പാറക്കുളം സംരക്ഷിക്കാന്‍...

 കാഞ്ഞിരപോയില്‍ സ്കൂള്‍
പഠനവും , വിലയിരുത്തലും ......

ക്ലാസ്സ്‌ ഒന്ന്... യുണിറ്റ്...പുള്ളിയുടുപ്പ്......

കുട്ടികള്‍ പുള്ളിയുടുപ്പ് വരച്ചു നിറം നല്‍കിയശേഷം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു...ഏറ്റവും നല്ല ചിത്രം ഏതാണെന്ന് ടീച്ചര്‍ ചോതിച്ചു. 8 പേര്‍ക്ക് ആദിത്യന്റെ ചിത്രവും 7 പേര്‍ക്ക് സ്റെഫി യുടെ ചിത്രവും 6 പേര്‍ക്ക് സിറിയക് ന്റെ ചിത്രവും ഇഷ്ടപ്പെട്ടു. എന്തുകൊണ്ട് ഇഷ്ടമായി. കുട്ടികളുടെ പ്രതികരണം ടീച്ചറെ അത്ഭുതപെടുത്തി. വലിയ ചിത്രം , പുള്ളികള്‍ ഉള്ളത്കൊണ്ട് , നല്ല രസം , നല്ല കളറു , ശരിക്കും ഉടുപ്പ് പോലെ ഇങ്ങനെ എത്ര എത്ര കാര്യങ്ങളാണ് അവര്‍ പറഞ്ഞത്. സ്വന്തം ഉല്‍പന്നങ്ങളെ വിലയിരുത്തി സംസാരിക്കാന്‍ കഴിയുന്നതിലുടെ അവരുടെ പഠനം മെച്ചപ്പെടും. അതിനനുസരിച്ച് ആയിരിക്കണം ആസൂത്രണവും. ചെന്നെടുക്കം A.L.P സ്കൂളിലെ സാലി ടീച്ചര്‍ തന്റെ തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുകയാണ്...


പൂമ്പാറ്റ....

അമ്മയ്ക്കും അദ്യാപികയ്കും ഇടയിലെ മെസ്സഞ്ചര്‍

പഠന പുരോഗതി അറിയാന്‍ , അറിയിക്കാന്‍ ....
പഠന പിന്തുണയുടെ വിവര വിനിമയം ....
ദിനാചരണം ഒന്നാം തരത്തില്‍ ......
വായനയ്ക്ക് നല്‍കേണ്ടുന്ന പുസ്തകമേതെല്ലാം....
വിലയിരുത്തല്‍ രേഖ....

Workshop on DISE DCF through EDUSAT

        

As you are aware that it is decided to organize Two half day Workshops on DISE DCF 2010-11 through EDUSAT on September 21st, 2010 (starting 10 AM in Hindi) and September 27th, 2010 (starting 10 AM in English). You can watch the programme at DD: Gyan Darshan or on internet at       

http://www.ignouonline.ac.in/broadcast/

 


റിന്‍ടു ആണ് താരം....



ഇവള്‍ റിന്ടു .പലപ്പോഴും ക്ലാസ്സില്‍ അവസരം നിഷേധിക്കപ്പെട്ടവള്‍. അവസരം കിട്ടുമ്പോഴൊക്കെ അവള്‍ ആളിക്കത്തിയിട്ടുണ്ട്. ഓര്‍ക്കുന്നുണ്ടോ .കഴിഞ്ഞ ദിവസം  റിന്ടുവിനെകുറിച്ച് കുഞ്ഞോളങ്ങള്‍  പരാമര്‍ശിച്ചിരുന്നു.രണ്ടാം ക്ലാസ് .ഒരുമിച്ചു നിന്നാല്‍ എന്ന പാഠം . പിറന്നാള്‍ കലണ്ടര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനം .എല്ലാവരും അവരവരുടെ പിറന്നാള്‍ മാസം തീയ്യതി കണ്ടെത്തി .ഇനി ഈ  വര്‍ഷത്തെ പിറന്നാള്‍ ദിവസം കണ്ടെത്തണം .ഗ്രൂപ്പില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ടെത്തി .കൂട്ടുകാരും പരിശോധിച്ച് ശരിയെന്നുരപ്പ് വരുത്തി
''എന്റെ പിറന്നാള്‍ കാണുന്നില്ല '' രിന്റുവിനു സങ്കടമായി . അവള്‍ വീണ്ടും വീണ്ടും പരിശോധിച്ചു. കൂട്ടുകാരും കൂടെ കൂടി. ഇല്ല അവര്‍ ഉറപ്പിച്ചു.പ്രശ്നം ടീച്ചറുടെ അടുത്തെത്തി. കുട്ടികളുടെ പിറന്നാള്‍ തീയ്യതി ടീച്ചര്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടായിരുന്നു.ടീച്ചര്‍ അവര്‍ക്ക് മുന്‍ വര്‍ഷത്തെ  കലണ്ടറുകളും കൊടുത്തു .ഒടുവില്‍ ഗ്രൂപ്പ് കണ്ടെത്തി.രിന്റുവിനു പിറന്നാള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ."നിനക്ക് നല്ല ലാഭമാ .സ്കൂളില്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പിറന്നാള്‍ പുസ്തകം കൊടുത്താല്‍ മതിയല്ലോ" കൂട്ടുകാരുടെ കമെന്റ്.     
   പരസ്പര വിലയിരുത്തല്‍ ഗ്രൂപ്പ് വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍ ക്ലാസ്  മുറിയില്‍ 
പഠന മികവിന്റെ വഴിയില്‍  ......

കുട്ടിയെ  പഠന മികവിലേക്ക് നയിക്കാന്‍ നിരന്തര വിലയിരുത്തലിനു കഴിയും . അധ്യാപക സമൂഹം വളരെ ഗൌരവത്തോടു കൂടിയാണ് നിരന്തര വിലയിരുത്തലിനെ സമീപിക്കുന്നത്.സപ്തംബര്‍  നാലാം തീയ്യതി നടന്നപരിശീലനത്തിലൂടെ  നേടിയ അനുഭവങ്ങളുടെ കരുത്തുമായി അവര്‍ ക്ലാസ്സുകളിലേക്ക് കയറി ചെല്ലുകയാണ് .എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികലാക്കി മാറ്റുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ട്.....

കടപ്പാട്  : ബി . ആര്‍. സി ചിറ്റാരിക്കല്‍
മണല്‍ത്തടം 

എ ല്‍ പി സ്കൂള്‍ വലിയപറമ്പ യിലെ ഒന്നാം ക്ലാസ്സിലെ ഈ വര്‍ഷത്തെ മണല്‍ത്തടത്തിലെ ( SAND TRAY ) പ്രവര്‍ത്തനങ്ങള്‍ . യുണിറ്റ് 3 തൈ പത്തു വെച്ചാല്‍.......ടീച്ചറുടെ പേര് റീന. സി. വി 

( വിവരങ്ങള്‍ : മഹേഷ്‌ , ചെറുവത്തൂര്‍ ) 

ipNnXz¯n hn«p hogvNbnÃm¯ hnZymebkwkvImcw...

കലാ രൂപങ്ങള്‍ ക്ലാസ്സ്മുറിയില്‍.....

ALPS കാരിയില്‍ , STD IV , UNIT : പുറപ്പാട് 

( വിവരങ്ങള്‍ : മഹേഷ്‌ , ചെറുവത്തൂര്‍ )

സഞ്ചരിക്കുന്ന പരിസ്ഥിതി മാസിക...


          ചെറുവത്തൂര്‍ പി.ഇ.സി. യുടെ ഈ വര്‍ഷത്തെ തനതു പരിപാടിയാണ്‌ സഞ്ചരിക്കുന്ന പരിസ്ഥിതി മാസിക.                       "   ഇലകള്‍ എന്തെ  ആടാത്തേ...? " എന്നു പേരിട്ട ഈ മാസിക ഒരു വിദ്യാലയത്തിനു 10 ദിവസം ലഭിക്കും. തങ്ങളുടെ കവിത, കഥകള്‍ , പോസ്റ്റര്‍.... മറ്റു വ്യവഹാര  രൂപങ്ങള്‍  ഇതിലെഴുതി മാസിക അടുത്ത വിദ്യാലയത്തിനു കൈമാറും. മാസിക ഇപ്പോള്‍ പഞ്ചായത്തിലെ നാലാമത്തെ വിദ്യാലയത്തിലെത്തി. പങ്കു വെക്കലിന്റെ വലിയ സാധ്യത തുറന്നിടാന്‍ ഇലകള്‍ എന്തെ ആടാത്തേ  എന്ന  മാസികക്ക് കഴിയുന്നുണ്ട്. 

ചെമ്പരത്തിയിലെ വൈവിദ്യം





( വിവരങ്ങള്‍  : മഹേഷ്‌ ചെറുവത്തൂര്‍ )

 പൂരം....

കുരുന്നുകളുടെ വസന്തോത്സവം


ഒന്നാം ക്ലാസ്സിനും സഹ പഠന ക്യാമ്പ്‌
രസകരമായ പഠനം , അനുഭവം
ക്യാമ്പില്‍ പ്രവര്‍ത്തന പുസ്തകം
ക്ലാസ്സ്‌ CORNER ല്‍ പ്രവര്‍ത്തനങ്ങള്‍ 
( മുത്തശ്ശികഥ , ടാക്കിസ് , പാവ നാടകം , കളിവീട് , ചിത്രശ്ശാല , പാവക്കുട്ടി , ഓലപ്പീപ്പി , പാര്‍ക്ക്‌ )
അസ്സെസ്സ്മെന്റ്റ് വര്‍ക്ക്‌ ഷീറ്റുകള്‍ ക്യാമ്പിലുടെ...
സഹപടനത്തിന്റെ മികവുള്ള അനുഭവം.




ക്ലാസ്സ്‌ പി. ടി. എ
 
കുട്ടികളുടെ ഒരു മാസത്തെ പഠനത്തിന്റെ തെളിവുകള്‍ കുട്ടികള്‍ പങ്കിടുന്നു.
ബാലസഭ കഴിവിന്റെ മികവു ബോധ്യപ്പെടുത്താനുള്ള വേദി. 
കുട്ടികളുടെ രചനകളിലെ വളര്‍ച്ച ബോധ്യപ്പെടല്‍. 
കുട്ടിയുടെ പോര്‍ട്ഫോലിയോ പരിശോധിക്കല്‍. 
അധ്യാപകരുടെ ക്ലാസ്സ്‌. 
സംശയാവതരണം - വിശദീകരണം. 
ക്ലാസ്സ്‌ വാര്‍ത്തകള്‍ , പ്രസിദ്ധീകരണം പരിചയപ്പെടല്‍. 
അമ്മമാരുടെ ലൈബ്രറി വിലയിരുത്തല്‍. 
അമ്മമാരുടെ ശില്പശാലകള്‍ ആസൂത്രണം. 
പൊതു വിദ്യാഭ്യാസ മികവിനായുള്ള മറ്റു പ്രവര്‍ത്തനം ആസൂത്രണം. 



    വായിക്കാം ക്ലാസ്സ്‌ പത്രം.......
    സ്കൂള്‍ പത്രങ്ങളും , ക്ലാസ്സ്‌ പത്രങ്ങളും , ക്ലാസ്സ്‌ പ്രസിദ്ധീകരണങ്ങളും
    മാനവ മൈത്രി സന്ദേശമുയര്‍ത്തി നാലിലംകണ്ടത്തില്‍  ഓണവും റംസാനും..... 



    ഇത് നാലിലാംകണ്ടം ഗവര്‍ന്മെന്റ് UP സ്കൂള്‍.. സ്ക്കൂളിനു ചുറ്റുമുള്ള നാലേക്കര്‍ ഭൂമിയില്‍ കാര്‍ഷിക സംസ്കാരത്തിന്റെ പുതു പാഠങ്ങള്‍ തീര്‍ത്തു സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശ്രദ്ധ നേടിയ പൊതു വിദ്യാലയം. കൃഷി പറമ്പിലെ ഓരോ പ്രവര്‍ത്തനവും അറിവ് നിര്‍മ്മാണത്തിന്റെ പുതിയ ഇടങ്ങളായിരുന്നു.പുതു വര്‍ഷത്തിലും പുതുമയാര്‍ന്ന പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കി മാതൃക തീര്‍ക്കുകയാണ് ഈ വിദ്യാലയം. AUGUST 20 ഊര്‍ജ്ജ സംരക്ഷണ ദിനത്തിലാണ് സ്ക്കൂളില്‍ ഈ വര്‍ഷത്തെ ഓണ പരിപാടികള് നടന്നത്.
    പൂവിളി - പൂക്കള്‍ തേടിയുള്ള യാത്ര ഒപ്പം പ്രദേശത്തെ സസ്യ വൈവിദ്യത്തിന്റെ പൊരുളും.
    പൂക്കളം - പൂക്കള്‍ മാത്രമല്ല ജൈവ പ്രബഞ്ഞത്തിന്റെ പരിചേദം
    ഓണക്കോടി - ഊര്‍ജ്ജ സംരക്ഷണ സന്ദേശം ആലേഖനം ചെയ്ത പുത്തനുടുപ്പ്‌ ( ANERT വക)
    പൂക്കളത്തിനു ചുറ്റും മാനവ മൈത്രി സന്ദേശമുയര്‍ത്തി ഒപ്പന , തിരുവാതിര , കോല്‍ക്കളി, മാര്‍ഗംകളി , ദഫ്മുട്ട് , ഉണ്ണി മാവേലികള്‍ കൂട്ടിനു എം എല്‍ എ ,ജനപ്രതിനിധികള്‍ ,രക്ഷിതാക്കള്‍ ,അമ്മമാര്‍. എല്ലാം കഴിഞ്ഞ ശേഷം ഒരു ഘംഭീര ഓണ സദ്യയും. സ്കൂള്‍ തുറന്നു. ഇന്ന്  എല്ലാവര്‍ക്കും നോമ്പ് വ്രതമാണ്. നാല് മണി കഴിഞ്ഞിട്ടും കുട്ടികള്‍ സ്കൂള്‍ വിട്ടു പോയില്ല. വീട്ടില്‍ നിന്ന് ചെയാനുള്ള പ്രവര്‍ത്തനങ്ങളും ചെയ്തു  തീര്‍ത്തു. അപ്പോഴേക്കും അമ്മമാരും , ഉമ്മമാരും നാനാ മതസ്ഥരായ നാട്ടുകാരും സ്കൂളില്‍ എത്തി. ബാങ്ക് വിളി ഉയര്‍ന്നു. എല്ലാവരും കൂടി നോമ്പ് മുറിച്ചു. പിന്നെ ഒന്നിച്ചിരുന്നു സ്നേഹ സന്ദേശങ്ങള്‍ കൈമാറി. 
    റംസാന്‍ കാലത്ത് വിശ്വ മാനവികതയുടെ പുതു പാഠങ്ങള്‍ തീര്‍ക്കുകയാണ് ഇവിടെ........



    ( വിവരങ്ങള്‍ : അനൂപ്‌ , ചിറ്റാരിക്കല്‍ )

    Previous Page Next Page Home