ChittarikkalAEO

ChittarikkalAEO


Posted: 29 Jun 2016 02:07 AM PDT

          29/06/2016 നു നടക്കേണ്ടുന്ന  ഉപജില്ലയിലെ വിവിധ ക്ലബ്ബുകളുടെ ജനറല്‍ ബോഡി 08/06/2016 - ലേക്ക് മാറ്റിയതായി അറിയിക്കുന്നു. സമയക്രമത്തില്‍ മാറ്റമില്ല.

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 29 Jun 2016 10:12 AM PDT

 വായന വാരാചരണം .

കവി  വിനയചന്ദ്രൻ സി . എം. വായന വാരാചരണത്തിന്റെയും  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം  നിർവഹിച്ചു .കുട്ടികൾ കവിയുമായി അഭിമുഖം നടത്തി .ഹെഡ്മാസ്റ്റെർ അധ്യക്ഷത വഹിച്ചു .ടി  എ  രവി (പി ടി എ പ്രെസിഡെന്റ് ),രജനി (എം പി ടി എ പ്രെസിഡന്റ് )എന്നിവർ സംസാരിച്ചു .ജിജോ പി ജോസഫ് നന്ദിയും അനിതകുമാരി സ്വാഗതവും പറഞ്ഞു .

 



Posted: 29 Jun 2016 09:50 AM PDT

ചങ്ങമ്പുഴ അനുസ്മരണം ജൂൺ 17 .
ചങ്ങമ്പുഴ അനുസ്മരണം വിവിധ പരിപാടികളോടെ കൊണ്ടാടി .ചങ്ങമ്പുഴ കവിതകളുടെ ആലാപനം ,ചങ്ങമ്പുഴ കവിതയുടെ വരികൾക്ക് അനുസൃതമായ നൃത്ത ശിൽപ്പം ,അനുസ്മരണ പ്രഭാഷണം ,ഫോട്ടോയിൽ പുഷ്പാർച്ചന എന്നിവ നടന്നു .എല്ലാ ക്ലാസ്സിലും ചുമർ പത്രിക തയ്യാറാക്കി .










BRC MANJESHWAR

BRC MANJESHWAR


Major Activities during June 2016

Posted: 28 Jun 2016 03:40 AM PDT



ChittarikkalAEO

ChittarikkalAEO


Posted: 27 Jun 2016 10:47 PM PDT

വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
     ഇന്ന്  (28.06.2016)  കാസറകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചതായി അറിയിക്കുന്നു.

ChittarikkalAEO

ChittarikkalAEO


Posted: 26 Jun 2016 11:13 PM PDT



NOTICE


Chittarikkal sub district various club General  Body 2016-17. Scheduled on  29-06-2016 at St.Thomas HSS Thomapuram
          Social Science    - 10.30 AM
          Maths                   -11.30 AM
          Science                 -1.30 PM
          Work Experience   - 2.30 PM

Chittarikkal12422

Chittarikkal12422


Posted: 26 Jun 2016 07:34 AM PDT


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം



Image result for ലോക ലഹരി വിരുദ്ധദിനം
        സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്

ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ


ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ആളുകൾ പലതരത്തിലുള്ള ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും താളക്രമത്തെ തകിടം മറിക്കുന്ന ലഹരി വ്യാപനത്തിനെതിരെ നമുക്കൊന്നിച്ചു ഒച്ച വെക്കാം

മുദ്രാവാക്യങ്ങൾ



ലഹരി വസ്തുക്കളെ മറക്കാം...
നല്ലൊരു നാളെയെ സ്വപ്നം കാണാം...
ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്...
നമുക്ക് നന്മയുടെ ലോകത്തേക്കുയരാം..
 

'ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കു
ആരോഗ്യം സംരക്ഷിക്കൂ'

'എരിഞ്ഞു തീരു ജീവിതം ഈ സിഗരറ്റ് പോലെ'

'ലഹരി ഉപേക്ഷിക്കൂ മനുഷ്യനായി ജീവിക്കു'

"മദ്യം വേണ്ടാ.. പുകവലി വേണ്ടാ..
മർത്യർക്കിനിമേൽ ലഹരികൾ വേണ്ടാ.. !!!"

"Drugs : You use, You lose"

"Just say no to DRUGS"

"വേണ്ടേ വേണ്ടാ..
വേണ്ടേ  വേണ്ടാ..
ലഹരികൾ നമുക്കിനി വേണ്ടേ വേണ്ടാ"

"ആരോഗ്യത്തിന്റെ കടക്കൽ വെയ്ക്കുന്ന മഴുവാണ് ലഹരി !"

"പുകച്ചു കളയാം 
കുടിച്ചു തീർക്കാം
എരിഞ്ഞമരുന്നത് പക്ഷെ.. നമ്മൾ തന്നെ"

GHS KALICHANADUKKAM

GHS KALICHANADUKKAM


വായനാവാരാഘോഷം,വിവിധ ക്ലബുകളുടെ ഉദ്ഘാടനം,തനതു പ്രവര്‍ത്തനം ഉദ്ഘാടനം

Posted: 26 Jun 2016 08:16 AM PDT

വായനാനാവാരാഘോഷം,വിവിധ ക്ലബുകളുടെ ഉദ്ഘാടനം,തനതുപ്രവര്‍ത്ത്നം (സഹപാഠി) ഉദ്ഘാടനം ‌.കുട്ടികളോടൊപ്പം കഥയും പാട്ടുമായി CRC co ordinator ഷൈജു മാഷും......

അന്താരാഷ്ട്ര യോഗാദിനം

Posted: 26 Jun 2016 07:27 AM PDT

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച്  ഗേള്‍സ് ക്ലബിന്‍റെനേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കി.പത്മാക്ഷി,തങ്കമണി,ശശിലേഖ,ശാരദ,മല്ലിക,സരോജിനി എന്നീ അദ്ധ്യാപികമാര്‍ നേതൃത്വം നല്‍കി.

ചക്ക മഹോത്സവം

Posted: 26 Jun 2016 06:58 AM PDT


ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ബ്രൂണര്‍ അനുസ്മരണം

Posted: 25 Jun 2016 08:08 AM PDT

ജൂണ്‍ 5 ന് അന്തരിച്ച വിഖ്യാത മന;ശാസ്ത്രജ്ഞന്‍ ജെറോം എസ് ബ്രൂണറെ അനുസ്മരിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ പ്രഭാഷണം ഡയറ്റില്‍ സംഘടിപ്പിച്ചു.
ജൂണ്‍  25 ന് നടന്ന  പരിപാടിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി കേരളയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അമൃത് ജി കുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി.
ലോകമനശ്ശാസ്ത്രത്തില്‍ അതുല്യമായ സ്ഥാനമാണ് ബ്രൂണറിനുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. പഠനത്തില്‍ ഭാഷയും സംസ്കാരവും വഹിക്കുന്ന പങ്കിനെ അടവരയിടാന്‍ ബ്രൂണറിന് കഴിഞ്ഞു. ബ്രൂണറുടെ പ്രവര്‍ത്തനഘട്ടം, ബിംബനഘട്ടം, പ്രതിരൂപാത്മകഘട്ടം എന്നിവ ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് ആശയാവിഷ്കരണത്തിനുള്ള ശേഷിയുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. ഏത് പ്രായത്തിലും ഏതൊരു കുട്ടിയെയും എന്തും പഠിപ്പിക്കാനാവും എന്നു ബ്രൂണര്‍ പറഞ്ഞതിനെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. ആശയാര്‍ജനത്തെ കുറിച്ച് ബ്രൂണര്‍ സൂചിപ്പിച്ച പ്രക്രിയ സവിശേഷമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഡോ. പി വി പുരുഷോത്തമന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രെയിനികളുമായി അഭിമുഖവും നടന്നു.
പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. സീനിയര്‍ ലക്ചറര്‍ ടി ആര്‍ ജനാര്‍ദ്ദനന്‍ സ്വാഗതവും ടീച്ചര്‍ എജുക്കേറ്റര്‍ ഡി നാരായണ നന്ദിയും പറഞ്ഞു.




G H S S Patla

G H S S Patla


Posted: 24 Jun 2016 06:06 AM PDT

 വായനാ വാരം  -പുസ്തക ചര്‍ച്ച                      

രമേശന്‍ മാസ്റ്റര്‍ ചര്‍ച്ച നിയന്ത്രിക്കുന്നു
ഒരു കുടയും കുഞ്ഞു പെങ്ങളും ആറു പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ അറുപതുപേര്‍ കുഞ്ഞുപെങ്ങളെ അന്വേഷിക്കാന്‍ ഇറങ്ങി.കൂട്ടത്തോടെ ഓട്ടം ലൈബ്രറിയിലേക്ക്.നിരാശയോടെ മടക്കം,കുഞ്ഞുപെങ്ങള്‍ ഒന്നേയുള്ളൂ.ആ പെങ്ങളെ എല്ലാവരും മാറി മാറി സ്നേഹിക്കാന്‍ തുടങ്ങി.പുസ്തകം വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ പട്ലയിലും ഉണ്ട്.
ഇനി ഓരോ മാസം ഓരോ പുസ്തകം.!!!!

പട്ല തുടങ്ങി കൊയ്ത്തുകാലത്തിന്റെ മുന്നൊരുക്കങ്ങള്‍

ഈ വര്‍ഷത്തെ 10ഉം മികച്ചതാകും പട്ലയില്‍ ചര്‍ന്നാല്‍ വിജയം ഉറപ്പ്,തോല്‍ക്കാന്‍ മനസ്സില്ലാത്ത കുട്ടികളും,തോല്‍പ്പിക്കാന്‍ മനസ്സില്ലാത്ത അദ്ധ്യാപകരും,
 തോറ്റുകൊടുക്കാത്ത രക്ഷിതാക്കളും,അതാണ് നമ്മുടെ
വിജയ രഹസ്യം

10th class PTA    എച്ച് എം അഭിസംബോധന
ചെയ്യുന്നു. 

 അമ്പോ!!...ന്റെ മോന്‍ പാട്ടും പാട്വാ....

ക്ലാസ്സ് പി.ടി.എ യില്‍ പങ്കെടുത്ത രക്ഷിതാവ് കുട്ടിയുടെ പ്രകടനം ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.
ക്ലാസ്സ് പി.ടി.എയില്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ.സെയ്ദ് സംസാരിക്കുന്നു.
Previous Page Next Page Home