അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ  
പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം... 


ഇത് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ ‍....
പുതിയ ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ പി.ഇ.സി യോഗം  കൊയിത്തട്ട പഞ്ചായത്ത്‌ കാര്യാലയത്തില്‍ വെച്ച് നടന്നു...2010  നവംബര്‍ 26 നു രാവിലെ 10 .30 നു യോഗം ആരംഭിച്ചു .പി ഇ സി കണ്‍വീനര്‍ സ്വാഗതം പറഞ്ഞു  .പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ വി.വി.രത്നാവതി അധ്യക്ഷത വഹിച്ചു.   പ്രസിഡണ്ട് കെ .ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .ശേഷം മുന്‍ഭരണസമിതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ ചെയര്‍മാന്മാര്‍  അനുഭവ പാഠങ്ങള്‍ അവതരിപ്പിച്ചു.സര്‍വ ശിക്ഷ  അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ല പ്രോഗ്രാം ഒഫീസ്ര്‍ പി.പി.വേണുഗോപാലന്‍ വിശദീകരിച്ചു.പി.ഇ..സി. എന്തിന് ,ലക്‌ഷ്യം ,പ്രവര്‍ത്തന സാധ്യത ,ഘടന,സ്ഥിതിവിവരകണക്  ട്രെയിനെര്‍ അവതരിപ്പിച്ചു.തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തനം  പവര്‍ പോയിന്റ്‌ സഹായത്തോടെ വിശദീകരിച്ചു. 

  
 
Previous Page Next Page Home