കക്കാട്ട്

കക്കാട്ട്


തറകല്ലിടല്‍

Posted: 23 May 2018 12:13 AM PDT

കക്കാട്ട് സ്കൂളിന്റെ പുതിയ അക്കാദമിക് കോംപ്ലക്സിന്റെ ശിലാസ്ഥാപനം ബഹുമാനപെട്ട റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ പാര്‍ക്കിന്റെ ഉത്ഘാടനം ബഹുമാനപെട്ട കാസര്‍ഗോഡ് എം പി പി കരുണാകരന്‍ നിര്‍വ്വഹിച്ചു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് വി രാജന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിരമിക്കുന്ന പ്രഥമാധ്യാപകന്‍ ഇ പി രാജഗാപാലന്‍, അധ്യാപകരായ കെ ചന്ദ്രന്‍‌ പി സീത എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. എസ് എസ് എല്‍ സി, പ്ലസ് ടു, എല്‍ എസ് എസ്, യു എസ് എസ് പരിക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങില്‍ പൊളിച്ച് മാറ്റുുന്ന പഴയ കെട്ടിടങ്ങള്‍ക്ക് പ്രതീകാത്മക യാത്രയയപ്പ് നല്‍കി.G.H.S.S. ADOOR

G.H.S.S. ADOOR


അധ്യാപക ഒഴിവ് - അഭിമ‌ുഖം മെയ് 28 തിങ്കളാഴ്‌ച

Posted: 23 May 2018 12:03 AM PDT

അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ 2018-19 അധ്യയനവര്‍ഷത്തേക്ക് താഴെ പറയ‌ുന്ന തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്ക‌ുന്ന‌ു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ‌ുകള്‍ സഹിതം മെയ് 28 തിങ്കളാഴ്ച്ച (28.05.2018) രാവിലെ 9.30 ന് ക‌ൂടിക്കാഴ്‌ചക്കായി സ്‌ക‌ൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒഴിവ‌ുകള്‍
എല്‍.പി.എസ്.. (മലയാളം) - 4
യ‌ു.പി.എസ്.. (മലയാളം) - 6
യ‌ു.പി.എസ്.. (കന്നഡ) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) – 1
ജ‌ൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് ) – 1
എച്ച്.എസ്.. കണക്ക് (മലയാളം മീഡിയം) – 2
എച്ച്.എസ്.. ഫിസിക്കല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്..നാച്ചറല്‍ സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്..സോഷ്യല്‍സയന്‍സ് (മലയാളം മീഡിയം) – 1
എച്ച്.എസ്..സോഷ്യല്‍സയന്‍സ് (കന്നഡമീഡിയം) – 1
എച്ച്.എസ്.. ഹിന്ദി 1
എച്ച്.എസ്.. ഇംഗ്ലീഷ് – 1
എച്ച്.എസ്.. അറബിക്– 1
‌ൂട‌ുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടഫോണ്‍ നമ്പര്‍ :04994-270982
Previous Page Next Page Home