BRC MANJESHWAR

BRC MANJESHWAR


UNICEF - COUNSELLING AT SC COLONY VAMANJOOR

Posted: 19 Aug 2020 01:56 AM PDT

 

UNICEF - COUNSELLING AT SC COLONY BAYAR

Posted: 19 Aug 2020 12:01 AM PDT

 

UNICEF - COUNSELLING AT ST COLONY ADKATHAGURI

Posted: 19 Aug 2020 12:01 AM PDT

 

 

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


Posted: 18 Aug 2020 11:02 PM PDT


 

Posted: 18 Aug 2020 10:50 PM PDT

 

 

 

GHSS Kuttamath

GHSS Kuttamath


കർഷകദിനസർഗവാണി-രണ്ടാം ഭാഗം

Posted: 18 Aug 2020 02:01 AM PDT

18/08/2020

കർഷകദിനസർഗവാണി-രണ്ടാം ഭാഗം

ചെറുവത്തൂരിലെ ക്ഷീരകര്‍ഷകന്‍ എം ബാലകൃഷ്ണന് കുട്ടമത്ത് വിദ്യാലയത്തിന്റെ ആദരം

Posted: 18 Aug 2020 01:53 AM PDT

 കർഷക ദിനത്തിൽ ചെറുവത്തൂരിലെ ക്ഷീരകർഷകൻ എം ബാലകൃഷ്ണന് കുട്ടമത്ത് വിദ്യാലയത്തിൻ്റെ ആദരം
➖➖➖➖➖➖➖
18.08 2020

ചെറുവത്തൂർ: ചിങ്ങം  ഒന്ന് കർഷകദിന വുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് പരിസ്ഥിതി ക്ലബ് ചെറുവത്തൂർ ക്ഷീര കർഷകൻ എം ബാലകൃഷ്ണനെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ക്ഷീര സംഘം വൈസ് പ്രസിഡണ്ട് പി വത്സല പരിസ്ഥിതി ക്ലബ്ബ് കൺവീനർ എം മോഹനൻ, കെ സുകുമാരൻ ,മടിയൻ രാമകൃഷ്ണൻ, കെ.വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കെ അതുൽ ,കെ അമൽ ,ആർ കെ യദു ,ആർ കെ നോക്കുത്ത എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. മികച്ച ക്ഷീര കർഷകനായ അദ്ദേഹത്തെ കഴിഞ്ഞവർഷം പഞ്ചായത്ത് തലത്തിൽ ആദരിച്ചിട്ടുണ്ട് .7 പശു ,11 ആട് , 26 കോഴികൾ എന്നിവ അദ്ദേഹത്തിൻ്റെ പരിപാലനത്തിൽ വളർന്നു വരുന്നു. പരിമിതമായ സൗകര്യത്തിൽ  മികച്ച രീതിയിൽ ആണ് അദ്ദേഹത്തിൻറെ പ്രവർത്തനം കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് എം ബാലകൃഷ്ണൻ്റേത് എന്നും ഇതിലൂടെ മുഴുവൻ കർഷകരെയുമാണ് ആദരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

GHSS Kuttamath

GHSS Kuttamath


കർഷകദിനം

Posted: 17 Aug 2020 05:58 AM PDT

                                     കർഷകദിന സർഗവാണി ഭാഗം   1

                                എപ്പിസോഡ്-19

                          


 

 

 കർഷക ദിനത്തിൽ രാജമല്ലി തൈ നട്ട് ഹെഡ്മാസ്റ്റർ

 

 ക്ഷീരകർഷകനായ ശ്രീ എം.ബാലകൃഷ്ണനെ ആദരിച്ചു..

ചെറുവത്തൂരിലെ ക്ഷീരകർഷകൻ എം ബാലകൃഷ്ണന് കുട്ടമത്ത് വിദ്യാലയത്തി ൻ്റെ ആദരം..

 ചെറുവത്തൂർ: ചിങ്ങം  ഒന്ന് കർഷകദിന വുമായി ബന്ധപ്പെട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് പരിസ്ഥിതി ക്ലബ് ചെറുവത്തൂർ ക്ഷീര കർഷകൻ എം ബാലകൃഷ്ണനെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ആദരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ക്ഷീര സംഘം വൈസ് പ്രസിഡണ്ട് പി വസന്ത പരിസ്ഥിതി ക്ലബ്ബ് കൺവീനർ എം മോഹനൻ, കെ സുകുമാരൻ ,മടിയൻ രാമകൃഷ്ണൻ, കെ.വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ കെ അതുൽ ,കെ അമൽ ,ആർ കെ യദു ,ആർ കെ നോക്കുത്ത എന്നിവരും പരിപാടിയിൽ സംബന്ധിച്ചു .മികച്ച ക്ഷീര കർഷകനായ അദ്ദേഹത്തെ കഴിഞ്ഞവർഷം പഞ്ചായത്ത് തലത്തിൽ ആദരിച്ചിട്ടുണ്ട് .7 പശു ,11 ആട് , 26 കോഴികൾ എന്നിവ അദ്ദേഹത്തിൻ്റെ പരിപാലനത്തിൽ വളർന്നു വരുന്നു. പരിമിതമായ സൗകര്യത്തിൽ  മികച്ച രീതിയിൽ ആണ് അദ്ദേഹത്തിൻറെ പ്രവർത്തനം കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മാതൃകാപരമായ പ്രവർത്തനമാണ് എം ബാലകൃഷ്ണൻ്റേത് എന്നും ഇതിലൂടെ മുഴുവൻ കർഷകരെയുമാണ് ആദരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 കുട്ടമത്തെ കുട്ടികർഷകർ

G.H.S.S. ADOOR

G.H.S.S. ADOOR


കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ലളിതമായ സ്വാതന്ത്ര്യദിനാഘോഷം

Posted: 16 Aug 2020 09:17 AM PDT

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ശശിധരന്‍ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കേണ്ടതുള്ളതുകൊണ്ട് പതിവ് ആഘോഷപരിപാടികള്‍ ഉണ്ടായിരുന്നില്ല. പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ ഉദ്ഘാടനം ചെയ്തു. പി.ടി.. വൈസ് പ്രസിഡന്റ് ബി.രാധാകൃഷ്ണ, ആദൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍പൊലീസ് ഓഫീസറും എസ്.പി.സി. ഡ്രില്‍ ഇന്‍സ്ട്രക്ടറുമായവിനീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച പതിനൊന്ന് കുട്ടികളെയും പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ മൂന്ന് കുട്ടികളെയും എന്‍.എം.എം.എസ്. വിജയിയായ ഒരു കുട്ടിയെയും അനുമോദിച്ചു. ക്യാഷ് അവാര്‍ഡുകള്‍ സ്കൂള്‍ പിടിഎ യും മെമെന്റോ സ്റ്റാഫ് കൗണ്‍സിലും സ്പോണ്‍സര്‍ ചെയ്തു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ, പിടിഎ പ്രസിഡന്റ് ജെ. ഹരീഷന്‍, സ്റ്റാഫ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി എന്‍. ഹാജിറ എന്നിവര്‍ ക്യാഷ് അവാര്‍ഡും മെമെന്റോയും വിതരണം ചെയ്തു. എല്‍.എസ്.എസ്. നേടിയ എട്ട് കുട്ടികള്‍ക്കും യു.എസ്.എസ്. നേടിയ അഞ്ച് കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡും മെമെന്റോയും അവരുടെ വീടുകളിലെത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി. ശാരദനന്ദിയും പറഞ്ഞു.

 

GHSS Kuttamath

GHSS Kuttamath


സ്വാതന്ത്യദിന പൂമരം

Posted: 16 Aug 2020 03:59 AM PDT


 

OUR BELOVED MANOHARAN SIR.........

Posted: 16 Aug 2020 04:01 AM PDT

                    പ്രണാമം.....................

                           

GHSS Kuttamath

GHSS Kuttamath


74 INDEPENDENCE DAY CELEBRATIONS

Posted: 15 Aug 2020 05:45 AM PDT

 

 

കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 74-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ ജയചന്ദ്രൻ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് എം. രാജൻ അധ്യക്ഷതവഹിച്ചു.  ഹയർ സെക്കൻ്ററി വിഭാഗം സീനിയർ അസിസ്റ്റൻ്റ് ടി.വി.രഘുനാഥ് ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ്, സി.വി രവീന്ദ്രൻ ,കെ മധുസൂദനൻ ,കെ.വി.വിദ്യ ,കെ.യോഗഷ് ,പ്രീതി എന്നിവർ പങ്കെടുത്തു.

 

പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ കേരളത്തിന്റെ വൃക്ഷമായകണിക്കൊന്ന തൈ നട്ടു.

കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗവാണിയുടെ പ്രത്യേക എപ്പിസോഡ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

 

കക്കാട്ട്

കക്കാട്ട്


ഫ്രീഡം സ്പീച്ച്

Posted: 14 Aug 2020 04:19 AM PDT

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ശ്രേയ രാജീവ് ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.




ഹിരോഷിമാ ദിനംഃ പോസ്റ്റര്‍ രചന മത്സര വിജയികള്‍

Posted: 14 Aug 2020 03:55 AM PDT

 ഹിരോഷിമാ ദിനത്തോനുബന്ധിച്ച് കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ അമല്‍ കെ വാസു ഒന്നാം സ്ഥാനവും ,   10C ക്ലാസ്സിലെ അദിത്യ വിശ്വനാഥന്‍      രണ്ടാം സ്ഥാനവും9B ക്ലാസ്സിലെ ദേവസ്മിത   മൂന്നാം സ്ഥാനവും നേടി.

അമല്‍ കെ വാസു  
ആദിത്യ വിശ്വനാഥന്‍
ദേവസ്മിത



G.H.S.S. ADOOR

G.H.S.S. ADOOR


കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കി അഡൂര്‍ സ്കൂള്‍

Posted: 14 Aug 2020 12:49 AM PDT

 

സ്മാര്‍ട്ട്ഫോണുകള്‍ എന്തെന്നറിയാത്ത, ഉള്ള മൊബൈല്‍ഫോണുകളില്‍ റേഞ്ച് സൗകര്യമില്ലാത്ത, ടിവി കേബിള്‍ കണക്ഷനുകള്‍ എത്തിനോക്കാത്ത ഒരുപാടു പരിമിതികളുടെ നടുവില്‍ കഴിയുന്ന ഒരു മലയോരവിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കുക എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമല തന്നെയായിരുന്നു. സംസ്ഥാനത്ത് മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ഞങ്ങളുടെ സാധാരണക്കാരായ കൂലിപ്പണിയെടുത്തു ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കും ലഭ്യമാക്കണം എന്നുള്ള ഉറച്ച തീരുമാനം പിടിഎക്കുണ്ടായിരുന്നു. ജനപ്രതിനിധികളെയും പിടിഎ/വികസനസമിതി/ഒഎസ്എ അംഗങ്ങളെയും മറ്റു സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാര്‍ഡ്/പ്രാദേശിക തല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഓരോ പ്രദേശത്തും അനുയോജ്യമായ അംഗനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയില്‍ ടിവി സൗകര്യവും ഡിടിഎച്ച് സൗകര്യവും ഒരുക്കി. രണ്ടിടങ്ങളില്‍ കന്നഡ മീഡിയം ക‍ുട്ടികള്‍ക്കായി പുതിയ കേബിള്‍ കണക്ഷനുകളെടുത്തു. കേബിള്‍ സൗകര്യം ഒരുക്കാന്‍ സാധ്യമല്ലാത്ത വിദൂരപ്രദേശങ്ങളിലെ കന്നഡ മീഡിയം കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലാപ്ടോപ്പില്‍ ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി കാണിക്കുന്ന രീതി നടപ്പിലാക്കി. മൊത്തം എട്ട് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ സെന്ററിലും രണ്ട് അധ്യാപകര്‍ വീതം അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം സെന്ററുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വിവിധ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മൊബൈല്‍ ഫോണ്‍, ടാബ്, ടിവി, ഡിടിഎച്ച് തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ വീടുകളില്‍ തന്നെ എത്തിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട കാസറഗോഡ് ഡിഡിഇ യുടെ ഇടപെടലിലൂടെ ഒരു രക്ഷിതാവിന് ടിവി നല്‍കുകയും അദ്ദേഹത്തിന്റെ നാല് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരുടെ ലിസ്റ്റുണ്ടാക്കിയപ്പോള്‍ നൂറിലധികം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി പിടിഎ നടത്തിയ സമയോചിതമായ ഇടപെടലുകളിലൂടെ പ്രസ്തുത ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പൂജ്യമാക്കാന്‍ വളരെ പെട്ടെന്ന് സാധിച്ചത് അഭിമാനകരമായ നേട്ടമായി.

Previous Page Next Page Home