ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


സ്കൂള്‍ പ്രവേശനോത്സവം

Posted: 30 May 2019 09:42 AM PDT


അഡ്മിഷന്‍ ക്യാമ്പയിന്‍

Posted: 30 May 2019 09:41 AM PDT

    സ്കൂള്‍ തല പ്രവേശനോത്സവത്തിനു മുന്നോടിയായി  അഡ്മിഷന്‍ ക്യാമ്പയിന്‍
സംഘടിപ്പിച്ചു. അധ്യാപകര്‍, പി ടി എ അംഗങ്ങള്‍, രക്ഷിതാക്കള്‍, കുട്ടികള്‍
തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഏകദേശം പതിനേഴ് കുട്ടികള്‍ അ‍‍ഞ്ചാം
ക്ലാസില്‍ പുതിയതായി ചേര്‍ന്നു. പി ടി എ പ്രസിഡന്റ് ശ്രീ സജി ജോസഫ്,
എം പി ടി എ പ്രസിഡന്റ് ശ്രീമതി സാലി , പി ടി എ എക്സിക്യുട്ടീവ് അംഗങ്ങള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.


ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


അഡ്മിഷന്‍ കാപയ്ന്‍

Posted: 23 May 2019 10:10 AM PDT

 മണ്ഡപം സെന്റ് ജോസഫ്സ് എ യു പി സ്കൂളില്‍ അഡ്മിഷന്‍ കാപയ്ന്‍.
മെയ് 27 തിങ്കളാഴ്ച 10   മണിമുതല്‍. പി ടി എ അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍,
അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

GHS KALICHANADUKKAM

GHS KALICHANADUKKAM


Scout and guides Rajyapuraskar winners

Posted: 21 May 2019 08:25 AM PDT

 ആദിത്യ രത്നാകരൻ


                                 ആതിര.
                              ആൻമരിയ
                             ദേവിക രാജ്
                               അഞ്ജന
                   ദേവിക വേണുഗോപാൽ
                               അക്ഷയ്

                           രസിൽ കുമാർ
                               നയന
                           നിവേദ് ബാലൻ
                           റിഥുൽ രാജ്
                            ദേവിക വി.കെ
                      എലിസബത്ത് ജസ് ലിൻ

കുട നിർമ്മാണ ശില്പശാല

Posted: 21 May 2019 03:38 AM PDT

വർണ്ണക്കുടയിൽ വിസ്മയം തീർത്ത് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം..
കാലിച്ചാനടുക്കം :-
വിദ്യാലയം തുറക്കുന്നതിന് മുന്നോടിയായി കാലിച്ചാനടുക്കം സ്കൂളിൽ കുട നിർമ്മാണ ശില്പശാല നടത്തി. വിദ്യാലയത്തിലെത്തുന്ന പുതിയ കുട്ടികളെ സ്വീകരിക്കുന്നതിന് പ്രവേശനോത്സവത്തിൽ നല്കുന്നതിനാണ് അധ്യാപക രക്ഷാകർതൃ സമിതിയുടെയും സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെയും സ്റ്റാഫ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നൂതനമായ പരിപാടി നടത്തിയത് .അമ്മമാരും സ്കവു ട്ട്സ് ആന്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരും ഓഫീസ് ജീവനക്കാരും അടക്കം നൂറോളം പേർ പങ്കെടുത്തു. പ്രവർത്തി പരിചയ അധ്യാപികമാരായ പി . സരോജിനി ,എ.പി .ബിന്ദു ,കെ.വി.ഉഷ എന്നിവരും രക്ഷാകർത്താക്കളായ പി.വി.ശ്രീലത ,കെ .മിനി ,പി.ലത എന്നിവരും നേതൃത്വം നല്കി.
പരിപാടിക്ക് എ.ശ്രീജ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു..മദർ പി ടി എ പ്രസിഡന്റ് എ.അമ്പിക
അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.രവി നന്ദി പറഞ്ഞു.കുട നിർമാണത്തിൽ പങ്കെടുത്തവർക്ക് ഒരു കുട വീതം സ്വന്തമായി നിർമിച്ച് വീട്ടിൽ കൊണ്ടുപോകാൻ അവസരമൊരുക്കി.



GHS KALICHANADUKKAM

GHS KALICHANADUKKAM


മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്

Posted: 17 May 2019 07:54 AM PDT










1
മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്

മാമ്പഴത്തിന്റെ മാധുര്യം ചെറു ചുണ്ടുകളിൽ ഉറ്റിച്ചു കൊണ്ട് പരിസ്ഥിതി ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ഭാസ്കരൻ വെളളൂർ ഉദ്ഘാടനം ചെയ്തു.
മാമ്പഴമധുരം പരിപാടിയിൽ 20 ഓളം നാടൻ മാമ്പഴ ഇനങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് പ്രദർശിപ്പിച്ചു.കടുമാങ്ങ ,മൂവാണ്ടൻ മാങ്ങാ ,പുളിയൻ കണ്ണി മാങ്ങ, പഞ്ചസാര മാങ്ങ ,ഗോമാങ്ങ ,കപ്പ മാങ്ങ ,കിളി ചുണ്ടൻ മാങ്ങ ,കുറ്റ്യാട്ടൂർ മാങ്ങ, കുഞ്ഞിമംഗലം മാങ്ങ തുടങ്ങിയവ പ്രദർശിപ്പിച്ചു.
മാവിന്റെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു.
വിദ്യാലയം ഏറ്റെടുക്കേണ്ട പരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി ശശിധരൻ ,എസ്എംസി ചെയർമാൻ സി.മധു ,മുൻ അധ്യാപിക പി.സരോജിനി ,എം ശശിലേഖ ,വി കെ ഭാസ്കരൻ ,എ വി നിർമ്മല ,പി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.

എസ്.എസ്.എൽ.സി.വിജയത്തിളക്കം

Posted: 17 May 2019 07:43 AM PDT




കാലിച്ചാനടുക്കത്തിന്റെ ചരിത്രരചനയ്ക്കായി ചരിത്ര സെമിനാർ

Posted: 17 May 2019 07:36 AM PDT







ചരിത്രമെഴുതാൻ കാലിച്ചാനടുക്കം...
ചരിത്രത്തിന്റെ ഏടുകളിൽ ഏറെയൊന്നും പരാമർശിക്കപ്പെടാത്ത ഒരു പ്രദേശമാണ് കാലിച്ചാനടുക്കം. ഒരു കാലത്ത് കാലികൾ ധാരാളമുണ്ടായിരുന്ന കാഞ്ഞിരമരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നത്രെ ഇത്. ശാസ്താ ആരാധനക്ക് പേരുകേട്ട ശാസ്താംപാറയിൽ 50 വർഷങ്ങൾക്ക് മുമ്പ് കാടുണ്ടായിരുന്നതും ചരിത്രം.
മഹാ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ജീവിത രീതി, ആചാരാനുഷ്ഠാനങ്ങൾ ,തുടങ്ങിയവയിൽ വൈവിധ്യമാർന്ന ചരിത്രം നമ്മുടെ പ്രദേശത്തുണ്ട്.
 കാലിച്ചാനടുക്കം പ്രദേശത്ത് ആദ്യമായി ആനയെ കൊണ്ടുവന്നതും ബസ്സ് വന്നതും വളരെ രസകരമായി നെഹ്റു കോളേജ് റിട്ടയേർഡ് പ്രൊഫസർ സി.ബാലൻ വിശദീകരിച്ചു. പ്രാദേശിക സ്ഥലനാമങളെ കുറിച്ച് ഹരിപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര അധ്യാപകനായ ജയചന്ദ്രൻ എം പറഞ്ഞു.
എങ്ങിനെ പ്രാദേശിക ചരിത്രം തയ്യാറാക്കാം എന്നതിനെ കുറിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശ്രീപുരം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ മനോജ് കുമാർ കണിച്ചുകുളങ്ങര ക്ലാസ്സ് എടുത്തു.
ഈ ഒരു വർഷക്കാലത്ത് ചരിത്ര രചനയും ഡോക്യുമെന്ററിയും പൂർത്തിയാക്കാൻ തീരുമാനിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി.മധു, വി.കെ.ഭാസ്കരൻ ,സിജിമോൾ, രാഹുൽ അടുക്കം എന്നിവർ സംസാരിച്ചു.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്. ,ഹെറിറ്റേജ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്

LS Sവിജയികൾ

Posted: 17 May 2019 07:27 AM PDT


USS. വിജയി പാർവ്വതി രതീഷ്

Posted: 17 May 2019 07:25 AM PDT


Previous Page Next Page Home