ക്ലാസ്സ് മുറികളിൽ ഇനി ഗണിത ലാബും

 

കൊടക്കാട് ഗവ: വെൽഫെയർ യു പി.സ്കൂൾ സി.ആർ സി യുടെ നേതൃത്വത്തിൽ സർവശിക്ഷ അഭിയാൻ സംഘടിപ്പിച്ച ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല പാടിക്കീൽ ഗവ.യു.പി.സ്കൂളിൽ ചെറുവത്തൂർ ബി.പി.ഒ    കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.സി.ആർ.സി ഹെഡ്   കെ.ടി.വി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപകൻ വി.ദാമോദരൻ സ്വാഗതവും കെ.അജിത ടീച്ചർ നന്ദിയും പറഞ്ഞു.
       ക്ലാസ്സ് തല ഗണിത ലാബ്‌ ഒരുക്കി പ്രൈമറി ക്ലാസ്സുകളിലെ ഗണിതപഠനം ആസ്വാദ്യകരമായി മാറ്റുന്നതിന്റെ മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്.സി.ആർ.സി പരിധിയിലുള്ള ഗവ.യു.പി.സ്കൂൾ പാടിക്കീൽ, ഗവ. വെൽഫെയർ യു.പി.സ്കൂൾ കൊടക്കാട്, എ.യു.പി.എസ് ഓലാട്ട്, എൽ.പി. എസ് പൊള്ളപ്പൊയിൽ എന്നീ വിദ്യാലയങ്ങളിൽ നിന്നായി അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ 30 പേർ പങ്കെടുത്ത ശില്പശാലയിൽ രൂപം കൊണ്ട വൈവിധ്യമാർന്ന 19 തരം പഠനോപകരണങ്ങളുടെ കിറ്റ് ഓരോ വിദ്യാലയത്തിനും നൽകി. പരിശീലനം കിട്ടിയവരുടെ നേതൃത്വത്തിൽ അതത് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സുകളിലും അടുത്ത അധ്യയന വർഷാരംഭത്തോടെ ഗണിത ലാബ് ഒരുക്കി ഗണിത വിജയം പദ്ധതി നടപ്പിലാക്കും.   ബി.ആർ.സി.ട്രെയിനർ മാരായ പി.സ്നേഹലത, സി.വി. ലേഖ, സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്യാമപ്രസാദ്, ഉഷ, രാധ, സജ്ന എന്നിവർ ശില്പശാലയ്‌ക്ക് നേതൃത്വം നൽകി.

 

Previous Page Next Page Home