഭവനം ആദ്യ ഫണ്ട് ഏറ്റ് വാങ്ങി

Posted: 26 Dec 2021 09:57 AM PST

ഭാരത് സ്കൗട്ട്‌സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായി സ്നേഹഭവനത്തിന് ഹോസ്ദുർഗ് ഉപജില്ലയിൽ തുടക്കം കുറിച്ചു. കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ് അംഗം കൂടിയായ അശ്വതി കൃഷ്ണക്കാണ് സ്നേഹഭവനം ഒരുക്കുന്നത്.യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്ത് ആദ്യ ഫണ്ട് മുൻ ഡി ഇ ഒയും മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ സി ഉഷയിൽ നിന്നും ഏറ്റ് വാങ്ങി. ഹോസ്ദുർഗ് ഉപജില്ല ഓഫീസർ കെ.ടി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപ ജില്ല സെക്രട്ടറി എംവി ജയ സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് പി.വി ജയരാജ്,സി രമ, ജില്ല സെക്രട്ടറി വി വി മനോജ് കുമാർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ വി കെ ഭാസ്കരൻ, ടി.ഇ സുധാണി, പിപി ബാബുരാജ്, പ്രൊഫ യു ശശി മേനോൻ, പി ബിന്ദു, എം ശശിലേഖ, പി പ്രേമജ എന്നിവർ സംസാരിച്ചു.

ഇന്‍കം ടാക്സ് ക്ലാസ്സ്

Posted: 26 Dec 2021 09:55 AM PST

ഈ സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കി ടാക്സ് സ്റ്റേറ്റ്മെന്റ് സ്വയം എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് അദ്യാപകര്‍ക്കായി സംഘടിപ്പിച്ചു. ശ്രീ സന്തോഷ് മാസ്റ്റര്‍, ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനം

Posted: 26 Dec 2021 09:51 AM PST

ഡിസംബര്‍ 14അന്താരാഷ്ട്ര ഊര്‍ജ്ജസംരക്ഷണ ദിനം വിവിധ പരിപാടികളോടെ അഘോഷിച്ചു.Coserve Energy to preserve Future എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങ് മത്സരം സംഘചിപ്പിച്ചു. "കരുതാം ഊര്‍ജ്ജം", "ഊര്‍ജ്ജസംരക്ഷണ ചാലഞ്ച് "എന്നിവയും സംഘടിപ്പിച്ചു.

രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സര വിജയി

Posted: 26 Dec 2021 09:46 AM PST

രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ജില്ലാ അത് ലറ്റിക് മീറ്റില്‍ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

Posted: 26 Dec 2021 09:44 AM PST

12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ വിജയികളായ HSS,HS, UP കായിക താരങ്ങൾ .
Previous Page Next Page Home