കക്കാട്ട്

കക്കാട്ട്


ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം

Posted: 15 Oct 2021 10:31 AM PDT

 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം. 


 

ബഹിരാകാശവാരം

Posted: 15 Oct 2021 10:30 AM PDT

 അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. 


 

എന്റെ വീട്ടിലും കൃഷിത്തോട്ടം

Posted: 15 Oct 2021 10:29 AM PDT

 കേരള സ്റ്റേറ്റ് -ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുർഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് അഭിനവ് രാജിൻ്റെ എരിക്കുളത്തെ വീട്ടിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എം രജിത അദ്ധ്യക്ഷയായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ശ്രീലത ജില്ലയിലെ മികച്ച കർഷക അധ്യാപ അവാർഡ് ജേതാവ് ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വി.കെ ഭാസ്കരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല സെക്രട്ടറി വിവി മനോജ് കുമാർ, കക്കാട്ട് ഹയർ സെക്കൻ്ററി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ പ്രീത, ഉപജില്ല സെക്രട്ടറി എംവി ജയ, ട്രെയിനിങ്ങ് കൗൺസിലർ എംശശിലേഖ, എ.ഡി.സി എം ബാലകൃഷ്ണൻ, .കെ രതി, അഭിനവ് രാജ് എന്നിവർ സംസാരിച്ചു 


 

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ബഹിരാകാശ വാരാഘോഷം

Posted: 09 Oct 2021 08:30 AM PDT

 


സർഗസംഗമം

Posted: 09 Oct 2021 08:47 AM PDT

 സെപ്റ്റംബർ മാസത്തിലെ സർഗസംഗമം

https://youtu.be/qcvGnocXXp4

സർഗസംഗമം എപ്പിസോഡ് 3 കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക.

GHSS Kuttamath

കക്കാട്ട്

കക്കാട്ട്


അന്താരാഷ്ട്ര വയോജന ദിനം

Posted: 03 Oct 2021 10:26 AM PDT

 അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "Precious moments with my grandparents "എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യില്‍ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.
WEBINAR_ STAY SAFE ONLINE

Posted: 03 Oct 2021 10:17 AM PDT

 കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE   എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിക്കുന്നു.

 


ഗാന്ധിജയന്തി

Posted: 03 Oct 2021 10:17 AM PDT

 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ,

 * *ഞാനറിഞ്ഞ ഗാന്ധി**

  ഗാന്ധിജിയെ കുറിച്ച് കുട്ടികള്‍ക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം

* ഗാന്ധിജിയുടെ ചിത്രം
* ഗാന്ധി വചനങ്ങൾ
* ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
* ഗാന്ധിജിയെ വരയ്ക്കൽ
* ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)

*കൂടാതെ ....
ഗാന്ധി - കവിതകളുടെ ആലാപനം,
ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.

GHSS Kuttamath

GHSS Kuttamath

GHSS Kuttamath


Posted: 30 Sep 2021 10:49 AM PDT

വയോജനദിനം

Posted: 30 Sep 2021 10:49 AM PDT

ഗാന്ധിജയന്തി ദിനാഘോഷം

Posted: 30 Sep 2021 10:16 AM PDT

GHSS KUTTAMATH OCTOBER 2,2021 ഗാന്ധിജയന്തി ദിനാഘോഷം പരിപാടികൾ 1.ഗാന്ധി പ്രതിമ അനാച്ഛാദനം 2.ഗാന്ധി ചിത്രപ്രദർശനം 3.സർഗ്ഗ വാണി കുട്ടികൾക്കുള്ള പരിപാടികൾ ഗാന്ധിജി ......... വരയിലൂടെ....... കവിതയിലൂടെ ..... വേഷങ്ങളിലൂടെ....... പ്രസംഗങ്ങളിലൂടെ....... ഒക്ടോബർ 1ന് രാവിലെ 10.30 ന് മുമ്പ് കുട്ടികൾ വരച്ച (A3 orചാർട്ട് പേപ്പർ ) ചിത്രങ്ങൾ ഓഫീസിൽ ഏല്പിക്കുക. പ്രസംഗം വീഡിയോ ..3 മിനിറ്റിൽ കുറവായിരിക്കണം.. ക്ലാസ് ടീച്ചേർസിന് അയച്ചുകൊടുക്കേണ്ട അവസാന തീയതി 30/09/20. വിഷയം എൻ്റെ ഗാന്ധി (LP) ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും (UP ) ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി... വർത്തമാന കാലത്ത് (HS ) ശുചീകരണം ഒക്ടോബർ 1ന് കുട്ടികൾ കുടുംബത്തോടൊപ്പം വീടും പരിസരവും ശുചീകരിക്കുന്നതിന്റെ ഫോട്ടോ .... ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുക ക്വിസ് ഒക്ടോ.2 ന് രാത്രി യിൽ ഗാന്ധി ക്വിസ് (LP, UP ,HS വിഭാഗത്തിന് പ്രത്യേകം നടത്തും.) ഗാന്ധി വെബിനാർ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗാന്ധിയും പരിസ്ഥിതിയും.. ഒക്ടോബർ 3 ഞായറാഴ്ച

CRAFT WORK BY ANANYA

Posted: 30 Sep 2021 10:10 AM PDT

Next Page Home