AUPS MULLERIYA

കളിച്ചുകൊണ്ട് പഠിക്കുക. ഹിന്ദി പഠനത്തോടൊപ്പം  കളിയും.
മുള്ളേരിയ  എ യു പി സ്കൂളിലെ  കുട്ടികൾ  ഇടവേളകളിൽ  പേപ്പർ കൊണ്ട്  പല രൂപങ്ങളും വസ്തുക്കളും നിർമ്മിക്കുവാൻ  പഠിക്കുന്നു .കൂടെ നിന്ന് മാർഗ നിർദേശം നൽകുവാൻ ഹിന്ദി ടീച്ചറും .ഹിന്ദിയിൽ  അക്ഷരം പഠിച്ച കുട്ടികൾ വാക്കുകൾ സ്വായത്തമാക്കുമ്പോൾ  അതിന്റെ  രൂപവും തയ്യാറാക്കുന്നു.വായനക്കാർഡുകളോടൊപ്പം  ഇത്തരം  പ്രവർത്തനങ്ങൾ  കുട്ടികളെ  ഉത്സാഹികളും  ഓര്മശക്തിയുള്ളവരുമാക്കുന്നു

AUPS MULLERIYA

അധ്യാപനത്തിന്റെ ഔന്ന്യത്തം തേടി അറിവിന്റെയും  വിനയത്തിന്റെയും മകുടോദാഹരണമായ ബെള്ളൂർ  ഐത്തനടുക്കയിലെ സംസ്‌കൃതാചാര്യനായ  രാജഗോപാല പുണിഞ്ചിത്തായയുടെ       വീട്ടിൽ അധ്യാപകദിനത്തിൽ  എ യു പി സ് മുള്ളേരിയയിലെ സീഡ് കുട്ടികൾ  സന്ദർശനം നടത്തി .നാല് തലമുറകള്ക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഗുരുവര്യനെ  ആദരിക്കാനും വരും തലമുറകൾക്കു ഊർജ്ജം പകരുവാനുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കുവാനുമാണ് സീഡ് കോ ഓർഡിനേറ്റർ  എം സാവിത്രിയുടെ നേതൃത്വത്തിൽ റിപ്പോർട്ടർ അഞ്ജലി ബാബു ,പി ടി എ  പ്രസിഡന്റ് കേശവ മണിയാണി ,പ്രധാന  അധ്യാപകൻ അശോക അരളിത്തായ ,വൈഷ്ണവ് ,ശരത്താകൃഷ്ണ ,വിശാഖ് ,പ്രജ്ഞ ,പ്രജിത,ഉണ്ണികൃഷ്ണൻ ,സുജേഷ് ,പ്രജേത് എന്നിവർ  നവതിയിലെത്തിയ  എഴുത്തുകാരനും വിവർത്തകനും സംസ്കൃത പണ്ഡിതനുമായ മാഷിന്റെ വീട്ടിലെത്തിയത്. 


AUPS MULLERIYA
 
എ യു പി സ്കൂൾ മുള്ളേരിയയിലെ സീഡ് കുട്ടികൾ ഔഷധ സസ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി സസ്യങ്ങളെയും അതിന്റെ ഗുണങ്ങളെയും അത് നിലനിർത്തുന്നതിൽ സമൂഹത്തിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ചും  ബോധവത്കരണം നടത്തുന്നതിനായി മുള്ളേരിയ കാർത്തിക ക്ലിനിക്കിലെ ഡോക്ടർ ശിവകുമാറിന്റെ വീട്ടിലുള്ള ഔഷധ തോട്ടത്തിൽ സന്ദർശനം  നടത്തി.സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചറുടെ നേതൃത്വം നൽകി .ഹെഡ്മാസ്റ്റർ അശോക അരളിത്തായ ,പി ടി എ പ്രസിഡന്റ് കേശവ മണിയാണി , സയൻസ് ക്ലബ്ബിന്റെ ചുമതലയുള്ള പ്രേമ  ടീച്ചർ , മദർ പി ടി എ പ്രസിഡന്റ്  സന്ധ്യ ,റിപ്പോർട്ടർ അഞ്ജലി ബാബു എന്നിവരും 40 കുട്ടികളും പങ്കെടുത്തു .
     കുട്ടികൾ തയ്യാറാക്കിയ ഔഷധ സസ്യ വിവരണ രേഖ
----------------------------------------------------------------------------------
പേര്  
                                                                                   
  (   
ഉപയോഗം)
ഏകനായക -                  പ്രമേഹം .
ചങ്ങലപരണ്ട-      എല്ലു പൊടിഞ്ഞാൽ
ഓരില-            വാദരോഗം
മുത്തൽ             ബുദ്ധിശക്തി
കണിക്കൊന്ന -       ചർമരോഗം
ചിറ്റാമൃത്--                               -എല്ലാവിധ  പനി
കീഴാർനെല്ലി -                      കരൾ സംബന്ധരോഗം (മഞ്ഞപിത്തം )
കറ്റാർവാഴ -                ജൗണ്ടിസ്,സ്കിൻ ,ലിവർ  മുതലായവ
പുളിയരൽ--  ജീർണം
വാദംകൊല്ലി -വാദരോഗം
പനിക്കൂർക്ക -ചുമ ,പനി
ചെറൂള --മൂത്രക്കല്ല്
കടലാടി -മൂത്രതടസ്സം ,മൂക്കുകെട്ടു ,,ജീർണശക്തി
ആവണക്ക് --വാദം ,മുടി വളരുവാൻ
ജലബ്രഹ്മി -ബുദ്ധിശക്തി
താമര --പിത്തരോഗം 
പൂവാംകുരുന്ന്--പനി
കാട്ടുനാരകം -പിത്തരോഗം
ക്കൈയെണ്ണി -മുടി വളരുവാൻ
ചെറു ചീര -- കിഡ്നി രോഗത്തിന്
തൊട്ടാവാടി -രക്തസ്രാവം
ഉറൂക്കി --വാദം
കുറുന്തോട്ടി-----വാദം
മുട്ടമാണിങ്ങ--പിത്തം
മുയൽചെവി--കൃമി രോഗം
തവര---  രക്ത വർധനക്ക്
ഉമ്മത്തിൻകായി--വേദന ,ശ്വാസംമുട്ട് ,ചെപ്പട്ട വീക്കം
കറുക പുല്ല് -മൂത്ര തടസം ,മൂക്കിൽ ചോര വരുമ്പോൾ , ഹോമത്തിനും
മഞ്ഞൾ --എല്ലാ രോഗങ്ങൾക്കും
രാമച്ചം --പിത്തരോഗം ,മൂത്രം അനായാസം പോകുവാൻ ,ദാഹ ശമനത്തിന് ,
കാസമർദ്ദം--ചുമ ,ആവി പിടിക്കുവാൻ
കരിനെച്ചി --വാദം
നിലവേപ്പ് --പനി
കല്ലുവാഴ-  മൂത്രക്കല്ല്
വേപ്പ്--ചർമരോഗം
ഊങ്---ചർമരോഗം,, ഡീസൽ
നോനി ---കാൻസർ ,,മഞ്ഞപിത്തം
ലക്ഷ്മി തരു ----കാൻസർ
കൊറത്താൽ (കൊടിത്തൂവ )---അലർജി
എരിക്ക്---ചൊറിച്ചൽ
കസ്തുരിമഞ്ഞൾ ---സൗന്ദര്യ വർദ്ധിക്കുവാൻ
കൂവ --കുട്ടികളുടെ ആഹാരം
ആനകുറുന്തോട്ടി --വാദം
ആടലോടകം ---കഫം ,ചുമ
                                                                                     അഞ്ജലി ബാബു,
                                                                                      സീഡ് റിപ്പോർട്ടർ ,
                                                                           എ യു പി സ്കൂൾ  മുള്ളേരിയ
 

Gupshosdurgkadappuram

Gupshosdurgkadappuram


ഹിന്ദി ദിനാചരണം - 14.9.17

Posted: 14 Sep 2017 08:41 AM PDT

ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായിഹിന്ദി ക്ലബിന്റെ നേതൃത്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, ഹിന്ദി അധ്യാപിക രമാദേവി എന്നിവർ നേതൃത്യം നൽകി.
പോസ്‌റ്റർ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന കുട്ടികൾ 
Previous Page Next Page Home