കക്കാട്ട്

കക്കാട്ട്


പള്ളം

Posted: 09 Jul 2015 11:52 AM PDT

             സ്കൂളിന് പടിഞ്ഞാറായി ഒരു പള്ളം ഉണ്ട്. ശബ്ദതാരാവലിയില്‍ ''പള്ളം''എന്ന വാക്കുണ്ട്.(പള്ളം എന്നപേര് ഒറ്റയ്ക്കും അല്ലാതെയുംപലേടത്തും ഉണ്ട്.ഒരു നമ്പൂതിരിഇല്ലത്തിന്‍റെ പേരുകൂടിയാണ്പള്ളം )
താഴ്ച, കുഴി- ഈ അര്‍ത്ഥങ്ങള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ, ''പാറക്കുളം'' എന്നതിന്‍റെ ചുരുങ്ങിയ രൂപം എന്ന നിലയിലും ''പള്ളം''എന്നതിനെ കാണാം.

കക്കാട്ട് സ്കൂളിലെ പള്ളം വിശാലമാണ്. പരന്ന ചെങ്കല്‍പാറയില്‍ ഒരിടത്തുമാത്രം എന്തുകൊണ്ടാണ് വെള്ള൦ തങ്ങിനില്‍ക്കുന്നത് എന്നറിയില്ല.നാട്ടുകാര്‍ താല്പ്പര്യത്തോടെയാണ്പള്ളത്തെ നോക്കിക്കാണുന്നത്.

സ്കൂള്‍ പി ടി എ പള്ളം ബങ്കളംനാടിന്‍റെ ജലസംഭരണിയായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ സഹായം നേടി.പള്ളത്തിന്‍റെ സ്വാഭാവികപ്രകൃതത്തിനു ഒട്ടും ഹാനി തട്ടാതെയാണ് സംരക്ഷണപ്രവര്‍ത്തനം നടന്നത്. ഇനി സ്കൂള്‍ കെട്ടിടങ്ങളില്‍നിന്നുള്ള മഴവെള്ളം പൈപ്പു വഴി പള്ളത്തിലെത്തും.ഇത് പള്ളത്തിലെ  ജലശേഖരത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കും. മീന്‍ വളര്‍ത്താനും ആലോചനയുണ്ട്. സ്കൂള്‍കേമ്പസിന്‍റെ പ്രകൃതിലാവണ്യത്തിന്‍റെ മാറ്റുകൂട്ടുന്ന ഒന്നുമായിരിക്കും നിറഞ്ഞ പള്ളം.

  നെയ്തല്‍.ഡ്രോസീറ,നെപ്പന്തസ് തുടങ്ങിയ അപൂര്‍വ്വസസ്യങ്ങള്‍  പള്ളത്തില്‍ ഉണ്ട്. സ്കൂളിലെ ജീവശാസ്ത്രപഠനത്തെയും ഊര്‍ജജസ്വലമാക്കും പുതിയ വികസനപ്രവര്‍ത്തനം എന്നര്‍ത്ഥം.

പള്ളത്തിന്‍റെ വടക്കുപടിഞ്ഞാറേ മൂലയില്‍ ശൌര്യത്തോടെ കുതിക്കുന്ന ആണ്‍പുലിയുടെ ചിത്രം ഉണ്ട്---കല്ലുളി കൊണ്ട് കൊത്തിയത്.ബങ്കളം പ്രദേശത്തെ പ്രാചീന ആവാസചരിത്രത്തിന്‍റെ കലാത്മകമായ തെളിവാണ് പാറപ്രതലത്തിലെ ഈ ചിത്രം. കാസര്‍ഗോടുജില്ലയില്‍ മറ്റെവിടെനിന്നും പാറപ്പുറത്തെ പ്രാചീനപുലിച്ചിത്രം കണ്ടെത്തുകയുണ്ടായിട്ടില്ലെന്നു ചരിത്രഗവേഷകനും സംസ്കാരവിമര്‍ശകനുമായ പ്രൊഫ. (ഡോ. ) ടി.പവിത്രന്‍ പറയുന്നു.

''S E P T''പ്രതിനിധിസംഘത്തിന്‍റെ വരവ്

Posted: 09 Jul 2015 07:43 AM PDT

  
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ-SEPT-ന്‍റെ പ്രതിനിധികള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂളില്‍ ഒരു ഫുട്ബോള്‍ പരിശീലനസംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. 

SEPT-ന്‍റെ  പ്രഖ്യാപിത തത്ത്വം ഇതാണ്:::::

Sports & Education Promotion Trust (SEPT) was established in 2004 to promote sport in India through early age induction and training of children through grass root level programmes.
Based out of the City of Calicut in the football loving Indian state of Kerala, it was but natural that SEPT chose to concentrate on the game of Football. SEPT has since set up and manages 51 'Football Nurseries' spread across thirteen districts of Kerala State.
With the strong belief that talent goes untapped in areas where sporting facilities are inadequate and the thirst to perform in a bridled environment is paramount, SEPT has taken the road less travelled and have opened a majority of its centers in rural, sub urban and coastal areas, and have also opened a centre in a tribal belt.

മരങ്ങള്‍ക്ക് പേര്

Posted: 09 Jul 2015 07:52 AM PDT

സ്കൂള്‍ വളപ്പില്‍ പലതരം മരങ്ങള്‍ ഉണ്ട്. എല്ലാറ്റിനും  പേരെഴുതിയ തകരപ്പലകകള്‍ തൂക്കുന്ന പണി തുടങ്ങിയിട്ടുണ്ട്.
*മലയാളപ്പേര് മേലേ.
**തൊട്ടുതാഴെ സംസ്‌കൃതനാമം.
***പിന്നീട് ഇംഗ്ലീഷിലെ സാധാരണപ്പേര്.
****ഏറ്റവും താഴെയായി ശാസ്ത്രനാമം-

(  ഡോ.ടി ആര്‍ ജയകുമാരിയും ആര്‍. വിനോദുകുമാറും ചേര്‍ന്നെഴുതിയ ''കേരളത്തിലെ വൃക്ഷങ്ങള്‍''സഹായഗ്രന്ഥമായി. ഡോ.ഇ. ഉണ്ണികൃഷ്ണനുമായി നടത്തിയ ഫോണ്‍വര്‍ത്തമാനവും സഹായിച്ചു. ശ്യാമ ശശിയാണ്ബോഡുകള്‍ എഴുതിത്തയ്യാറാക്കിയത് )


പെണ്മ

പെണ്മ


വിദ്യാരംഗം -വായനവാരമത്സരങ്ങള്‍

Posted: 08 Jul 2015 10:15 PM PDT

          കുട്ടികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന്നായി രൂപം കൊണ്ടതാണ് വിദ്യാരംഗം.ഈ വര്‍ഷത്തെ വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലും വിവിധ പരിപാടികളിലൂടെ കുട്ടികളുടെ കഴിവുകളെ കണ്ടെത്തുന്നതിന്നും അവ പ്രോത്സാഹിപ്പിക്കുന്നതിന്നുമുള്ള പരിപാടികള്‍ ആസൂത്രണംചെയ്തിട്ടുണ്ട് .അതിന്റ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികള്‍ നടത്തുകയും ചെയ്തുതരത്തില്‍ എട്ടാം തരം കുട്ടികള്‍ക്ക് വേണ്ടി വായനമത്സരവും ഒമ്പതാം തരം കുട്ടികളുടെ വായനക്കുറിപ്പ്
അവതരണവും പത്താം തരക്കാര്‍ക്കായി സാഹിത്യ ക്വിസ്സും സംഘടിപ്പിച്ചു.
ചില മത്സരങ്ങളുടെ ചിത്രങ്ങളിലൂടെ..........

അഭിനന്ദനങ്ങള്‍ ..........സ്നേഹാശംസകള്‍

Posted: 08 Jul 2015 10:37 PM PDT


ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ സീനിയര്‍ അസിസ്റ്റന്റും ഇപ്പോള്‍ ഫെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിക്കുകയും ചെയ്യുന്ന ശ്രീ.സുരേഷ് കുമാര്‍ സാറിന് ഹെഡ്മാസ്റ്റര്‍ തസ്തികയിലേക്ക് പ്രമോഷന്‍ ലഭിച്ചതില്‍ സ്റ്റാഫ് ആശംകള്‍ നേര്‍ന്നു.സ്ക്കൂളിലെ ജീവശാസ്ത്രം അധ്യാപകനാണ് സുരേഷ് സാര്‍.കാസര്‍ഗോഡ് ജില്ലയിലെ തങ്കമണി വാര ജിഎച്ച്എച്ച്എസ്സ് സ്ക്കൂളിലേക്കാണ് ഇദ്ദഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചിരിക്കുന്നത്.മികച്ച അധ്യാപകനും സംഘാടകനും നല്ല സഹൃദയനും സഹപ്രവര്‍ത്തകരുടെ അടുത്ത സുഹൃത്തുമായ ശ്രീ സുരേഷ് സാറിന്റെ സ്ഥാനക്കയറ്റത്തില്‍ ​എല്ലാ സഹപ്രവര്‍ത്തകരും അഭിനന്ദനം നേര്‍ന്നു.
ആശംസകള്‍.........അഭനന്ദനങ്ങള്‍........ആശംസകള്‍..........അഭിനന്ദനങ്ങള്‍......ആശംസകള്‍......

അരങ്ങ്

അരങ്ങ്


യൂനിഫോം വിതരണം

Posted: 09 Jul 2015 04:17 AM PDT

സ്കൂള്‍ യൂനിഫോം വിതരണം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി. പത്മിനി അവര്‍കള്‍ നിര്‍വ്വഹിക്കുന്നു

hosdurg12069

hosdurg12069


Posted: 09 Jul 2015 07:22 AM PDT

ജുണ്‍ -5 ലോക പരിസ്ഥിതി ദിനംPosted: 09 Jul 2015 07:32 AM PDT

പ്രവേശനോത്സവം 2015
2015-16 അദ്ധ്യയനവര്‍ഷത്തെസ്കൂള്‍ പ്രവേശനോത്സവം 01/ 06/2015 ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്
വളരെ വിപുലമായി തന്നെ നടന്നു.മരക്കാപ്പ്കടപ്പുറം ബസ്റ്റോപ്പില്‍ നിന്ന് പുതിയ കുട്ടികളെ ആനയിച്ചുകൊണ്ട് ഘോഷയാത്ര സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന അസംബ്ലിയില്‍ പുതുതിയി സ്കൂളിലേക്കി വന്ന കുട്ടികളെ ഔദ്ദ്യോഗികമായി സ്കൂളിലേക്ക് സ്വാഗതം ചെയ്തു.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് സൗജന്യമായി പഠനസാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തു.അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ഘോഷയാത്ര  സ്കൂളിലെ കുട്ടികള്‍ക്ക് പുതിയ ഒരു അനുഭവമായി.
  വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ പ്രദീപന്‍ മരക്കാപ്പ് ഉത്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ എന്‍ കെ ബാബുരാജ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി.പി ടി എ പ്രതിനിധീകരിച്ച് ശ്രീ എം രഘു ,
ശ്രീ മുസ്തഫ എന്നിവര്‍  സംസാരിച്ചു.ശ്രീ രാജീവന്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്  
ശ്രീമതി സരോജിനി ടീച്ചര്‍ എന്നിവര്‍  സംസാരിച്ചു.

Posted: 09 Jul 2015 07:41 AM PDT

SSLC-തുടര്‍ച്ചയായ നാലാം വര്‍ഷവും 100 ശതമാനം വിജയം

Previous Page Next Page Home