Islamia ALP School Ichilangod: പി.ടി.എ.ജനറല്‍ ബോഡിയും എല്‍.എസ്.എസ്. കിട്ടിയ കുട്ട...

Islamia ALP School Ichilangod: പി.ടി.എ.ജനറല്‍ ബോഡിയും എല്‍.എസ്.എസ്. കിട്ടിയ കുട്ട...: രഞ്ജിത്ത് മാസ്റ്റര്‍ സ്വാഗതം പറയുന്നു പഞ്ചായത്ത്‌ മെമ്പര്‍ മുഹമ്മദ്‌ ഉല്‍ഘാടനം ചെയ്യുന്നു നിറഞ്ഞ സദസ്സ് വിജയികള്‍ക്ക...

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: CTTP LOOSERS BATCH (2014-15) DOCUMENTATION

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: CTTP LOOSERS BATCH (2014-15) DOCUMENTATION: CTTP LOOSERS BATCH (2014-15) DOCUMENTATION

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: CTTP IInd PHASE DOCUMENTATION (2014-15)

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: CTTP IInd PHASE DOCUMENTATION (2014-15): CTTP IInd PHASE(2014-15) DOCUMENTATION

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: SPEECH THERAPY & PHYSIOTHERAPY

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: SPEECH THERAPY & PHYSIOTHERAPY: SPEECH THERAPY & PHYSIOTHERAPY


ഒന്നാം ക് ളാസ്സുകാരൻ ഉൽഘാടകനായി...വായനാവാരത്തിനു വേറിട്ട തുടക്കം  
                                                                                  


 പുഞ്ചാവി: വായനാദിനത്തിൽ സ്കൂൾ അസംബ്ളിയിൽവെച്ച് മാഷ് ഉയർത്തിക്കാണിച്ച പുസ്തകത്തിന്റെ പേര് ആദ്യം വിളിച്ചുപറഞ്ഞത് ഒന്നാം ക്ളാസ്സുകാരനായ മുഹമ്മദ് റിസാൻ റൌസിൽ! പുസ്തകത്തിന്റെ പുറംചട്ടയിലെ മനോഹരമായ ചിത്രം നോക്കിയായിരുന്നു അവൻ വിളിച്ചുപറഞ്ഞ്ത്,“മരം..” ഉടൻ തന്ന രണ്ടാംക് ളാസ്സിലെ ലീഡറായ നജാഫാത്തിമ പേര് പൂർണ്ണമായും വായിച്ചു,“എന്താണു മരം?”ഒന്നാം ക്ളാസ്സിലെ  കുഞ്ഞുങ്ങൾ ചിത്രവായനയിലൂടെതന്നെയാണ് വായിച്ചു തുടങ്ങേണ്ടതെന്ന് പറഞ്ഞ മാഷ്,കൂടുതൽ കാര്യങ്ങൾ പറയാതെ  വായനാവാരത്തിന്റെ ഉൽഘാടനത്തിനായി മുഹമ്മദ് റിസാൻ റൌസിലിനെ വേദിയിലേക്ക് ക്ഷണിച്ചു.അങ്ങനെ, രണ്ടാംക്ളാസ്സുകാരി നജാഫാത്തിമയ്ക്ക് പുസ്തകം നൽകിക്കൊണ്ട് ഒന്നാംക് ളാസ്സുകാരനായ  റിസാൻ റൌസിൽ വായനാവാരത്തിന്റെ ഉൽഘാടകനായി! പിന്നീട്, പുസ്തകത്തിലെ മനോഹരമായ ചിത്രങ്ങൾ കാണിച്ചുകൊണ്ട് അതോടൊപ്പമുള്ള കൊച്ചു വാക്യങ്ങൾ മാഷ് കുട്ടികളെക്കൊണ്ട് വായിപ്പിച്ചു..ഒപ്പം പുസ്തകത്തെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ചുരുക്കം കാര്യങ്ങളും പറഞ്ഞ് അസംബ്ളി പിരിയുമ്പോൾ ക്ളാസ്സ് ടീച്ചർമാർ തരാൻ പോകുന്ന പുസ്തകങ്ങളെക്കുറിച്ചായിരുന്നു കുട്ടികളുടെ സംസാരം...പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലായിരുന്നു വായനാവാരത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള വേറിട്ട രീതിയിലുള്ള ഉൽഘാടനപരിപാടി സംഘടിപ്പിച്ചത്.പ്രധാനാധ്യാപകൻ കെ.നാരായണൻ പി.എൻ.പണിക്കറരെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.അസംബ്ളിക്കു ശേഷം ഓരോ ക് ളാസ്സിലെയും അധ്യാപകർ പുതിയ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.വരും ദിവസങ്ങളിലും ഇതു തുടരും.കൂടാതെ ലൈബ്രറിപുസ്തക വിതരണം, പുസ്തകാസ്വാദനം,സാഹിത്യ ക്വിസ്സ്,പതിപ്പ് നിർമ്മാണം ,പത്ര-മാസികാ പരിചയം,ബാലസഭാ ഉൽഘാടനം തുടങ്ങിയ പരിപാടികളും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.ക്ളാസ്തല പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പ്രമീള,പരമേശ്വരി,സുരേഷ്,അമീൻ എന്നിവർ നേത്യ് ത്വം നൽകി.
ബി.ആര്‍.സി വാര്‍ത്ത : വായിച്ചുമുന്നേറട്ടെ നമ്മുടെ കുട്ടികള്‍-പുസ്തക പരിച...

ബി.ആര്‍.സി വാര്‍ത്ത : വായിച്ചുമുന്നേറട്ടെ നമ്മുടെ കുട്ടികള്‍-പുസ്തക പരിച...: മോഹിനിയും അസുരനും രാക്ഷസനെ തോല്‍പ്പിക്കുന്ന കഥകള്‍  എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ് .തലയില്‍ തൊട്ട്മനുഷ്യരെ ഇല്ലാതാക്കുന്ന  ഭസ്മ...

ബി.ആര്‍.സി വാര്‍ത്ത : വായനോത്സവം 2014-സാധ്യതകള്‍

ബി.ആര്‍.സി വാര്‍ത്ത : വായനോത്സവം 2014-സാധ്യതകള്‍: വായനോത്സവം 2014 വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം . വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്ക...

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: SAKSHARAM 2014-15- SRG MEETING

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: SAKSHARAM 2014-15- SRG MEETING:     എസ് എസ് എ കാസറഗോഡ് ബി ആര്‍ സി ബേക്കല്‍      സാക്ഷരം 2014-15   എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ യോഗം  12/06/2014  ...

ബി.ആര്‍.സി വാര്‍ത്ത : 2014 ടീച്ചര്‍ ടെക്സ്റ്റ് (ഹാന്‍റ്ബുക്ക്)

ബി.ആര്‍.സി വാര്‍ത്ത : 2014 ടീച്ചര്‍ ടെക്സ്റ്റ് (ഹാന്‍റ്ബുക്ക്): 2014 ല്‍ പരിഷ്ക്കരിച്ച  പുസ്തകങ്ങളുടെ ആദ്യ യൂണിറ്റുകളുടെ ടീച്ചര്‍ ടെക്സ്റ്റ് (ഹാന്‍റ്ബുക്ക്) ഡൗണ്‍ലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കി...

SCHEDULE OF LOSERS TRAINING

 

3 days Teacher Training to the losers of vacation training is scheduled at the following centers on 19,20 & 21 June 2014  as detailed below.Sl.No.
Class/Subjects
Venue
1
LP I & II (Mal)
BRC Hosdurg
LP III & IV (Mal)
2
LP I & II (Kan)
BRC Manjeshwar
LP III & IV (Kan)
3
UP Languages (Except Arabic/Kannada)
BRC Hosdurg
4
UP Subjects (Mal Medium) Social Science, basic Science, Maths
BRC Bekal
5
UP Kannada. Social Science, basic Science, Maths (Kannada Medium)
BRC Manjeshwar
6
LP /UP  Arabic
GUPS Kasaragod (Annex)AWP&B 2014-15 Familiarization Meeting SSA കാസറഗോഡ്  ജില്ലയുടെ 2014-15 വര്ഷത്തെ AWP&B യുടെ പരിജയപ്പെടുത്തൽ 06.06.2014 നു GLPS പടന്നക്കാട് വെച്ച് നടന്നു ..

ലോക പരിസ്ഥിതിദി​നാചരണം..

ഗവ​:എൽ.പി.സ്കൂ​ൾ,പുഞ്ചാവി


പുഞ്ചാവി: “ഉയരട്ടെ നിങ്ങൾതൻ ശബ്ദം                                                                                                                                                                                                                              കടൽനിരപ്പുയരാതിരിക്കാൻ..                                                                                                                                                                                                                              കാത്തിടാം കാടിനെ,മണ്ണിനെ,വിണ്ണിനെ                                                                                                                                                                                                              കടൽനിരപ്പുയരാതിരിക്കാൻ...                                                                                                                                                                                                                            ഭൂമിയെ ഭൂമിയായ് നിർത്താൻ” -      

നാലാം തരത്തിലെ സഹൽ ചൊല്ലിക്കൊടുത്ത മുദ്രാഗീതം ഉറക്കെ ഏറ്റുചൊല്ലിക്കൊണ്ട്,കൈകളിൽ പ്ളക്കാർഡുകളും ഭൂഗോളവുമേന്തി പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും രാവിലെ തന്നെ കടപ്പുറത്തേക്ക് നടത്തിയ പരിസ്ഥിതിദിന സന്ദേശമാർച്ച് കാഴ്ചക്കാരിൽ കൌതുകമുണർത്തി.ആഗോളതാപനത്തിന്റെ ഫലമായി കടൽനിരപ്പുയർന്ന് ഭൂമിയിലെ ചെറുദ്വീപുകളുടെ നിലനിൽ‌പ്പ് തന്നെ അപകടാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിൽ ‘’നിങ്ങളുടെ ശബ്ദമാണുയരേണ്ടത്,കടൽ ജലനിരപ്പല്ല”(Raise your voice,not the sea level) എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം മുഴുവൻ ആളുകളിലേക്കും എത്തിക്കുന്നതിനായിരുന്നു കുരുന്നുകളുടെ ഈ കുഞ്ഞുമാർച്ച്.മാർച്ചിനു ശേഷം കടപ്പുറത്ത് ഒത്തുചേർന്ന കുട്ടികൾ, ഭൂഗോള മാത്യ് ക ഓരോ കുട്ടിയിലേക്കും കൈമാറിക്കൊണ്ട് ഭൂമിയെ സംരക്ഷിക്കുവാനുള്ള പ്രവർത്തനത്തിൽ തങ്ങളും പങ്കാളികളാകുമെന്ന് പ്രതിജ്ഞ ചെയ്തു..ആഗോള താപനത്തെ ചെറുക്കുന്നതിനും,അതുവഴി കടൽ നിരപ്പുയരുന്നത് തടയുന്നതിനും,ഭൂമിയെ വരും തലമുറയ്ക്കായി നിലനിർത്തുന്നതിനും വേണ്ടി  ഒരോരുത്തരും അവരവരുടെ വീടുകളിൽ ഓരോ മരമെങ്കിലും നട്ടുപിടിപ്പിക്കുമെന്ന് തീരുമാനിച്ചുകൊണ്ടാണ് പരിസ്ഥിതിദിന സന്ദേശയാത്ര സമാപിച്ചത്..യാത്രയ്ക്കു മുന്നോടിയായി നടന്ന പ്രത്യേക അസംബ് ളിയിൽ വെച്ച് പരിസ്ഥിതിദിന സന്ദേശത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് പ്രധാനാധ്യാപകൻ കെ. നാരായണൻ പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു.അധ്യാപകരായ കെ.എൻ.സുരേഷ്,അഹമ്മദ് അമീൻ,പരമേശ്വരി, പ്രമീള എന്നിവർ പരിപാടിക്ക് നേത്യ് ത്വം നൽകി.


Previous Page Next Page Home