SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


Navya sent you an image file!

Posted: 02 Mar 2015 02:38 AM PST

---
---
Sent by WhatsApp

Navya sent you an image file!

Posted: 02 Mar 2015 02:22 AM PST

---
---
Sent by WhatsApp

ബാലശാസ്ത്ര കോണ്‍ഗ്രസ്സ്

Posted: 01 Mar 2015 11:44 PM PST


പഠന പരിപോഷണ പരിപാടി 2014-15 
Science Talent Enrichment programme-ബാലശാസ്ത്ര കോണ്‍ഗ്രസ്സ്


 
ബാലശാസ്ത്ര കോണ്‍ഗ്രസ്സ് സ്കൂള്‍ തല സെമിനാറിനുശേഷം പഞ്ചായത്തു തല സെമിനാര്‍ ജനുവരി27 നു നാലുപഞ്ചായത്തുകളിലായി നടന്നു.പള്ളിക്കര ,പുല്ലൂര്‍ പെരിയ, അജാനൂര്‍,ഉദുമ പഞ്ചായത്തുകളിലേത് യഥാക്രമം ജി.യു.പി .സ്കൂള്‍ കരിച്ചേരി,ജി.യു.പി സ്കൂള്‍ ആയമ്പാറ, ജി.യു പി സ്കൂള്‍ പുതിയകണ്ടം ,ജി.യു.പി.സ് കോട്ടിക്കുളം എന്നിവിടങ്ങളിലായി നടന്നു. ജനപ്രതിനികളും നാട്ടുകാരും പങ്കെടുത്തു. എല്ലാസ്കൂളുകളില്‍ നിന്നുംപങ്കാളിത്തം ഉണ്ടായിരുന്നു.


 Balasatra congress BRC level വിവിധ ദൃശ്യങ്ങള്‍







       അവതരണത്തില്‍ മികവുറ്റ പ്രകടനമായിരുന്നുകട്ടികള്‍ കാഴ്ചവച്ചത്.ഉദ്ഘാടന പരിപാടികളും സമ്മാനദാനവും നടന്നു.ഏഴാം തരത്തില്‍ പള്ളിക്കര പ‌ഞ്ചായത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം ഗവ.യു. പി.സ്കൂള്‍ കരിച്ചേരിയും ഗവ. ഹൈസ്കൂള്‍ തച്ചങ്ങാടും നേടി. പുല്ലൂര്‍ പെരിയയില്‍ ഗവ.യു. പി.സ്കൂള്‍ പുല്ലൂരും ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കല്ല്യോട്ടും ,അജാനൂരില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ രാവണേശ്വരവും ഗവ.യു. പി.സ്കൂള്‍ പുതിയകണ്ടവും ഉദുമയില്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ബേക്കല്‍ ,ഗവ. ഫിഷറീസ് യു. പി.സ്കൂള്‍ കോട്ടിക്കുളവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.


തുടര്‍ന്നു 21/02/15ന് ഉപജില്ലാതല ബാലശാണ്‍സ്ത്രകോണ്‍ഗ്രസ്സ് ബി.ആര്‍.സി. ബേക്കലില്‍ വെച്ചു നടന്നു. ഏഴാം തരത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കര്‍ഹരായവരാണ് ഉപജില്ലാതലമത്സരത്തില്‍ മാറ്റുരച്ചത്. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം ബഹു.ബേക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ രവിവര്‍മ്മന്‍ സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു. ഡയറ്റ് ഫാക്കല്‍ടി ഡോ. രഘുറാംഭട്ട് അദ്ധ്യക്ഷനായിരുന്നു.ബി.പി.ഒ ശിവാനന്ദന്‍ സാര്‍ സ്വാഗതവും ട്രൈനര്‍ ബറ്റി എബ്രഹാം പരഞ്ഞു. തുടര്‍ന്നുനടന്ന സെമിനാറിനാറവതരണം ഒന്നിനൊന്ന് മികച്ചതായിരുന്നു.പഠനനേട്ടങ്ങളുമായി ബന്ധപ്പെട്ടതും നിത്യജീവിതവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ സമഗ്രമായും സരളമായും അവതരിപ്പിച്ചു.പീയര്‍ ഗ്രൂപ്പ് വിലയിരുത്തല്‍ വളരെ മെച്ചപ്പെട്ടതായിരുന്നു.ഗവ. യു.പി.സ്കൂള്‍ പുല്ലൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടി. സമാപന ചടങ്ങില്‍ ഡോ.രഘുറാംഭട്ട് സമ്മാനദാനം നിര്‍വഹിച്ചു.

No comments:

Post a Comment

Previous Page Next Page Home