brc Kasaragod: BRC LEVEL SEMMINAR PRESENTATION ON SCIENCE @ BRC K...

brc Kasaragod: BRC LEVEL SEMMINAR PRESENTATION ON SCIENCE @ BRC K...

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: IEDC MEDICAL CAMP (2014-15)

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com: IEDC MEDICAL CAMP (2014-15):            എസ് . എസ് . എ . കാസര്‍ഗോഡ്         ബി . ആര്‍ . സി . ബേക്കല്‍                ഐ . ഇ . ഡി . സി . മെ...

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു നെറ്റുവര്‍ക്കിനു കീഴിലേക്ക്

ജില്ലയിലെ വിവിധ വിദ്യാലയങ്ങളെയും വിദ്യാഭ്യാസ ഓഫീസുകളെയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന നൂതനപദ്ധതിയായ ബ്ലെന്റിന് തുടക്കമായി.
വിദ്യാഭ്യാസവകുപ്പിന്റെയും ഐ ടി @ സ്കൂളിന്റെയും സഹകരണത്തോടെ ഡയറ്റാണ് പരിപാടി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായ അധ്യാപകപരിശീലനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. രണ്ടുദിവസത്തെ ആദ്യഘട്ട പരിശീലനത്തോടെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും സ്വന്തം വിദ്യാഭ്യാസബ്ലോഗുകള്‍ നിലവില്‍ വരും. തുടര്‍ന്നു നടക്കുന്ന രണ്ടുദിവസത്തെ രണ്ടാംഘട്ട പരിശീലനത്തോടെ മുഴുവന്‍ സ്കുൂള്‍ ബ്ലോഗുകളെയും വിവിധ വിദ്യാഭ്യാസ ഓഫീസുകളുമായും ബന്ധിപ്പിക്കും. ഈ ആവശ്യത്തിലേക്ക് ജില്ലയിലെ എ ഇ ഒ, ബി പി ഒ, ഡി ഇ ഒ, ഐ ടി @ സ്കൂള്‍, ഡി ഡി ഇ, ഡയറ്റ്, ഡി പി ഒ, ആര്‍ എം എസ് എ ഓഫീസുകള്‍ക്കും ഔദ്യോഗിക ബ്ലോഗുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഓഫീസുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ ബ്ലോഗ് വഴി നല്‍കാനും തിരിച്ച് സ്കൂളുകള്‍ക്ക് അവയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരുമായും അപ്പപ്പോള്‍ പങ്കുവെക്കാനും സാധിക്കും. 
അധ്യാപക പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഐ ടി @ സ്കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ സി രാഘവന്‍ നിര്‍ഹിച്ചു. ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായിരുന്നു. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷനായിരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും പി ഭാസ്കരന്‍ നന്ദിയും പറഞ്ഞു
പരിശിലനത്തിന്റെ രണ്ടാം ഘട്ടം ആഗസ്റ്റ് 1, 2 നും 22,23  നും നടക്കും.



Previous Page Next Page Home