കക്കാട്ട്

കക്കാട്ട്


ബില്‍ഡിങ്ങ് ഉത്ഘാടനം

Posted: 24 Sep 2018 10:37 AM PDT


ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി(CSR) ഫണ്ട് വഴി കക്കാട്ട് സ്കൂളിന് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ADM ശ്രീ ദേവിദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി വി ഗോവര്‍ദ്ധനന്‍ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രുഗ്മിണി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള, മുന്‍ പ്രിന്‍സിപ്പല്‍ എം കെ രാജശേഖരന്‍, എസ് എം സി ചെയ്ര്‍മാന്‍ വി പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എന്ചിനീയര്‍ ശ്രീമതി രമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച് എ എല്‍ പ്രതിനിധികളായ ശ്രീ ജി വി സി രാജു, ശ്രീ അശ്വിന്‍ ജോര്‍ജ്ജ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. സറ്റാഫ് സെക്രട്ടറി പി എസ് അനില്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.


Previous Page Next Page Home