കഥകളുടെ സുൽത്താനെ അടുത്തറിഞ്ഞ് കാഞ്ഞിരപ്പൊയിലിലെ കുരുന്നുകൾ


               കേവലമായ ചടങ്ങുകൾക്കപ്പുറം ദിനാചരണങ്ങൾ അർഥപൂർണമായ ക്ലാസ്സ് റും പ്രവർത്തനങ്ങളായി മാറുകയാണ് കാഞ്ഞിരപ്പൊയിൽ ഗവ:യു.പി.സ്കൂളിൽ.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനാചരണത്തിന്റെ ഭാഗമായിവിദ്യാലയത്തിൽ സംഘടിപ്പിച്ച പരിപാടികൾ തന്നെ ഇതിന്റെ തെളിവ്.ജൂലായ് 5നു സ്കുൾ അസംബ്ലിയിൽ ബഷീർ അനുസ്മരണത്തോടെ ആരംഭിച്ച പരിപാടികൾ സമാപിച്ചത് പത്താം തീയ്യതി അസംബ്ലിയിൽ നടന്ന പതിപ്പുകളുടെ പ്രകാശനത്തോടെയാണ്..ഇതിനിടയിൽ ബഷീർ സമരണകളുണർത്തുന്ന ചാരുകസേരയ്കരികിൽ ഒരുക്കിയ ബഷീർ ക്യ്യ് തികളുടെ പ്രദർശനം കാണാനും,വായിക്കാനുമുള്ള അവസരം കുട്ടികൾക്കു ലഭിച്ചു.വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ സപ്ലിമെന്റുകളിൽ വന്ന ബഷീർ വിശേഷങ്ങൾ ക്ലാസ്സുമുറികളിൽ ചർച്ച ചെയ്തു..അനുസ്മരണപ്രസംഗങ്ങൾ,പു
സ്തകാസ്വാദനം തുടങ്ങിയ പ്രവർത്തനങ്ങളുംക്ലാസ്സുകളിൽ നടന്നു..ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഇടവേളകളും,അവധിദിനങ്ങളും പ്രയോജനപ്പെടുത്തി ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ രൂപപ്പെട്ട പതിപ്പുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു.കാസർഗോഡ് ഡയറ്റിൽ നിന്നും പരിശീലനത്തിനായി എത്തിയ അധ്യാപക വിദ്യാർഥികളാണ് പതിപ്പുകൾ പ്രകാശനം ചെയ്തത്.പ്രകാശനത്തിനു മുന്നോടിയായി സംഘടിപ്പിച്ച ‘റേഡിയോക്വിസ്‘ വേറിട്ട അനുഭവമായി.സ്കൂളിലെ റേഡിയോ നിലയത്തിൽ നിന്നും ക്വിസ്മാസ്റ്റർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തങ്ങളുടെ ക്ലാസ്സുമുറികളിൽ ഇരുന്നുകോണ്ട് കുട്ടികൾ തത്സമയം ഉത്തരം എഴുതുകയായിരുന്നു.അധ്യാപകരും,അധ്യാപക വിദ്യാർഥികളും തത്സമയം തന്നെ ൻസ്കോറുകൾ രേഘപ്പെടുത്തുകയും,അസൻബ്ലിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ഒരാഴ്ചക്കാലം നടത്തിയ പരിപാടികളിലൂടെ കതകളുടെ സുൽഥാനെ അടുത്തറിയാൻ കുട്റ്റികൾക്കു കഴിഞ്ഞു എന്നത്തിന്റെ തെളിവുകൂടിയായി ക്വിസ് മത്സരത്തിലെ ഓരൊരുത്തരുടെയും മികച്ച പ്രകടനം...
 



 
Previous Page Next Page Home