ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


SRG കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സമാപിച്ചു.

Posted: 31 Aug 2014 08:55 AM PDT


       സാക്ഷരം, BLEND എന്നീ പദ്ധതികളുടെ അവലോകനവും തുടര്‍പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലയിലെ എല്ലാ സബ്‌ജില്ലകളിലും എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നു. ഡയറ്റിന്റെ നേതൃത്വത്തില്‍ ആഗസ്ത് 30 നു നടന്ന SRG കണ്വീനര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ സബ്‌ജില്ല ചാര്‍ജ്ജുള്ള ഡയറ്റ് ഫാക്കല്‍റ്റി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, ഐടിസ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.  

      ചിറ്റാരിക്കല്‍ ഉപജില്ലയില്‍ സെന്റ് തോമസ് ഹൈസ്ക്കൂളിലാണ് എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം നടന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി ജാനകി പരിശീലനത്തിനെത്തിയവരെ സ്വാഗതം ചെയ്തു സംസാരിച്ചു . സെന്റ് തോമസ് ഹൈസ്ക്കൂള്‍ പ്രധാനാധ്യാപിക ശ്രീമതി ശാന്തമ്മ ജോസഫ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കല്‍ സബ്ജില്ലയുടെ ചാര്‍ജ്ജുള്ളഡയറ്റ് ഫാക്കല്‍റ്റി കെ.വിനോദ് കുമാര്‍, ചിറ്റാരിക്കല്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ സണ്ണി പികെ, ഐടി സ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ സ്രീ ബാബു എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. ചായ്യോത്ത് ഹൈസ്ക്കൂളിലെ എസ്ആര്‍ജി കണ്‍വീനര്‍ ശ്രീസിവിക്കുട്ടി വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.

ChittarikkalAEO

ChittarikkalAEO


Posted: 30 Aug 2014 02:33 AM PDT






t»mKv DZvLm-S-\T




Adnbn¸v

03-þ09-þ2014 \v ap¼mbn FÃm kvIqfp-I-fpT Ah-cpsS t»mKpIÄ \nÀ_-Ô-am-bpT  DZvLm-S\T \S-¯p-I-bpT BbXnsâ t]mÌ-dp-IÄ t»mKn t]mÌv sNt¿-­-Xpam-Wv.

D]-PnÃm hnZ-ym-`ymk Hm^o-kÀ
Nnäm-cn-¡mÂ

ChittarikkalAEO

ChittarikkalAEO


BLOG AWARDS

Posted: 27 Aug 2014 02:35 AM PDT


മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം


ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി. ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @ സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും. അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.

ChittarikkalAEO

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


മികച്ച ബ്ലോഗുകള്‍ക്ക് പുരസ്കാരം

Posted: 25 Aug 2014 11:02 AM PDT

'ബ്ലെന്റ്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച സ്കൂള്‍ ബ്ലോഗുകള്‍ക്ക് പുരസ്കാരം നല്‍കാന്‍ ഡയറ്റ് വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ജില്ലാതല യോഗത്തില്‍ ധാരണയായി. ഓരോ ഉപജില്ലയിലും എല്‍ പി, യു പി ബ്ലോഗുകള്‍ക്കും വിദ്യാഭ്യാസജില്ലയില്‍ മികച്ച ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്കും പുരസ്കാരം നല്‍കും. റവന്യൂ ജില്ലാ തലത്തില്‍ മികച്ച എല്‍ പി, യു പി, ഹൈസ്കൂള്‍ ബ്ലോഗുകള്‍ക്ക് സമ്മാനം നല്‍കും. സപ്റ്റംബര്‍ 30 വരെയുള്ള കാലഘട്ടത്തിലെ മികവാണ് വിലയിരുത്തലിനായി പരിഗണിക്കുക. ഇതിനായി മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ഐ ടി @ സ്കൂളിനെ ചുതലപ്പെടുത്തി. വിവിധ തലങ്ങളായി എ ഇ ഒ, ഡി ഇ ഒ, ഡി ഡി ഇ എന്നിവരുടെ നേതൃത്വത്തിലുള്ള മൂല്യനിര്‍ണയ സമിതികള്‍ ഇതിനായി രൂപീകരിക്കും. അര്‍ എം എസ് എ, എസ് എസ് എ, ഡയറ്റ്, ഐ ടി @ സ്കൂള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ അതത് തലങ്ങളില്‍ കമ്മിറ്റികളില്‍ അംഗങ്ങളായിരിക്കും.

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


QMT / HM CONFERENCE @ BRC BEKAL - DOCUMENTATION

Posted: 22 Aug 2014 10:01 PM PDT




                           
                                             എസ്. എസ്.. കാസര്‍ഗോഡ്
                                                        ബി.ആര്‍.സി. ബേക്കല്‍

          HM കോണ്‍ഫറന്‍സ്
                                                                                             &
                                                           QMT ഓറിയന്റേഷന്‍ 19.08.2014

          വിദ്യാലയങ്ങളില്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ Q.M.T യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ബേക്കല്‍ ബി ആര്‍ സി യുടെ പരിധിയില്‍ ഉള്ള സ്കുളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്കുള്ള പരിശീലനം 18.08.2014 രാവിലെ 10 മണിക്ക് ബേക്കല്‍ ബി ആര്‍ സി യില്‍ ആരംഭിച്ചു. . . ഒ ശ്രീ രവിവര്‍മ്മന്‍ സാര്‍ ഉത്ഘാടനം ചെയ്തു. 54 സ്കുളുകളുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. QMTയുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.. ശിവാനന്ദന്‍ മാസ്ററര്‍ വിശദമായി സംസാരിച്ചു.


                        . . ഒ. ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.



        QMTയുടെ പ്രാധാന്യത്തെ കുറിച്ച് ബി. പി.. ശിവാനന്ദന്‍ മാസ്ററര്‍ വിശദമായി വിവരിക്കുന്നു.


       തുടര്‍ന്ന് QMT ഫോര്‍മാറ്റ് എല്ലാവര്‍ക്കും വിതരണം ചെയ്തു. അതില്‍ പൂരിപ്പിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം ശേഖരിച്ച ടീച്ചേഴ്സ് ഡാറ്റയില്‍ ചില കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തുന്നതിന് വേണ്ടി GIS പ്രിന്റ് ഔട്ട് എടുത്തു കൊടുത്തു. കൂടാതെ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിന്റെ ഡീറ്റെയില്‍സ് ശേഖരിക്കാനുള്ള ഫോറം എല്ലാവര്‍ക്കും നല്‍കി. അദ്ധ്യാപകരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കി.

 
     സാക്ഷരം പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്തു. കുട്ടികളില്‍ കാണുന്ന   പുരോഗതി പ്രധാനാദ്ധ്യാപകര്‍ പങ്ക് വെച്ചു.

 
                                  യോഗത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍

 
      ക്ലസ്ററര്‍ പരിശീലനത്തിന്റെ വിശകലനം യോഗത്തില്‍ നടത്തി. എസ്. എം. സി/ പി. ടി.എ പരിശീലനക്കാര്‍ പ‍ഞ്ചായത്ത് തലത്തിലും ക്ലസ്ററര്‍ തലത്തിലും നടന്ന വിവരങ്ങള്‍ പ്രധാനധ്യാപകരെ അറിയിച്ചു. വിവിധ പ‍ഞ്ചായത്തുകളില്‍ നടന്ന സമയ ക്രമം അവരെ ബോധിപ്പിച്ചു. പാദവാര്‍ഷിക പരീക്ഷയുടെ ടൈംടേബിള്‍, യൂണിഫോമിനുള്ള ഇന്‍ഡന്റ് നല്‍കല്‍ , ഓഡിറ്റ് അദാലത്ത് , വിരമിച്ച അദ്ധ്യാപകരുടെ ഓഡിറ്റ് സമയക്രമം എന്നിവ വിശദമായി ചര്‍ച്ച ചെയ്തു.

 




             ബി.ആര്‍.ജി. യോഗത്തില്‍ ബി. പി..ശ്രീ. ശിവാനന്ദന്‍ മാസ്ററര്‍ സംസാരിക്കുന്നു.




  

SMC / PTA ORIENTATION & DRG @ BRC BEKAL - DOCUMENTATION

Posted: 22 Aug 2014 11:10 AM PDT


 
                                   എസ്. എസ്.. കാസര്‍ഗോഡ്                                     ബി.ആര്‍.സി. ബേക്കല്‍ 
 
           എസ്.എം.സി /പി.ടി.എ പരിശീലനം


           സ്കൂളുകളുടെ സമഗ്രമായ വികസനത്തിനും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും രക്ഷിതാക്കള്‍ക്കുളള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.ഗുണപരമായ മാറ്റങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ അതുമൂലം ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ എസ്.എം.സി. അംഗങ്ങളുടെ ചുമതലകളും കടമകളും വളരെ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്.

       
         ബി.പി..ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ച് സംസാരിക്കുന്നു.


  ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്ത്    
                                                                                    സംസാരിക്കുന്നു   

         ഈ വര്‍ഷം എസ്.എം.സി./ പി.ടി.എ പരിശീലനവും DRG മാര്‍ക്കുളള പരിശീലനവും 18.08.2014 ന് ബേക്കല്‍ ബി.ആര്‍.സി.യില്‍ വച്ച് നടന്നു.ഉദുമ പഞ്ചായത്തിലെ 15 സ്കളുകളില്‍ നിന്നായി 52 SMC അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ ബി.ആര്‍.സി.കളില്‍ നിന്നും ആര്‍.പി.മാരടക്കം 20 പേരും പങ്കെടുത്തു


     ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ യോഗത്തില്‍ സംസാരിക്കുന്നു.

 
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു. രക്ഷാകര്‍ത്താക്കള്‍ ബോധവാന്‍മാരായാല്‍ മാത്രമേ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സാധിക്കുകയുളളൂ എന്നും, അതിനായി മുഴുവന്‍ രക്ഷിതാക്കള്‍ക്കും പരിശീലനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.പി..ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ട്രെയിനര്‍ ബെറ്റി അബ്രഹാം നന്ദിയും പറഞ്ഞു.തുടര്‍ന്ന് ശ്രീ. അജയകുമാര്‍ ബി.പി.. ബി.ആര്‍.സി.ഹോസ്ദുര്‍ഗ്ഗ് , ശ്രീ. മഹേഷ് ട്രെയിനര്‍ ബി.ആര്‍.സി.ചെറുവത്തൂര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

         ശ്രീ. മഹേഷ് ട്രെയിനര്‍ പരിശീലനത്തില്‍ ക്ലാസ്സ്  കൈകാര്യം ചെയ്യുന്നു.


     മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി വളരെ മെച്ചപ്പെട്ട മൊഡ്യൂള്‍ വെച്ച് കൊണ്ടാണ് ക്ലാസുകള്‍ നടന്നത്. പൊതു വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും അതുവഴി മുഴുവന്‍ കുട്ടികളെയും സര്‍ക്കാര്‍/ എയ്ഡഡ് സ്കളുകളില്‍ എത്തിക്കുവാനും രക്ഷിതാവ് എന്നുളള നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുളള വേദിയായി എസ്.എം.സി./ പി.ടി.എ പരിശീലനം മാറി.

             
             പരിശീലനപരിപാടിയില്‍ പങ്കെടുത്ത SMC അംഗങ്ങള്‍

     ഉച്ചയ്ക്കു് ശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ.യതീഷ് കുമാര്‍ റായ് അവര്‍കള്‍  പരിശീലനപരിപാടിയില്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.



  
 ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീ.യതീഷ് കുമാര്‍ റായ് അവര്‍കള്‍ SMC/PTA- DRG
            പരിശീലനത്തില്‍ സംബന്ധിച്ച്  ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.
 
             
           ട്രെയിനര്‍ ബെറ്റി അബ്രഹാം നന്ദി പറഞ്ഞ് സംസാരിക്കുന്നു.




CLUSTER TRAINING UNDER BRC BEKAL DOCUMENTATION

Posted: 22 Aug 2014 01:22 PM PDT


          
                    എസ്. എസ്.. കാസര്‍ഗോഡ്
                            ബി.ആര്‍.സി. ബേക്കല്‍ 
 
       അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായി എസ്. എസ്..യുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ബി.ആര്‍.സി യുടെ പരിധിയിലുളള സ്കളുകളിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കായി 16.08.2014 ന് വിവിധ കേന്ദ്രങ്ങളിലായി പരിശീലനം നടന്നു. ജി.യു.പി.സ്കൂള്‍ പുതിയകണ്ടം, ജി.യു.പി.സ്കൂള്‍ അഗസറഹോള , ബി.ആര്‍.സി ബേക്കല്‍ , എന്നീ കേന്ദ്രങ്ങളിലായി പരിശീലനംനടന്നു. 347 അദ്ധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സംസ്കൃതം , കന്നട , ഉറുദു എന്നീ വിഷയങ്ങള്‍ക്ക് മറ്റ് ബി.ആര്‍.സികളിലാണ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. മൂന്ന് കേന്ദ്രങ്ങളിലും എല്ലാ തരത്തിലുമുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യാതൊരു ബുദ്ധിമുട്ടും അദ്ധ്യാപകര്‍ക്ക് ഉണ്ടായിരുന്നില്ല.


            ജി.യു.പി.എസ് പുതിയകണ്ടത്ത് ഹെഡ്മാസ്റ്റര്‍ വിജയന്‍ മാസ്റ്റര്‍ പരിശീലന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

    
      ബഹു: ബേക്കല്‍ എ... ശ്രീ.രവിവര്‍മ്മന്‍ സാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

         പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ഏത് രീതിയിലാണ് നടത്തേണ്ടത് എന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. കൃത്യമായ ധാരണ ഈ മേഖലയില്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതുപോലെ പുതിയ പാഠപുസ്തകങ്ങള്‍ ക്ലാസ് മുറിയില്‍ പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടായ മേന്മകളും പ്രയാസങ്ങളും പരസ്പരം പങ്കുവെച്ചു.പാഠഭാഗങ്ങള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ പറ്റുന്നില്ല എന്ന കാര്യം അദ്ധ്യാപകര്‍ സൂചിപ്പിച്ചു.പൊതുവെ നല്ല അഭിപ്രായങ്ങള്‍ അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായി.സ്കീം ഓഫ് വര്‍ക്ക് അദ്ധ്യാപകരെ പരിചയപ്പെടുത്തി.മെച്ചപ്പെട്ട രീതിയില്‍ പാഠാസൂത്രണം നടത്തുകയും ടീച്ചിംഗ് മാന്വല്‍ എഴുതുകയും ചെയ്തു.


      ബഹു: ഡയറ്റ് ലെക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.






    ബഹു: ബേക്കല്‍ എ... ശ്രീ.രവിവര്‍മ്മന്‍ സാര്‍ , ഡയറ്റ് ലെക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ , ബി.പി..ശ്രീ.ശിവാനന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ മോണിറ്ററിംഗ് സംവിധാനം എല്ലാ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.ജി.യു.പി.എസ് പുതിയകണ്ടത്ത് ഹെഡ്മാസ്റ്റര്‍ വിജയന്‍ മാസ്റ്ററും , അഗസറഹോളയില്‍ ചന്ദ്ര മോഹനന്‍ മാസ്റ്ററും , ബി.ആര്‍.സി.യില്‍ എ... ശ്രീ.രവിവര്‍മ്മന്‍ സാറും പരിശീലന ഉദ്ഘാടനം നിര്‍വ്വഹിച്ചു. 4.30 ന് പരിശീലന പരിപാടി സമാപിച്ചു.









  

  
          
              പരിശീലനത്തില്‍ പങ്കെടുത്ത അദ്ധ്യാപകര്‍







 

























Previous Page Next Page Home