RAJAHS NILESHWAR

RAJAHS NILESHWAR


STEP MOTIVATION CLASS

Posted: 26 Nov 2014 11:38 PM PST
Udayanagar High School

Udayanagar High School


പഠനയാത്ര

Posted: 27 Nov 2014 12:24 AM PST


ഉദയനഗര്‍ ഹൈസ്ക്കൂളിലെ ഈ വര്‍ഷത്തെ 10-ാം തരത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനയാത്ര 21/14/2014 വെള്ളിയാഴ്ച്ച രാത്രി 8 മ​ണിക്ക് ആരംഭിച്ചു.രണ്ടു ദിവസത്തെ യാത്രയില്‍ മൈസൂരിലെ വിവിധ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. അവയില്‍ പ്രധാനമായും മൈസൂരിലെ മൃഗശാല,സെന്റ് ഫിലോമിനാസ് മൈസൂര്‍ കൊട്ടാരം,വൃന്ദാവനം,ചാമുണ്ഡി ഹില്‍,ടിപ്പുസുല്‍ത്താന്റെ കോട്ട,കബറിടം,വാട്ടര്‍ ജയില്‍ അമ്യൂസ് മെന്റ് പാര്‍ക്ക് തുടങ്ങിയവ സന്ദര്‍ശിച്ചു.
വൃന്ദാവനത്തിലെ musical fountain ,മൃഗശാലയിലെ കാഴ്ച്ചയും കുട്ടികള്‍ക്ക് ഹൃദ്യമായ ഒരനുഭവമായിരുന്നു.വിദ്യാര്‍ത്ഥികളും സ്റ്റാഫ് പ്രതിനിധികളായി 6 പേരും സംഘത്തിലുണ്ടായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു
കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിയില്‍ 

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


U-DISE 2014-15

Posted: 26 Nov 2014 03:03 AM PST

FOCUS 2015 @ GLPS CHALINGAL ON 23/11/2014

Posted: 26 Nov 2014 02:33 AM PST                        FOCUS 2015 @ GLPS CHALINGAL ON 23/11/2014CHITTARIKKAL 12407

CHITTARIKKAL 12407


FOCUS 2015-SCHOOL DEVELOPMENT SEMINAR

Posted: 25 Nov 2014 11:44 PM PSTG.H.S.S. ADOOR

G.H.S.S. ADOOR


റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിഞ്ഞ് അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് '

Posted: 26 Nov 2014 06:14 AM PST

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനങ്ങളും, പച്ചപ്പുല്‍മേടുകളും കൊണ്ട് സമ്പന്നമായ പനത്തടി പഞ്ചായത്തിലെ റാണിപുരം, പ്രകൃതിഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. കര്‍ണ്ണാടകയിലെ ടൂറിസം കേന്ദ്രങ്ങളായ കുടക്, മടിക്കേരി, തലക്കാവേരി എന്നീ പ്രദേശങ്ങളോട് തൊട്ട്കിടക്കുന്ന പ്രദേശമാണ് 'കേരളത്തിന്റെ ഊട്ടി 'എന്നറിയപ്പെടുന്ന റാണിപുരം. മാടത്തുമലഎന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളില്‍ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തില്‍ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാര്‍ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓര്‍മ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കാഞ്ഞങ്ങാടിന് 48 കിലോമീറ്റര്‍ കിഴക്കായി പാണത്തൂര്‍
ജൈവവൈവിധ്യത്തെക്കറിച്ച് കോഴിക്കോട് വനവിജ്ഞാന
കേന്ദ്രത്തിലെ പ്രഭാകരന്‍ ക്ലാസെടുക്കുന്നു

റോഡ് പാനത്തടിയില്‍ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റര്‍ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം. രണ്ട് മലകയറ്റ പാതകള്‍ ഇടതൂര്‍ന്ന നിത്യഹരിത വനങ്ങള്‍ക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയില്‍ ഇടയ്‌ക്കിടക്കായി മലചെത്തിയ പടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളില്‍ എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. വിവിധ ഇനത്തില്‍പ്പെട്ട ഇരുന്നോറോളം പക്ഷികളും ഉഗ്രവിഷ പാമ്പുകളായ രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയവയും ഇവിടെ ധാരാളമായി കണ്ടുവരുന്നു. ഒപ്പം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ് പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന റാണിപുരം. പക്ഷി നിരീക്ഷണത്തിനും സാഹസിക യാത്രകള്‍ക്കുമായി നിരവധി ആളുകളാണ് ഇവിടേക്കെത്തുന്നത്. ഒക്ടോബര്‍
മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിനും സാഹസിക - വിനോദ സഞ്ചാരികള്‍ക്കും അനുയോജ്യമായ സമയം. വേനല്‍ക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും കൊണ്ട് അനുഗ്രഹിതമായ ഇവിടം. അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും ഔഷധസസ്യങ്ങളെയും കുറിച്ച്‌ പഠനം നടത്തുവാനും ഇവിടെ ആളുകളെത്തുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പ് റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക്
ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് റേഞ്ച് ഓഫീസര്‍ ഡെല്‍റ്റോ എല്‍. മറോക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ വിനു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍, കോഴിക്കോട് വനവിജ്ഞാനകേന്ദ്രത്തില്‍ നിന്നുള്ള പ്രഭാകരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, എസ്.എസ്. രാഗേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത, കേഡറ്റുകളായ ജെ. ചൈതന്യ, പി. മെഹറൂഫ്, അബൂബക്കര്‍ സിദ്ദീഖ്, അബ്‌ദുല്‍ ബഷീര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.. .ഗംഗാധരന്‍ സ്വാഗതവും എ.സി.പി.. പി.ശാരദ നന്ദിയും പറഞ്ഞു.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 26 Nov 2014 08:13 AM PST

Second Place in Vidyaa Ramgam Kalaa Saahithya Vedi Folk Song Singing competition for Teachers, Held at GVHSS Iriyanni on 25/11/2014


Congrats...

KASARAGOD AEO

KASARAGOD AEO


Sixth Working day Statement_SAMPOORNA

Posted: 09 Jul 2014 10:29 AM PDT

Sixth Working day Statement ശേഖരിക്കുന്നതിനു വേണ്ടി  IT@School തയ്യാറാക്കിയിട്ടുള്ള Sixth Working day Statement സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്​​വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
 വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്
വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്  
6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise 
 print എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ്  എടുക്കാവുന്നതാണ്.     
കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.
Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
UID പുതുതായി രേഖപ്പെടുത്തേണ്ടവര്‍ Sampoornaയിലാണ് enter ചെയ്യേണ്ടത്. EID മാത്രം ഉള്ളവര്‍ Enter EID ലിങ്ക് ക്ലിക്ക് ചെയ്ത് enter ചെയ്യാവുന്നതാണ്.

ChittarikkalAEO

ChittarikkalAEO


Posted: 26 Nov 2014 07:52 AM PST

Previous Page Next Page Home